Wednesday 13 June 2018 11:48 AM IST : By സ്വന്തം ലേഖകൻ

‘കല്യാണപ്പെണ്ണിനെ ഉന്തു വണ്ടിയിലിരുത്തി ചെക്കന്റെ നഗര പ്രദക്ഷിണം’; സോഷ്യൽ മീഡിയയിൽ വൈറലായി ഈ വിവാഹ ആഘോഷം–വിഡിയോ

wedding-celeb

വിവാഹ വേദികളിലെ യുവത്വത്തിന്റെ ആഘോഷത്തിന് പരിധികളില്ല എന്നു പറയുന്നത് വെറുതെയല്ല. പാട്ടും നൃത്തവും തമാശയുമൊക്കെയായി വേദി കൈയ്യടക്കുകയാണ് ന്യൂജെൻ പിള്ളേർ. എന്തിനേറെ വിവാഹ വേദിയിലെ ഡബ്സ്മാഷ് പരീക്ഷണങ്ങൾ വരെ നാം കണ്ടു.

ആഘോഷങ്ങളെ ക്യാമറക്കുള്ളിലാക്കുന്ന വവ്വാൽ ഫൊട്ടോഗ്രാഫിയും വെള്ളത്തിനടിയിലെ ഫൊട്ടോഷൂട്ടുമൊക്കെ പുട്ടിന് പീരയെന്ന പോലെ പിന്നാലെയുണ്ട്.

എന്നാൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ പാറിക്കളിക്കുന്ന തമാശക്കല്യാണത്തിന് പിന്നാലെയാണ് ‘ന്യൂജെൻ പിള്ളേർ’. വധുവിനെ ഉന്തുവണ്ടിയിൽ ഇരുത്തി നഗര പ്രദക്ഷിണം നടത്തുന്ന വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. സാക്ഷാൽ കല്യാണ ചെക്കൻ തന്നെയാണ് `ഉന്തു വണ്ടിയുടെ ഡ്രൈവർ`.

ഇങ്ങനെയൊക്കായാണെങ്കിലും ഈ ന്യൂജെൻ വിവാഹ ആഘോഷത്തെ വിമർശിച്ചവരും കുറവല്ല. ‘ആഘോഷം അതുക്കും മേലെയായി പോയില്ലേ’? എന്നാണ് പലരുടെയും ചോദ്യം.

വിഡിയോ കാണാം