Monday 12 November 2018 05:44 PM IST : By സ്വന്തം ലേഖകൻ

‘മീനും കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും’; ആ വൈറൽ ചേട്ടനെ ട്രോളി സൗഭാഗ്യ, ചാലക്കുടി ശശിയായി പുതിയ അവതാരം– വിഡിയോ

soubhagya

സോഷ്യൽ മീഡിയയുടെ പ്രിയപ്പെട്ട താരമാണ് സൗഭാഗ്യ വെങ്കിടേഷ്. ഡബ്സ്മാഷുകളിലൂടെ നിരവധി ആരാധകരെയാണ് ഈ സുന്ദരി സൃഷ്ടിച്ചിട്ടുള്ളത്.

ഡബ്സ്മാഷിൽ പലവിധ പരീക്ഷണങ്ങളുമായി രംഗത്തെത്തിയിട്ടുള്ള സൗഭാഗ്യ ആരാധകരെ ഞെട്ടിച്ച് വീണ്ടും രംഗത്തെത്തിയിരിക്കുയാണ്. കോമഡി താരങ്ങളെയും നായികമാരെയുമെല്ലാം ഡബ്സ്മാഷിലൂടെ അവതരിപ്പിച്ച സൗഭാഗ്യ ഇക്കുറിയും ചിരിക്കുള്ള വക നൽകുന്ന ഒരു വെറൈറ്റി ഐറ്റവുമായാണ് രംഗത്തെത്തിയിട്ടുള്ളത്.

‘മാലാഖയുടെ മുഖവും യൂദാസിന്റെ കൈയ്യിലിരിപ്പുമുള്ള എന്റെ ചെക്കൻ’; ഇത് കല്യാണക്കുറിമാനത്തിലെ പുതിയ വെറൈറ്റി

കലാഭവൻ മണിയുടെ ‘ചാലക്കുടി ചന്തയ്ക്ക് പോകുമ്പോൾ’ എന്ന ഹിറ്റ് ഗാനം പാടിയൊപ്പിക്കാൻ പണിപ്പെടുന്ന ഒരു ചേട്ടന്റെ വിഡിയോ അടുത്തിടെ സോഷ്യൽ ലോകത്ത് വൈറലായിരുന്നു. വരികൾ നോക്കി ആലപിച്ചിട്ടും തെറ്റി പോകുന്ന ഈ ചേട്ടൻ സോഷ്യൽ മീഡിയയിൽ ചിരി പടർത്തിയത് കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ.

20 മിനിറ്റ് ‘ഐശ്വര്യ റായ്’ ദർശനത്തിന് ഒരു കോടി! ഹിന്ദി സിനിമാ പ്രാന്തനായ ഷെയ്ഖ് പിടിച്ച ‘ബോളിവുഡ് പുലിവാൽ’

സോഷ്യൽമീഡിയ ആഘോഷമാക്കിയ ആ വൈറൽ ചേട്ടനേയും അദ്ദേഹത്തിന്റെ പാട്ടിനേയും കൂട്ടുപിടിച്ചാണ് സൗഭാഗ്യയുടെ പുതിയ പരീക്ഷണം. ചാലക്കുടിയിലെ റാപ് ഗായകൻ ശശിയായി സൗഭാഗ്യ രംഗപ്രവേശം ചെയ്യുമ്പോൾ ചിരി ഗ്യാരണ്ടിയാണെന്ന് പറയേണ്ടതില്ലല്ലോ? സംഭവം സൗഭാഗ്യയുടെ മുൻ പ്രകടനങ്ങളേക്കാള്‍ സോഷ്യൽ മീഡിയയിൽ ചിരിപടർത്തുന്നുണ്ട്.

ആ ഫെയ്സ്ബുക്ക് പെണ്ണന്വേഷണം സക്സസായി; നല്ലപാതിയെ കണ്ടെത്തിയ സന്തോഷം പങ്കുവച്ച് സന്തോഷ്; കല്യാണക്കുറിമാനം

കഴിവ്, മിടുക്ക്, ചങ്കുറ്റം കാട്ടേണ്ടത് മിണ്ടാപ്രാണിയോടല്ല; ഹൃദയം ഉള്ളവർക്ക് വേദന അറിയാൻ സാധിക്കണം!

മകന് നീതി നിഷേധിക്കരുത്; പ്രതികളെ സഹായിക്കാനാണോ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റിയത്? മധുവിന്റെ അമ്മ ചോദിക്കുന്നു

‘ജഡ്ജസ് പ്ലീസ് നോട്ട്, മാധവിക്കുട്ടി ഓൺ സ്റ്റേജ്’; മഞ്ജുവിന്റെ ഹൃദയം കീഴടക്കി കുഞ്ഞ് അൻവിത

വിവാഹ സൽക്കാര വേദിയിൽ മരക്കസേര, ചെഗുവേര, പഴയ സൈക്കിൾ; ആദര്‍ശങ്ങൾ കൈവിടാതെ അഖിലയും അനൂപും

‘‘ഉപാധികളില്ലാതെ അമ്മയുടെ സ്നേഹം’’; നവ്യയുടെ ‘ചിന്നം ചിരു കിളിയേ’ ട്രെയിലറെത്തി