Thursday 09 August 2018 11:17 AM IST : By സ്വന്തം ലേഖകൻ

‘ഈ 12 വയസുള്ള കൊച്ചിനെയാണോ മൊതലാളി 13 വർഷമായിട്ട് പ്രേമിക്കുന്നത്’; കല്യാണം വിളിയൊക്കെ വേറെ ലെവലായി–വിഡിയോ

wedding-sd

ന്യൂജെൻ പിള്ളേരുടെ കല്യാണ വിശേഷങ്ങളൊന്നും പറയാണ്ടിരിക്കുകയാ ഭേദം. സ്വർഗത്തിൽ നടക്കുന്ന വിവാഹങ്ങളെ കരയിലും കടലിലും വെള്ളത്തിലും ആകാശത്തുമൊക്കെ വച്ച് നടത്തി പിള്ളേർ ആഘോഷമാക്കുകയാണ്. വവ്വാൽ ക്ലിക്കും, വെള്ളത്തിനടിയിലെ ക്ലിക്കുമൊക്കെ വെറൈറ്റിയാക്കുന്ന ആഘോഷക്കാഴ്ച്ചകൾ വേറെയുമുണ്ട്. കല്യാണക്കുറിമാനത്തിൽ തുടങ്ങി ചെക്കന്റെയും പെണ്ണിന്റെയും ഹണിമൂൺ ഡെസ്റ്റിനേഷൻ വരെ നീളുന്നു ആ ആഘോഷക്കാഴ്ച്ചകൾ.

സോഷ്യൽ മീഡിയ ആഘോഷമാക്കുന്ന ന്യൂജെൻ പിള്ളേരുടെ വെറൈറ്റി കല്യാണ വിശേഷത്തിലേക്ക് ഇതാ പുതിയൊരു ഐറ്റം കൂടി. കല്യാണത്തിന് ക്ഷണിക്കുന്ന സേവ് ദ് ഡേറ്റ് വിഡിയോക്കൊപ്പം നല്ല അഡാർ ഒരു ഡബ്സ്മാഷ് മിക്സ് ചെയ്താണ് പുതിയ പരീക്ഷണം. മോഹൻലാൽ–ശ്രീനിവാസൻ കോമ്പോ ചിരിയുടെ അമിട്ടു പൊട്ടിച്ച മിഥുനം സിനിമയെ കൂട്ടുപിടിച്ചാണ് ഈ ‘ന്യൂജെൻ കല്യാണം വിളി.’

വിപിൻ–ദിവ്യ എന്നി മിഥുനങ്ങളാണ് സേവ് ദ് ഡേറ്റ് വിഡിയോയിലെ നായികാ നായകൻമാർ. ശ്രീനിവാസനൊപ്പം മോഹൻലാൽ നായിക ഉർവ്വശിയെ കടത്തിക്കൊണ്ടു പോയി വിവാഹം കഴിക്കുന്ന രംഗമാണ് സേവ് ദ് ഡേറ്റ് വിഡിയോയിൽ സ്പൂഫായി പുനരാവിഷ്ക്കരിച്ചിട്ടുള്ളത്. എന്തായാലും ഈ ന്യൂജെൻ കല്യാണം വിളി സോഷ്യൽ മീഡിയക്ക് ‘ക്ഷ’ ബോധിച്ചിട്ടുണ്ട്.

സേവ് ദ് ഡേറ്റ് വിഡിയോ കാണാം;