Saturday 20 March 2021 03:37 PM IST : By സ്വന്തം ലേഖകൻ

‘നിങ്ങൾ ഒരു ചിത്രം തരൂ... ഞാനത് തുന്നി തരാം...’ ഇതായിരുന്നു മനസ്സിലെ ഐഡിയ; ഫെയ്സ്ബുക്കിൽ അനൗൺസ് ചെയ്തു, അത് വമ്പൻ തുടക്കമായി

santhdhyaa33dffgfg സന്ധ്യ രാധാകൃഷണൻ, എംബ്രോയ്ഡറി പോട്രെയിറ്റ്, കൊടുങ്ങല്ലൂർ

പ്രസവത്തിന് ശേഷമുള്ള മൂഡ് സ്വിങ്സ് എങ്ങനെ മറികടക്കാം എന്നു ചിന്തിച്ചപ്പോഴാണ് കൊടുങ്ങല്ലൂർ സ്വദേശിനി സന്ധ്യ രാധാകൃഷ്ണന്റെ മനസ്സിൽ െഎഡിയ മിന്നിയത്. കുറച്ച് ക്രാഫ്റ്റ് വർക് ചെയ്താലോ എന്ന്. ബോട്ടിൽ ആർട് ആയിരുന്നു ആ സമയത്ത് ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്ത്. അതു ചെയ്ത് ഹിറ്റായതോടെ പതുക്കെ എംബ്രോയ്ഡറിയിൽ പരീക്ഷണം തുടങ്ങി. ചിത്രത്തുന്നലിന് ഏഷ്യ ബുക് ഓഫ് റെക്കോർഡ്‍സിലും തന്റെ പേര് സന്ധ്യ തുന്നി ചേർത്തു.

ആർട് ബിസിനസിൽ

‘‘പത്തു വർഷത്തോളം ജോലി ചെയ്ത എച്ച് ആർ പ്രഫഷൻ മാറ്റി വച്ചാണ് ആർട് ബിസിനസിലേക്ക് ഇറങ്ങിയത്. ചെറുപ്പത്തിൽ ഫാഷ ൻ ഡിസൈനർ ആകണമെന്നായിരുന്നു ആ ഗ്രഹം. വിവാഹശേഷം കൊടുങ്ങല്ലൂരുള്ള ഭർത്താവ് സുമന്റെ കമ്പനിയിൽ തന്നെയായിരുന്നു ജോലി ചെയ്തുകൊണ്ടിരുന്നത്. അതിനിടയിലാണ് ഗർഭധാരണവും പ്രസവവും കലാ രംഗത്തേക്കുള്ള എൻട്രിയും.

ബോട്ടിൽ ആർട്ടിനോട് ഇഷ്ടം കൂടിയപ്പോഴേ എല്ലാവരും ചെയ്യുന്നതിന്റെ ആവർത്തനം ആകരുത് എന്ന് ഉറപ്പിച്ചിരുന്നു. ആദ്യത്തെ ബോട്ടിൽ തന്നെ കളിമണ്ണ് ഉപയോഗിച്ചാണ് ഡിസൈൻ ചെയ്തത്. അതെല്ലാവർക്കും ഇഷ്ടമായി. അതോടെ കോൺഫിഡൻസ് കൂടി. പിന്നെ, എംബ്രോയ്ഡറിയിലേക്ക് കടന്നു. ‘നിങ്ങൾ ഒരു ചിത്രം തരൂ... ഞാനത് തുന്നി തരാം.’ ഇതായിരുന്നു മനസ്സിലെ ഐഡിയ. ഫെയ്സ്ബുക്കിലൂടെ അനൗൺസ് ചെയ്തു. അത് വമ്പൻ തുടക്കമായി. പലരും എംബ്രോയ്ഡറി പോട്രെയിറ്റ് ചെയ്യാൻ തുടങ്ങി. തരുന്ന ഫോട്ടോ അതേപടി ചിത്രത്തുന്നലുകളായി എത്തുമ്പോൾ കിട്ടുന്നവർക്കും ഇരട്ടി സന്തോഷം. അതോടെ ആവശ്യക്കാരും ഡിമാൻഡും കൂടി.

