Saturday 12 May 2018 11:59 AM IST : By സ്വന്തം ലേഖകൻ

‘എജ്ജാതി ക്രിയേറ്റിവിറ്റി’; പൂരത്തിനിടയിലെ സേവ് ദ് ഡേറ്റ് വിഡിയോ വേറെ ലെവൽ!

pooeam

വിവാഹ വിഡിയോയിലെ പുതു പരീക്ഷണങ്ങൾ കണ്ട് കണ്ണ് മിഴിച്ചിരിക്കുകയാണ് മലയാളി. വവ്വാൽ ക്ലിക്കും, വെള്ളത്തിനടിയിലെ വിവാഹ വിഡിയോയുമൊക്കെ കണ്ട് അമ്പരന്ന മലയാളിയെ ഞെട്ടിക്കാൻ ഇതാ ഒരു പുതു പരീക്ഷണം.

വിവാഹത്തിന് ക്ഷണിച്ചു കൊണ്ടുള്ള `സേവ് ദ് ഡേറ്റ് വിഡിയോയിലാണ്` പുതു പരീക്ഷണം. ഇവിടെ ചിത്രീകരണത്തിനായി ഭാവി വധൂവരൻമാർ തെരഞ്ഞെടുത്ത് പാർക്കോ ബീച്ചോ ഹിൽസ്റ്റേഷനോ ഒന്നുമല്ലായിരുന്നു. നേരെ വടക്കുംനാഥ സന്നിധിയിലേക്ക് ചെന്നു.

പൂരത്തിന്റെ പശ്ചാത്തലത്തിൽ ജോഡികൾ വിഡിയോ ഒരുക്കിയപ്പോൾ സംഭവം ബഹുജോറായി. ‘എജ്ജാതി ക്രിയേറ്റിവിറ്റിയാണ് ഇഷ്ടാ’...എന്ന് വിഡിയോ കണ്ടവർ കണ്ടവർ പറയുന്നു.

സുബിൻ–സന്ധ്യ എന്നിവരാണ് `സേവ് ദി ഡേറ്റ് വിഡിയോയിലെ` പ്രണയ ജോഡികൾ. വരുന്ന ജൂൺ മുപ്പതിനാണ് ഇരുവരുടെയും വിവാഹം