Saturday 16 October 2021 03:09 PM IST : By സ്വന്തം ലേഖകൻ

വസ്ത്രങ്ങളില്‍ മാത്രമല്ല, അണിയുന്ന ചെരിപ്പിലും ക്യാപ്പിലും വരെ നീരജ് ശ്രദ്ധിക്കുന്നു; മനസ്സ് കൊള്ളയടിച്ച ചില ഫാഷൻ ത്രോസ് ഇതാ...

neerajoli7756788

ടോക്കിയോ ഒളിംപിക്സിൽ ജാവലിനിൽ സ്വർണദൂരം സ്വന്തമാക്കിയ നീരജ് ചോപ്രയ്ക്ക് ഫാഷൻ ലോകത്തും ആരാധകർ ഉണ്ട്..

പാനിപത്തിലെ പോരാളി

ഇന്ത്യൻ ചരിത്രത്തിലെ നിർണായക യുദ്ധം നടന്നത് ഹരിയാനയിലെ പാനിപത്തിലാണ്. ഈ മണ്ണിൽ നിന്നാണ് ഒറ്റയ്ക്കൊരു പോരാട്ടം നടത്തി നീരജ് ചോപ്ര എന്ന 24 കാരൻ ഒളിംപിക്സ് ചരിത്രത്തിൽ ഇന്ത്യയുടെ അഭിമാനതാരമായത്.  

മിൽഖ സിങ്ങിന്റെയും പി.ടി ഉഷയുടെയും നിമിഷാർധങ്ങളുടെ വ്യത്യാസത്തിൽ നഷ്ടമായ മെഡൽ തിളക്കമാണ് ഒളിംപിക്സ് ട്രാക്കിൽ ഇന്ത്യക്ക് ഇതുവരെ ഉണ്ടായിരുന്നത്. അവിടേക്കാണ് കൊള്ളിയാൻ പോലെ ഒരു ജാവലിൻ പാഞ്ഞുകയറിയത്. 125 വർഷത്തെ കാത്തിരിപ്പിനുശേഷം അത്‌ലറ്റിക്സിൽ ഒളിംപിക്സ് സ്വർണം.

87.58 മീറ്റർ എന്ന സ്വർണദൂരത്തിൽ, ജാവ്‌ലിൻ തൊടും മുന്നേ തന്നെ നീരജിന്റെ മുഖത്ത് ആത്മവിശ്വാസത്തിന്റെ പുഞ്ചിരി നിറഞ്ഞിരുന്നു.

‍ഓടാൻ പോയി, നേടി ജാവലിൻ

പാനിപ്പത്തിലെ ഖന്ദ്ര ഗ്രാമത്തിലെ കർഷക കുടുംബത്തിലാണ് നീരജ് ജനിച്ചത്. കർഷകനായിരുന്ന  സതീഷ്കുമാർ ചോപ്രയുടെയും  സരോജ് ദേവിയുടെയും മകൻ. രണ്ടു സഹോദരിമാർ സംഗീത, സരിത.

ചെറുപ്പത്തിൽ പൊണ്ണത്തടിയനായിരുന്നു നീരജ്. എല്ലാവരും കളിയാക്കിയതോടെ തടി കുറയ്ക്കാനായി ഒാട്ടം പരിശീലിച്ചു തുടങ്ങി. സ്റ്റേ‍ഡിയത്തിൽ ഓടാൻ പോയ കക്ഷി അവിടെ ചിലർ ജാവലിൻ എറിയുന്നതു കണ്ടു. ദിവസങ്ങൾക്കുള്ളിൽ നീരജ് 40–45 മീറ്റർ എറിയുകയും ചെയ്തു, അതും പതിനാലാം വയസ്സിൽ. പിന്നെ, ഓട്ടം നിർത്തി ജാവലിന്റെ പിന്നാലെയായി ജീവിതവും സ്വപ്നങ്ങളും.

neerajjarticle4444

ഇൻസ്റ്റയിലെ ഹാൻസം മാൻ

അത്‌ലീറ്റിന്റെ വെൽ ബിൽറ്റ് ബോഡി, പുഞ്ചിരിക്കുന്ന കണ്ണുകൾ, നെറ്റിയിലേക്ക് അലസമായി വീണു കിടക്കുന്ന മുടിയിഴകൾ... ആരാധികമാരുടെ നെഞ്ചിലേക്കും പറന്നിറങ്ങിയിരിക്കുകയാണ് നീരജ്. ഇൻസ്റ്റഗ്രാമിൽ 3.4 മില്യനാണ് നീരജിന്റെ ഫോളോവേഴ്സ്. ഫാഷൻ സെൻസിലും താരം മുന്നിലാണ്.‌

പൈജാമയും കുർത്തിയുമാണ് ഇഷ്ടവേഷമെങ്കിലും ഫോർമൽസും ഹുഡീസും ജാക്കറ്റുമൊക്കെ അവസരങ്ങൾക്കൊത്ത് തിരഞ്ഞെടുക്കാൻ നീരജ് പുലിയാണ്. വസ്ത്രങ്ങളില്‍ മാത്രമല്ല, അണിയുന്ന ചെരിപ്പിലും ക്യാപ്പിലും വരെ നീരജ് ശ്രദ്ധിക്കുന്നുണ്ടെന്ന് ഇൻസ്റ്റഗ്രാമിലൂടെ കണ്ണോടിച്ചാൽ മനസ്സിലാകും. മനസ്സ് കൊള്ളയടിച്ച നീരജിന്റെ ചില ഫാഷൻ ത്രോസ് ഇതാ...

Man in Black

neera332

ബ്ലാക് ജോഗേഴ്സിനൊപ്പം പ്രിന്റഡ് ബ്ലാക് ടിഷർട്ടും ഹിപ് ഹോപ് ക്യാപും ചേർന്നപ്പോൾ ഫാഷൻ അറ്റ് ഇറ്റ്സ് ബെസ്റ്റ്

For a Travel Date

neera554777hji

ബ്രൈറ്റ് യെല്ലോ ഹു‍ഡീ വിത്ട്രാവൽ ട്രെയിനേഴ്സ്. ഒപ്പം കംഫി കൂള്‍ സ്നീക്കേഴ്സ്

On Fashion Track

neera788868jvbv

ക്വിറ്റഡ് ഹുഡീ ജാക്കറ്റ്. ടൈറ്റ് ഫിറ്റ‍ഡ് നിയോൺ ജോഗേഴ്സ്. മാച്ചിങ് ട്രെയിനിങ് ഷൂസ്. സ്റ്റൈലിലും നീരജിന് നോ കോംപ്രമൈസ്

Ready for Training

neera444565

പൗച്ച് പോക്കറ്റ് ഉള്ള ബർമുഡ പാന്റ്സിൽ റെഡ് പ്രിന്റ്സ്. ഒപ്പം റെഡ് ബേസിക് ടീഷർട്