‘സാന്റീസ് ക്രാഫ്റ്റ് വേൾഡ്’ എന്ന പേരിൽ ഫെയ്സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പേജുകളുണ്ട്. 1500 രൂപയാണ് ഒരു ചിത്രത്തിന്റെ തുടക്കവില.

മാസം 25000 രൂപ വരെ വരുമാനം ലഭിക്കുന്നുണ്ട്. കൂടുതലും ഓഡറുകൾ വരുന്നത് പുറം രാജ്യങ്ങളിൽ നിന്നാണ്. സുരേഷ് ഗോപി, ജയസൂര്യ തുടങ്ങിയ താരങ്ങൾക്ക് അവരുടെ ഫാമിലി ഫോട്ടോ തുന്നി അയച്ചിട്ടുണ്ട്. അവരത് സ്വന്തം പേജിൽ ഇടുന്നത് കണ്ടും നിരവധി കസ്റ്റമേഴ്സ് വന്നിട്ടുണ്ട്.   

ക്രാഫ്റ്റ് വർക്ക് ചെയ്യുന്നവരുടെ കൂട്ടായ്മയിൽ നിന്നാണ് ഏഷ്യ ബുക് ഓഫ് റെക്കോർഡ്സിനെ കുറിച്ച് അറിയുന്നത്. കുഞ്ഞും അമ്മയും അച്ഛനും ഉള്ള കുടുംബചിത്രം തുന്നുന്നതിനെപ്പറ്റി അവരുടെ സൈറ്റിൽ അറിയിച്ചു. മൂന്നു ദിവസമായിരുന്നു എടുത്ത സമയം. തുന്നുന്ന ഓരോ ഘട്ടത്തിന്റെയും ചിത്രങ്ങൾ വേണം. ഇതെല്ലാം സൈറ്റിൽ അപ്‌ലോഡ് ചെയ്യണം.

മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍  എനിക്ക് ആ ശംസയും റെക്കോർഡിന് അർഹയായി എന്ന ഇ-മെയിലും കിട്ടി. അതെല്ലാം സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തുകൊണ്ടിരുന്നു. കിട്ടുന്ന അംഗീകാരങ്ങൾ മാത്രമാണ് എന്റെ പരസ്യം. ഭർത്താവിന്റെ അമ്മയാണ് ഒന്നര വയസ്സുകാരി മകൾ സയയെ നോക്കുന്നത്. ആ സപ്പോർട്ടുള്ളതു കൊണ്ടു മാത്രമാണ് ഇത്രയും  ചെയ്യാൻ കഴിയുന്നത്. ഇനി അമ്മയ്ക്കും സയക്കും വേണ്ടി ഞാനൊരു ചിത്രം തുന്നുന്നുണ്ട്. എന്റെ ഹൃദയത്തിൽ നിന്ന്.

MY OWN WAY

∙ കല ബിസിനസ് ആക്കുമ്പോൾ കൂടുതൽ എണ്ണം ചെയ്യുന്നതിനേക്കാൾ പെർഫെക്ട് ആയി ചെയ്യുന്നതിനാണ് ശ്രദ്ധ കിട്ടുക എ ന്നത് പ്രത്യേകം ഒാർക്കുക.

 ∙ മൂന്നു ദിവസമെടുത്താണ് ഒരു ചിത്രം തുന്നുന്നത്. ക്വാളിറ്റിയുടെ കാര്യത്തിൽ കോംപ്രമൈസ് ചെയ്യാറില്ല.

∙ തുണിക്ക് പകരം കോളർ കാൻവാസാണ് ഉപയോഗിക്കുന്നത്. കൂടുതൽ കാലം കേടു കൂടാതെ നിലനിൽക്കും.

∙ സോഷ്യൽ മീഡിയയിൽ എപ്പോഴും ആ ക്ടീവായിരിക്കും. ആളുകൾ എപ്പോൾ സമീപിച്ചാലും പെട്ടെന്ന് മറുപടി നൽകും.