Saturday 09 May 2020 07:27 PM IST : By സ്വന്തം ലേഖകൻ

മദേഴ്സ് ഡേ കോൺടസ്റ്റ്

contest_660

ഈ മാതൃദിനത്തില്‍ സൂപ്പര്‍ അമ്മയ്ക്ക് സൂപ്പര്‍ സമ്മാനം നല്‍കിയാലോ?; അമ്മയ്‌ക്കൊപ്പമുള്ള സ്‌നേഹ ചിത്രത്തിന് നിങ്ങള്‍ക്കുണ്ട് സമ്മാനം

അമ്മയാണ് നമ്മുക്ക് ലോകം... 

ജനിച്ച നാള്‍ മുതല്‍ കൈപിടിച്ചു അമ്മ ഒപ്പം തന്നെയുണ്ട്. സ്‌നേഹത്തിന്റെയും കരുതിലിന്റെയും അമ്മ മുത്തം അനുഭവിക്കാത്തവര്‍ അപൂര്‍വം. നിങ്ങളുടെ കണ്ണൊന്ന് നിറഞ്ഞാല്‍ കാലൊന്ന് ഇടറിയാല്‍ നൊന്തു  പോകുന്നത് അമ്മ മനസ്സാണ്. നിറയുന്നത് ആ കണ്ണുകളാണ്. ഈ മാതൃദിനത്തില്‍ ആ അമ്മയ്‌ക്കൊരു സ്‌നേഹ സമ്മാനം നല്‍കിയാലോ.

മാതൃദിനത്തോട് അനുബന്ധിച്ച് വനിതയും സ്വയംവര സിൽക്‌സും ചേര്‍ന്ന് ഒരുക്കുന്നു മോം ആന്‍ഡ് മീ കോണ്ടസ്റ്റ്.  നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം. നിങ്ങളുടെ അമ്മയ്‌ക്കൊപ്പമുള്ള ഏറ്റവും മനോഹര മുഹൂര്‍ത്തമെന്ന് നിങ്ങള്‍ക്ക് തോന്നുന്ന ഒരു ചിത്രം ഞങ്ങളുമായി പങ്കുവയ്ക്കുക. ഇതോടൊപ്പം നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക് ചെയ്തതിനു ശേഷം പേജിന്റെ മുകളില്‍ കാണുന്ന ഫ്രെയിമില്‍ ചിത്രം ആഡ് ചെയ്ത് നിങ്ങളുടെ എഫ്ബി, ഇന്‍സ്റ്റാഗ്രാം പേജിലാണ് ചിത്രം #VanithaSwayamvaraMOM&ME എന്ന ഹാഷ്ടാഗില്‍ പോസ്റ്റ് ചെയ്യേണ്ടത്. ഇതോടൊപ്പം സ്വയംവര സിൽക്‌സിന്റെ ഫെയ്‌സ്ബുക്ക്/ ഇന്‍സ്റ്റാഗ്രാം പേജുകള്‍ ടാഗ് ചെയ്യാന്‍ മറക്കരുത്. ചിത്രം പോസ്റ്റ് ചെയ്തതിനു ശേഷം 'DONE' എന്ന് കമന്റ് ബോക്‌സില്‍ ടൈപ്പ് ചെയ്ത് പങ്കാളിത്തം ഉറപ്പിക്കാന്‍ മറക്കരുത്. 

ലൈക്കുകളുടെയും ജൂറിയുടെ വിലിയിരുത്തലിന്റെയും അടിസ്ഥാനത്തില്‍ ഓരോ ആഴ്ചയും അഞ്ചു പേരെ ഫൈനലിലേക്ക് തെരഞ്ഞെടുക്കും.

ഇങ്ങനെ മൂന്നാഴ്ച കൊണ്ട് തെരഞ്ഞെടുക്കപ്പെടുന്ന 15 പേരുടെ ചിത്രങ്ങള്‍ വനിതയുടെ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് ഇന്‍സ്റ്റാഗ്രാം പേജുകളില്‍ പങ്കുവയ്ക്കും. ഏറ്റവും കൂടുതല്‍ ലൈക്കുകള്‍ ലഭിച്ച ചിത്രങ്ങളില്‍ നിന്ന് ജൂറിയുടെ കൂടി വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാകും ജേതാക്കളെ തെരഞ്ഞെടുക്കുക. അമ്മയുടെയും നിങ്ങളുടെയും പേര് ചിത്രത്തിനൊപ്പം രേഖപ്പെടുത്താന്‍ മറക്കരുതേ...

10000 രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം സ്വയംവര സിൽക്‌സ് നല്‍കുന്ന 5000 രൂപയുടെ ഗിഫ്റ്റ്  വൗച്ചര്‍. മൂന്നാം സമ്മാനം സ്വയംവര സിൽക്‌സ്   നല്‍കുന്ന 2000 രൂപയുടെ ഗിഫ്റ്റ്  വൗച്ചര്‍. ഇതിനു പുറമേ 12 പേര്‍ക്ക് സ്വയംവര സിൽക്‌സ് നല്‍കുന്ന 1000 രൂപയുടെ ഗിഫ്റ്റ്  വൗച്ചര്‍ സമാശ്വാസ സമ്മാനവും ഉണ്ടായിരിക്കും.

അപ്പോള്‍ വൈകേണ്ട, ഈ മാതൃദിനം നിങ്ങളുടെ അമ്മയ്ക്കുള്ള സമ്മാന ദിനമാകട്ടെ. ലോക്ക ഡൗണിനു ശേഷം പുറത്തിറങ്ങുമ്പോള്‍ ആ സ്‌നേഹത്തിനുള്ള സര്‍െ്രെപസ് ആകട്ടെ വനിത ഓണ്‍ലൈനും സ്വയംവര സിൽക്‌സും ചേര്‍ന്ന നല്‍കുന്ന ഈ ആദരം. അപ്പോള്‍ വൈകേണ്ട, നിങ്ങളുടെ സൂപ്പര്‍ മദറിന് സൂപ്പര്‍ വിജയാശംസകള്‍...

ചുവടെ കാണുന്ന രണ്ട് ലിങ്കുകളില്‍ ഏതിലെങ്കിലും ഒന്നില്‍ ക്ലിക്ക് ചെയ്ത് മത്സരത്തില്‍ പങ്കെടുക്കാം;

https://www.facebook.com/profilepicframes/?selectedoverlayid=235042034227323

https://www.facebook.com/fbcameraeffects/tryit/905062169936126/