Thursday 28 June 2018 05:08 PM IST : By സ്വന്തം ലേഖകൻ

ഡബ്സ്മാഷ് മാത്രമല്ല, ഡാൻസും വഴങ്ങും സൗഭാഗ്യക്ക്–വിഡിയോ

sowbhgya-dance

സോഷ്യൽ മീഡിയയുടെ പ്രിയപ്പെട്ട താരമാണ് സൗഭാഗ്യ വെങ്കിടേഷ്. ഡബ്സ്മാഷുകളിലൂടെ നിരവധി ആരാധകരെയാണ് ഈ സുന്ദരി സൃഷ്ടിച്ചിട്ടുള്ളത്.

സോഷ്യൽ മീഡിയയിൽ പലവിധ പരീക്ഷണങ്ങളുമായി രംഗത്തെത്തിയിട്ടുള്ള സൗഭാഗ്യ ആരാധകരെ ഞെട്ടിച്ച് വീണ്ടുമെത്തിയിരിക്കുയാണ്. എന്നാൽ ഡബ്സ്മാഷുമായല്ലെന്നു മാത്രം.

പ്രേക്ഷകരെ പിടിച്ചിരുത്തുന്ന നല്ല കിണ്ണം കാച്ചിയ ഡാൻസ് കവറുമായിട്ടാണ് സൗഭാഗ്യയുടെ വരവ്. ഡബ്സ്മാഷിലേതു പോലെ സൗഭാഗ്യയുടെ അപാര ടൈമിംഗും കലക്കൻ പെർഫോമൻസും ഡാൻസ് കവറിലും നിറഞ്ഞു നിൽക്കുന്നുണ്ട്.

സൗഭാഗ്യയുടെ ഡാൻസ് കാണാം;