Saturday 19 May 2018 05:46 PM IST : By സ്വന്തം ലേഖകൻ

ഒറ്റ ടേക്കിലൊരു അഡാർ ഡ്ബ്സ്മാഷ്; വീണ്ടും ഞെട്ടിച്ച് സൗഭാഗ്യ–വിഡിയോ

sow

സോഷ്യൽ മീഡിയയുടെ പ്രിയപ്പെട്ട താരമാണ് സൗഭാഗ്യ വെങ്കിടേഷ്. ഡബ്സ്മാഷുകളിലൂടെ നിരവധി ആരാധകരെയാണ് ഈ സുന്ദരി സൃഷ്ടിച്ചിട്ടുള്ളത്.

ഡബ്സ്മാഷിൽ പലവിധ പരീക്ഷണങ്ങളുമായി രംഗത്തെത്തിയിട്ടുള്ള സൗഭാഗ്യ ആരാധകരെ ഞെട്ടിച്ച് വീണ്ടും രംഗത്തെത്തിയിരിക്കുയാണ്. മൂന്ന് മിനിട്ടും 22 സെക്കന്റും ദൈർഘ്യമുള്ള ഡബ്സ്മാഷുമായാണ് ഇക്കുറി സൗഭാഗ്യയുടെ വരവ്. കളിവീട് സിനിമയിലെ മഞ്ജുവാരിയറുടെ ഡയലോഗ് ഒറ്റ ടേക്കിൽ പറഞ്ഞാണ് ഈ സുന്ദരി വീണ്ടും ഏവരെയും അത്ഭുതപ്പെടുത്തിയിരിക്കുന്നത്.

ഡബ്സ്മാഷ് കണ്ടവർ സൗഭാഗ്യയുടെ അപാര ടൈമിങ്ങിനെ വാ തോരാതെ പുകഴ്ത്തുകയാണ്. എന്തായാലും സൗഭാഗ്യയുടെ എല്ലാ ഡബ്സ്മാഷും പോലെ പുതിയ വിഡിയോയും പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്.