Monday 14 January 2019 11:37 AM IST : By സ്വന്തം ലേഖകൻ

‘അഭിലാഷേ ഒരു മുപ്പത് സെക്കൻഡ് തരൂ കഷ്ടമാണ്’; ടിക് ടോക്കിൽ ചിരി വിതറി സൗഭാഗ്യയും ടീമും–വിഡിയോ

sowbhagya

സോഷ്യൽ മീഡിയയുടെ പ്രിയപ്പെട്ട താരമാണ് സൗഭാഗ്യ വെങ്കിടേഷ്. ഡബ്സ്മാഷിലൂടെയും ടിക് ടോക്ക് വിഡിയോകളിലൂടെയും നിരവധി ആരാധകരെയാണ് ഈ സുന്ദരി സൃഷ്ടിച്ചിട്ടുള്ളത്. സോഷ്യൽ മീഡിയയിൽ പലവിധ പരീക്ഷണങ്ങളുമായി രംഗത്തെത്തിയിട്ടുള്ള സൗഭാഗ്യ ആരാധകരെ രസിപ്പിക്കുന്ന ഒരു വെറൈറ്റി ഐറ്റവുമായി വീണ്ടുമെത്തിയിരിക്കുയാണ്. ഇക്കുറി കൂട്ടിന് അമ്മ താരാ കല്യാണും ചങ്ങാതി അർജുൻ സോമശേഖറും സൗഭാഗ്യക്കൊപ്പമുണ്ട്.

ദിലീപും റോമയും അഭിനയിച്ച ജൂലൈ 4 എന്ന ചിത്രത്തിലെ ‘ഒരു വാക്കു മിണ്ടാതെ’ എന്ന പ്രണയഗാനത്തെ കൂട്ടുപിടിച്ചാണ് സൗഭാഗ്യയുടേയും സംഘത്തിന്റേയും രസികൻ പ്രകടനം. പാട്ടിനിടയ്ക്ക് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും ഹിറ്റായ ‘അഭിലാഷേ ഒരു 30 സെക്കന്‍ഡ് തരൂ’ എന്ന രാഹുല്‍ ഈശ്വറിന്റെ ഡയലോഗു കൂടിയാകുമ്പോൾ സംഗതി ഉഷാറാകുന്നുണ്ട്. എന്തായാലും സോഷ്യൽമീഡിയയിൽ ചിരിവിതറി മുന്നോട്ടു പോകുകയാണ് ഈ വൈറൽ വിഡിയോ