Friday 25 May 2018 09:45 AM IST : By സ്വന്തം ലേഖകൻ

‘കുസൃതിക്കുറുമ്പത്തിയായി സൗഭാഗ്യ’; പുതിയ ഡബ്സ്മാഷും വൈറലോടു വൈറൽ–വിഡിയോ

sow

സോഷ്യൽ മീഡിയയുടെ പ്രിയപ്പെട്ട താരമാണ് സൗഭാഗ്യ വെങ്കിടേഷ്. ഡബ്സ്മാഷുകളിലൂടെ നിരവധി ആരാധകരെയാണ് ഈ സുന്ദരി സൃഷ്ടിച്ചിട്ടുള്ളത്.

ഡബ്സ്മാഷിൽ പലവിധ പരീക്ഷണങ്ങളുമായി രംഗത്തെത്തിയിട്ടുള്ള സൗഭാഗ്യ ആരാധകരെ ഞെട്ടിച്ച് വീണ്ടും രംഗത്തെത്തിയിരിക്കുയാണ്. കോമഡി താരങ്ങളെയും നായികമാരെയുമെല്ലാം ഡബ്സ്മാഷിലൂടെ അവതരിപ്പിച്ച സൗഭാഗ്യ ഇക്കുറി ഒരു ‘കുസൃതിക്കുറുമ്പത്തിയായാണ്’ എത്തിയിരിക്കുന്നത്.

മൂന്ന് മിനിട്ടും 38 സെക്കന്റും ദൈർഘ്യമുള്ള ഡബ്സ്മാഷിൽ സൗഭാഗ്യയുടെ ടൈമിംഗും പ്രകടനവും ഗംഭീരമായെന്നാണ് ആരാധകർ പറയുന്നത് എന്തായാലും സൗഭാഗ്യയുടെ എല്ലാ ഡബ്സ്മാഷും പോലെ പുതിയ വിഡിയോയും പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്.