Saturday 12 May 2018 11:35 AM IST : By സ്വന്തം ലേഖകൻ

‘ഒറ്റ ഷോട്ടിലൊരു ട്രിബ്യൂട്ട്’: ലാലേട്ടനു വേണ്ടി പിള്ളേരുടെ കിടിലൻ ഗാനം

tri

മോഹൻലാലെന്നു കേട്ടാൽ ആരാധകർ ചങ്കു പറിച്ചു നൽകും. അത്രയ്ക്കുണ്ട് ആ അഭിനയ പ്രതിഭയോടുള്ള ആരാധകരുടെ ഇഷ്ടം.

മലയാളത്തിന്റെ അഭിനയ ചക്രവർത്തിയോടുള്ള ഇഷ്ടം പങ്കുവച്ച് സാധാരണ ട്രിബ്യൂട്ട് വിഡിയോകളുമായിട്ടാണ് ആരാധകർ എത്തുന്നത്. എന്നാൽ ഇപ്പോഴിതാ ഒരു കൂട്ടം ചെറുപ്പക്കാർ അൽപ്പം വേറിട്ട പരീക്ഷണവുമായി മോഹൻലാൽ ആരാധകർക്കു മുന്നിലെത്തുകയാണ്.

ലാലേട്ടനു വേണ്ടി ഒറ്റഷോട്ടിൽ ചിത്രീകരിച്ച ട്രിബ്യൂട്ട് വിഡിയോയുമായിട്ടാണ് അവർ എത്തിയിരിക്കുന്നത്. ലാലേട്ടൻ ട്രിബ്യൂട്ട് വിഡിയോ സോംഗ് എന്ന പേരിൽ ചിത്രീകരിച്ചിരിക്കുന്ന ഗാനം നാല് മിനിട്ടാണ്. ലാലേട്ടാ..ലാലേട്ടാ എന്ന ഗാനത്തിനൊപ്പം ചുവടുവച്ച് ആരാധകർ വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നു.

ലാൻസ് പോൾസൺ സംഗീതം പകർന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് നിത്യ അൽസോയാണ്. അൻസു എ.കെ.പിയുടേതാണ് വരികൾ. ഷിഹാബ് കാമിയോയാണ് ട്രിബ്യൂട്ട് വിഡിയോ സംവിധാനം ചെയ്തിരിക്കുന്നത്.