Monday 08 October 2018 10:41 AM IST : By സ്വന്തം ലേഖകൻ

കൈവിട്ടകളി ഇനി വേണ്ട; സമൂഹമാധ്യമങ്ങളിൽ ജീവിതം ഹോമിക്കുന്ന പെൺകുട്ടികൾക്കായി പൊലീസ്, സന്ദേശവുമായി പൃഥ്വിയും–വിഡിയോ

kp

സമൂഹമാധ്യമങ്ങളിലെ ചതിയുടെ വലക്കണ്ണികൾക്കെതിരെ അവബോധം തീർക്കാൻ കേരള പൊലീസ്. സമൂഹ മാധ്യമങ്ങളിലൂടെയുള്ള ‘കൈവിട്ടകളി’ പലരുടേയും ജീവിതം തന്നെ തകർക്കുന്ന സാഹചര്യത്തിലാണ് പൊലീസിന്റെ വേറിട്ട ഉദ്യമം.

അവിവേകത്തിനൊപ്പം അറിവില്ലായ്മയും കൂടിച്ചേരുമ്പോഴാണ് പലരും ചതിക്കുഴികളിൽപ്പെട്ടുപോകുന്നത് എന്ന ഓർമ്മപ്പെടുത്തലാണ് ‘വൈറൽ’ എന്ന ഹ്രസ്വചിത്രം പങ്കുവയ്ക്കുന്നത്. കേരള പൊലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് ചിത്രം പുറത്തുവിട്ടിരിക്കുന്നത്. സന്ദേശം പകർന്ന് നടൻ പൃഥ്വിരാജും വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

പരിധിയില്ലാത്ത സാമൂഹ്യമാധ്യമ ഉപയോഗം തകർത്തെറിഞ്ഞ ജീവിതങ്ങളുടെ എണ്ണമറ്റ ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്. അവിവേകത്തിനൊപ്പം അറിവില്ലായ്മയും കൂടിച്ചേരുമ്പോഴാണ് പലരും ചതിക്കുഴികളിൽപ്പെട്ടുപോകുന്നത്. സമൂഹ മാധ്യമങ്ങൾ വഴി സ്വകാര്യത പങ്കു വെക്കുന്നതിനു പിന്നിലെ അപകടങ്ങൾ ചൂണ്ടികാട്ടുന്നതിലേക്ക് കേരള പോലീസ് തയ്യാറാക്കിയ വൈറൽ എന്ന ഹ്രസ്വചിത്രം നിങ്ങൾക്ക് മുന്നിലേക്ക് ... ഇത് ജനങ്ങളിലേക്ക് എത്തിക്കേണ്ടത് നമ്മുടെ കടമയാണ്.