Saturday 14 July 2018 11:02 AM IST : By സ്വന്തം ലേഖകൻ

‘സ്കൂട്ടിയെ വിട്ട് ബൈക്കിനെ പ്രണയിച്ചവൾ’; തരംഗമായി നിലാമലർ മ്യൂസിക്കൽ ആൽബം–വിഡിയോ

nilamalar

ബൈക്കിനെ പ്രണയിച്ച പെൺകൊടിയുടെ കഥ പറയുകയാണ് നിലാമലർ എന്ന മ്യൂസിക്കൽ ആൽബം. സുശീൽ ശ്യാമാണ് ഈ വേറിട്ട പ്രമേയത്തെ സംഗീതാവിഷ്ക്കാരമാക്കി മാറ്റിയത്. നടി സാധികയുടെ അനുജത്തി അൻഷിതയാണ് പ്രധാനവേഷത്തിലെത്തുന്നത്.

പ്രശസ്ത വനിതാ ബൈക്ക് റൈഡർ വീനു പലിവാളിന് സമർപ്പിച്ചിരിക്കുന്ന ഈ മ്യൂസിക് ആൽബത്തിന് മികച്ച പ്രേക്ഷക പ്രതികരണം തന്നെയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ദീപക് റാമിന്റെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് മനു ഗോപിനാഥാണ്.