Thursday 07 March 2019 02:56 PM IST : By സ്വന്തം ലേഖകൻ

വനിത ഇന്റർനാഷനൽ ഗ്ലാം ക്വീൻ കോൺടെസ്റ്റിൽ പങ്കെടുക്കൂ; പ്രശസ്തിയും ഗ്ലാമറും നിങ്ങൾക്കും സ്വന്തമാക്കാം!

glam-queen3214

ഇനി പ്രശസ്തിയും ഗ്ലാമറും നിങ്ങൾക്കും സ്വന്തമാക്കാം. യുഎഇയിലെ മലയാളി വനിതകൾ‌ക്കായി വനിത ഇന്റർനാഷനലും കല്യാൺ ജ്വല്ലേഴ്സും ചേർന്ന് അവതരിപ്പിക്കുന്ന വനിത ഇന്റർനാഷനൽ ഗ്ലാം ക്വീൻ കോൺടെസ്റ്റ്. കല്യാൺ ജ്വല്ലേഴ്സ് പ്രധാന സ്പോൺസറും ടൈം ഹൗസ് പവേഡ് സ്പോൺസറുമായ ഷോയിൽ പതിനെട്ടിനും മുപ്പത്തി ഏഴിനും മധ്യേ പ്രായമുള്ളവർക്കു പങ്കെടുക്കാം. 

മത്സരത്തിൽ പങ്കെടുക്കാനും മത്സരത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും www.vanitha.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾ അറിയാൻ +971 588841105 എന്ന നമ്പറിൽ ബന്ധപ്പെടുക. ( 9am - 5pm Sunday- Thursday only )

നിബന്ധനകള്‍

∙ 18 നും 25 നും മധ്യേ പ്രായമുള്ള പെൺകുട്ടികൾക്കു കാറ്റഗറി 1ലും 26 മുതൽ 37 വരെയുള്ളവർക്കു കാറ്റഗറി 2 ലും പങ്കെടുക്കാം.

∙ ഒന്നാം സ്ഥാനത്ത് എത്തുന്ന മത്സരാർഥിക്ക് വനിതയുടെ മുഖചിത്രം ആകാം, 

∙ നിങ്ങളുടെ മനോഹരമായ മൂന്ന് ചിത്രങ്ങൾ (ക്ലോസപ്പ്, മിഡിൽ ഷോട്ട്, ഫുൾ ഷോട്ട്) പേര്, വയസ്സ്, യുഎഇ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ  നമ്പർ എന്നിവ സഹിതം www.vanitha.in/glamqueenUAE എന്ന മൈക്രോ സൈറ്റിലേക്ക് അപ്‌ലോഡ് ചെയ്യാം. അല്ലെങ്കിൽ +971 588841105 എന്ന നമ്പറിലേക്ക് വാട്സാപ്പ് ചെയ്യാം.

∙ മൊബൈൽ ഫോണിൽ എടുത്ത ചിത്രങ്ങളും അയയ്ക്കാം.

∙ എഡിറ്റ് ചെയ്യാത്ത ചിത്രങ്ങളായിരിക്കണം അയയ്ക്കേണ്ടത്

∙ ഫോട്ടോയിൽ കൃത്രിമം കാട്ടിയെന്നു സംശയം തോന്നിയാൽ വിശദീകരണം കൂടാതെ മത്സരാർഥിയെ നിരസിക്കാൻ ജഡ്ജിങ് കമ്മിറ്റിക്ക് അധികാരം ഉണ്ടായിരിക്കും.

∙ മലയാള മനോരമ, എം എം പബ്ലിക്കേഷൻസ് എന്നിവിടങ്ങളിലെയും സ്പോൺസേഴ്സിന്റെയും ജീവനക്കാർക്കോ അവരുടെ അടുത്ത ബന്ധുക്കൾക്കോ ഈ മത്സരത്തിൽ പങ്കെടുക്കാൻ അവകാശമില്ല.

∙ ജഡ്ജിങ് കമ്മിറ്റിയുടെ തീരുമാനം അന്തിമമായിരിക്കും.

∙ ചിത്രങ്ങൾ അയയ്ക്കാനുള്ള അവസാന തീയതി : 31 മാർച്ച് 2019.