Friday 06 July 2018 09:50 AM IST : By സ്വന്തം ലേഖകൻ

‘എന്റെ സാറേ...’; മലയാളക്കരയുടെ മനസിൽ കയറിപ്പറ്റിയ ആ ‘നോട്ടം’–വിഡിയോ

nottam

കണ്ണിണകൾ കൊണ്ട് കവിതയെഴുതുന്ന പൈങ്കിളി പ്രണയങ്ങൾ പോയ് മറ‍ഞ്ഞു എന്ന് ആര് പറഞ്ഞു?. വാട്സ്ആപ്പ്–ഫെയ്സ്ബുക്ക് മെസേജുകളിലൂടെ മാത്രമല്ല കൺകോണുകളിൽ നിന്നും പ്രണയമെറിയാനും തങ്ങൾക്കറിയാമെന്ന് തെളിയിച്ചിരിക്കുകയാണ് നമ്മുടെ ന്യൂ ജെൻ പിള്ളേർ.

‘നോട്ടം’ ഹ്രസ്വ ചിത്രം കണ്ടതോടെയാണ് പുതു തലമുറയുടെ ആ സംശയം മാറിക്കിട്ടിയത്. ഒന്നര മിനിട്ടിലെ ഈ ഹ്രസ്വ ചിത്രം മനസിലൊളിപ്പിച്ച നിഷ്ക്കളങ്ക പ്രണയം ഒരു നോട്ടത്തിലൂടെ പറയാതെ പറയാതെ പറയുകയാണ്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ സോഷ്യല്‍ ലോകത്ത് തരംഗമാവുകയാണ് ഈ ഹ്രസ്വ ചിത്രം.

പറഞ്ഞറിയിക്കാന്‍ പ്രത്യേകിച്ചൊരു കഥയില്ലാത്ത ഒരു കഥയാണ് ഇൗ യുവസംഘം പറയുന്നത്. അതിന് അകമ്പടിയായി ഹൃദ്യമായ സംഗീതവും. ഒന്നര മിനിറ്റിനുള്ളില്‍ ആ കൗതുകം വളരെ മനോഹരമായി ചിത്രീകരിക്കാന്‍ സംവിധായകന് കഴിഞ്ഞു എന്നിടത്താണ് ചിത്രം കാഴ്ചക്കാര്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത്.

ഫെയ്സ്ബുക്കില്‍ 1.9 മില്ല്യണ്‍ കാഴ്ചക്കാരെ സ്വന്തമാക്കി മുന്നേറുകയാണ് ഇൗ നോട്ടം. ഇൗ നേട്ടത്തിന് ചുക്കാന്‍ പിടിച്ചത് ചലച്ചിത്ര വിദ്യാര്‍ഥികൂടിയായ വിനീത് രാമചന്ദ്രനാണ്. ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നതും വിനീതാണ്. ഭാനുപ്രിയയാണ് നായിക വേഷത്തിലെത്തുന്നത്. സംഗീതം സോംസണ്‍ ജോണ്‍.