Monday 13 August 2018 10:15 AM IST : By സ്വന്തം ലേഖകൻ

‘പിറ്റേന്ന് ആ ചേട്ടനെ വീണ്ടും കണ്ടു’; സേവ് ദ് ഡേറ്റ് വിഡിയോയിലെ ‘നിവിനും നസ്രിയയും’–വിഡിയോ

save-the-date

കല്യാണം വിളിയൊക്കെ മോഡേണായെന്നു പറഞ്ഞാൽ മതിയല്ലോ? സോഷ്യൽ മീഡിയ ആഘോഷമാക്കുന്ന ന്യൂജെൻ പിള്ളേരുടെ വെറൈറ്റി കല്യാണ വിശേഷത്തിലേക്ക് ഇതാ പുതിയൊരു ഐറ്റം കൂടി. കല്യാണത്തിന് ക്ഷണിക്കുന്ന സേവ് ദ് ഡേറ്റ് വിഡിയോയിൽ കലക്കനൊരു മൂവി സ്പൂഫാണ് മിക്സ് ചെയ്തിരിക്കുന്നത്.

നിവിൻ പോളി–നസ്രിയ ജോഡി ഒരുമിച്ച ഓം ശാന്തി ഓശാനയിലെ കിടിലനൊരു രംഗം സേവ് ദ് ഡേറ്റ് വിഡിയോക്കായി കടം കൊണ്ടപ്പോൾ സംഗതി ഉഷാർ! ബസ് സ്റ്റോപ്പിലെ പൂവാലൻമാർക്കു നടുവിൽ നിൽക്കുന്ന നായിക. അവർക്കിടയിലേക്ക് നായകനായി നമ്മുടെ കല്യാണ ചെക്കൻ രംഗപ്രവേശം ചെയ്യുകയാണ്. ബാക്കിയെല്ലാം സ്ക്രീനിൽ.

ജോയൽ–ആൻമോൾ എന്നിവരാണ് ഈ കല്യാണക്കഥയിലെ നായികാ നായകൻമാർ. ഓഗസ്റ്റ് 20നാണ് ഇരുവരുടേയും വിവാഹം. എന്തായാലും കല്യാണക്കുറിമാനത്തിലെ ഈ പുതിയ ഐഡിയ ന്യൂ ജെൻ പിള്ളേർ ഏറ്റെടുത്തു കഴിഞ്ഞു.