Wednesday 28 November 2018 12:24 PM IST : By സ്വന്തം ലേഖകൻ

‘താടിയില്ലെങ്കിൽ എനിക്കീ ജോലി വേണ്ട സാർ...’; താടിപ്രേമികളുടെ ഹൃദയതാളമായി ‘ദ് ബിയേഡ് ആൻതം’–വിഡിയോ

beardo

‘ജോലിയുടെ പേരും പറ‌‍ഞ്ഞ് ആറ്റു നോറ്റിരുന്ന് വളർത്തിയ താടി വടിക്കാൻ പറഞ്ഞാൽ...നടപ്പുള്ള കാര്യമാണോ സാറേ.’ ക്ലീൻ ഷേവും സ്റ്റിഫ് ആൻഡ് ഷൈൻ ലുക്കും ഉള്ളവരാണ് യോഗ്യരെന്ന് കരുതുന്നവരോട് പുതുതലമുറയ്ക്ക് ഇത് പറയാൻ ഒരു മടിയുമില്ല. അതിന്റെ പേരിൽ ജോലി പോണെങ്കിൽ അങ്ങു പോട്ടേയെന്നു വയ്ക്കും. അതാണ് പുതുതലമുറയും ശീലം.

ന്യൂജെൻ പിള്ളേരുടെ താടി പ്രേമവും ഫ്രീക്ക് ലുക്കും പുതുമയല്ലാത്ത കാലത്ത് ‘ബിയേഡ് ആന്‍തവുമായി’ എത്തുകയാണ് റിനോഷ് ജോർജ് എന്ന ചെറുപ്പക്കരൻ. താടിയുടെ കാര്യത്തിൽ ഒരു കോമ്പ്രമൈസുമില്ലായെന്നു പാട്ടിലൂടെ പ്രഖ്യാപിക്കുകയാണ് റിനോഷ്.

താടി ഒഴിവാക്കി ജോലിക്ക് ചേരാൻ പറയുന്ന എംഡിയോട് അങ്ങനെ ആണെങ്കില്‍ ജോലിവേണ്ടെന്നു പറയുന്ന യുവാവായാണ് റിനോഷ് എത്തുന്നത്. താടിയുള്ളവരെ എന്തിനാണ് ഭയക്കുന്നതെന്നും പാട്ടിലൂടെ ചോദിക്കുന്നു. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഫ്രീക്ക് പിള്ളേരുടെ ഹൃദയതാളമായി മാറിയ പാട്ടിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

‘ദി ബിയേഡ് ആന്‍തം’ എന്ന പേരിലാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്ന്. ആല്‍ബം ഇതിനോടകം തന്നെ ശ്രദ്ധനേടിക്കഴിഞ്ഞു. വരികള്‍ എഴുതിയിരിക്കുന്നതും ചിട്ടപ്പെടുത്തിയിരിക്കുന്നതും റിനോഷ് തന്നെയാണ്.