Wednesday 22 June 2022 02:37 PM IST : By സ്വന്തം ലേഖകൻ

കണ്ണുനിറയെ കാണേണ്ട വിജയം; പ്ലസ്ടു പരീക്ഷയിൽ മുഴുവൻ മാർക്കും നേടി സോന! അന്ധതയെ തോൽപിച്ചു സ്വന്തമാക്കിയ നേട്ടം

sona-shivan667776

കണ്ണുനിറയെ കാണേണ്ട വിജയമാണിത്. കൊല്ലം പരവൂർ പൂതക്കുളം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ഹ്യുമാനിറ്റീസ് വിദ്യാർഥിയായ എസ്.പി. സോന ശിവൻ അന്ധതയെ തോൽപിച്ചു പ്ലസ്ടു പരീക്ഷയിൽ മുഴുവൻ മാർക്കും നേടി.

ജന്മനാ കാഴ്ച നഷ്ടപ്പെട്ട സോനയ്ക്ക് പത്താം ക്ലാസിലും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചിരുന്നു. വേപ്പാലുംമൂട്ടിൽ കിഴക്കത്ത് വീട് ശിവശൈലത്തിൽ വീട്ടിൽ സദാശിവൻപിള്ളയുടെയും നീതയുടെയും മകളാണ്. സഹോദരൻ കാർത്തിക്. സിവിൽ സർവീസ് നേടാനുള്ള തയാറെടുപ്പിലാണ് സോന.