Monday 27 August 2018 02:53 PM IST : By സ്വന്തം ലേഖകൻ

പിള്ളേര് പൊളിച്ചടുക്കി; ഈ നോട്ടവും സോഷ്യൽ മീഡിയയിൽ സൂപ്പർഹിറ്റ്–വിഡിയോ

nottams

കുറച്ചു നാളുകൾക്ക് മുമ്പ് മലയാളി മനസുകളിൽ കയറ്റിപ്പറ്റിയതാണ് ആ ‘നോട്ടം.’ കൺകോണുകളിൽ പ്രണയമൊളിപ്പിച്ച നായകന്റെയും നായികയുടേും കഥപറഞ്ഞ നോട്ടം എന്ന ഹ്രസ്വ ചിത്രത്തെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. ഹൃദ്യമായ സംഗീതവും പ്രണയ സുന്ദര നിമിഷങ്ങളും കൊണ്ട് ഒന്നര മിനിട്ടിൽ കഥ പറഞ്ഞ ആ ‘നോട്ടം’ പ്രേക്ഷക മനസുകളിൽ കുടിയേറിയത് അതിവേഗം.

ഇപ്പോഴിതാ ആ പ്രണയ സുന്ദര നിമിഷങ്ങൾ ഡബ്സ്മാഷ് രൂപത്തിൽ പുനർജ്ജനിക്കുകയാണ്. പഴയ നായകന്റേയും നായികയുടേയും സ്ഥാനത്ത് രണ്ട് കുട്ടികളാണ് പ്രത്യേക്ഷപ്പെടുന്നത്. എന്തായാലും മുതിർന്നവരുടെ പ്രണയത്തെ നെഞ്ചിലേറ്റിയ സോഷ്യൽ മീഡിയ ഈ ‘കുട്ടി പ്രണയത്തേയും’ ഏറ്റെടുത്തിട്ടുണ്ട്.