Tuesday 31 July 2018 01:57 PM IST : By സ്വന്തം ലേഖകൻ

ബെല്ലി ഡാൻസിൽ ഒരു കൈ നോക്കി സൗഭാഗ്യ; ആരാധക പ്രതികരണം ഇങ്ങനെ–വിഡിയോ

sow

സോഷ്യൽ മീഡിയയുടെ പ്രിയപ്പെട്ട താരമാണ് സൗഭാഗ്യ വെങ്കിടേഷ്. ഡബ്സ്മാഷുകളിലൂടെ നിരവധി ആരാധകരെയാണ് ഈ സുന്ദരി സൃഷ്ടിച്ചിട്ടുള്ളത്. സോഷ്യൽ മീഡിയയിൽ പലവിധ പരീക്ഷണങ്ങളുമായി രംഗത്തെത്തിയിട്ടുള്ള സൗഭാഗ്യ ആരാധകരെ ഞെട്ടിച്ച് വീണ്ടുമെത്തിയിരിക്കുയാണ്. എന്നാൽ ഇക്കുറി ഡബ്സ്മാഷുമായല്ലെന്നു മാത്രം.

നല്ല തകർപ്പനൊരു ബെല്ലി ഡാൻസുമായാണ് സൗഭാഗ്യയുടെ വരവ്. 'ദിൽബർ ദിൽബർ' എന്ന ഗാനത്തിനാണ് സൗഭാഗ്യ ചുവടുവച്ചത്. 'സത്യമേവ ജയതെ' എന്ന ജോൺ എബ്രഹാം ചിത്രത്തിലേതാണ് ഈ ഗാനം.

ചിത്രത്തിൽ നോറ ഫതേഹിയാണ് കിടിലൻ ബെല്ലിഡാൻസുമായി പ്രത്യക്ഷപ്പെടുന്നത്. എന്നാൽ പ്രകടനത്തിൽ നോറയുടെ അത്രയും സൗഭാഗ്യ എത്തിയിട്ടില്ല എന്നുള്ളതാണ് ആരാധകരുടെ സാക്ഷ്യം. സൗഭാഗ്യ എത്ര ശ്രമിച്ചാലും അത് ശാസ്ത്രീയ നൃത്തമായി മാറുമെന്ന് ആരാധകർ അഭിപ്രായപ്പെടുന്നു. നേഹ കാക്കർ ആണ് 'സത്യമേവ ജയതേ'യിൽ ഈ ഗാനം ആലപിച്ചത്.

സഞ്ജയ് കപൂറും സുസ്മിത സെനും ഒരുമിച്ചെത്തിയ 'സിർഫ് തും' എന്ന ചിത്രത്തിലെതാണ് ദിൽബർ എന്ന ഗാനം. ഈ ഗാനത്തിന്റെ റീമേക്ക് ആണ് 'സത്യമേവ ജയതേ'യിൽ ഉള്ളത്.