ADVERTISEMENT

ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം സംബന്ധിച്ച
തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു
താര എസ്. നമ്പൂതിരി Principal Lawyer,Co-founder, Flyworld Immigration & Legal Services, Australia

ഓസ്ട്രേലിയയിൽ പെർമനന്റ് റസിഡൻ് വീസ അപേക്ഷിക്കാൻ ആവശ്യമായതു 65 പോയിന്റ്സ് ആണ്. പക്ഷേ, കൂടുതൽ പോയിന്റ്സ് നേടുന്നത് വീസ  അപ്രൂവൽ ലഭിക്കാനുള്ള സാധ്യത കൂട്ടും.

ADVERTISEMENT

പെർമനന്റ് റസിഡന്റ് വീസയിൽ പല ക്ലാസ്സുകളുണ്ട്. ഇ തിൽ ഏറ്റവും കൂടുതൽ പോപ്പുലറായ സബ്ക്ലാസ്സുകൾ 190, 491 എന്നിവയാണ്.  ഇത് സ്റ്റേറ്റ് സ്പോൺസേഡ് വീസാസ് ആണ്. ഓസ്ട്രേലിയയിൽ ആറ്  സ്റ്റേറ്റ്സും രണ്ട് ടെ റിട്ടറിയുമാണുള്ളത്. പി ആർ വീസ അപേക്ഷിക്കുന്നവർക്കു സ്റ്റേറ്റ്സ് നൽകുന്ന എക്സ്ട്രാ പോയിന്റ്സ് നേടാനുള്ള അവസരമുണ്ട്. അതിനുള്ള രണ്ടു പോപ്പുലർ സബ്ക്ലാസ്സുകളാണ് 190 ഉം 491 ഉം.
സബ്ക്ലാസ് 190 ആണെങ്കിൽ ഏതു സ്റ്റേറ്റിലാണോ ന മ്മൾ അപേക്ഷിക്കുന്നത് ആ സ്റ്റേറ്റിന് അഞ്ച് പോയിന്റ് ന ൽകാൻ സാധിക്കും. അത് 491 ആണെങ്കിൽ ഈ അഞ്ചിനു പകരം 15 പോയിന്റ് നമുക്കു കിട്ടും

സബ്ക്ലാസ്സും നിബന്ധനകളും

ADVERTISEMENT

ആദ്യത്തെ 190 എടുക്കുമ്പോൾ നമ്മൾ ആ അഞ്ചു പോയിന്റ് എടുക്കുന്നതുകൊണ്ടു തന്നെ നമുക്ക് വീസ കിട്ടി ആദ്യത്തെ രണ്ടു വർഷം ഏതു സ്റ്റേറ്റാണോ നമ്മളെ സ്പോൺസർ ചെയ്യുന്നത്  ആ സ്റ്റേറ്റിൽ നിൽക്കണം. അതാണ് അ തിന്റെ നിബന്ധന.

 491 സബ്ക്ലാസ് വഴി 15 പോയിന്റ് ലഭിക്കും. ആ മാർഗത്തിലൂടെ വീസ ലഭിക്കുമ്പോൾ ആ പ്രാദേശിക പരിധിയിൽ മൂന്നുവർഷം നിൽക്കണമെന്നതാണു നിബന്ധന. ഇങ്ങനെ പരാമാവധി പോയിന്റ്സ് ഉറപ്പാക്കിയിട്ടാണു ‘എക്സ്പ്രഷൻ ഓഫ് ഇന്ററസ്റ്റ്’ ഇടുന്നത്.

ADVERTISEMENT

അതായത് നമ്മുടെ പ്രൊഫൈൽ ഓസ്ട്രേലിയൻ അ തോറിറ്റിയുടെ മുന്നിൽ സമർപ്പിക്കുന്നുവെന്നർഥം. ഏത് സബ്ക്ലാസ് വഴിയാണു വീസ അപേക്ഷിക്കുന്നതെന്ന് ഇ തിൽ വ്യക്തമായിരിക്കും.

മൂന്ന് സബ് ക്ലാസുകളാണു പ്രധാനമായുള്ളത്.  190, 491 കൂടാതെ 189 കൂടിയുണ്ട്. നമുക്ക് പോയിന്റ്സ് ഒന്നും നൽകാതെ സ്വതന്ത്രമായി പിആർ വീസ അപേക്ഷിക്കാനുള്ള അവസരമാണ് 189 നൽകുന്നത്. ഇതിലെല്ലാം ഒരേ സമയത്തു നമുക്ക് എക്സ്പ്രഷൻ ഓഫ് ഇന്ററസ്റ്റ്  ഇടാം.

ഇതിന്റെ അടുത്ത പടിയാണു റിക്വസ്റ്റിങ് ദം റ്റു ഇൻവൈറ്റ്.  അതായത് പിആർ വീസ അപേക്ഷിക്കാൻ ഒാസ്ട്രേലിയൻ അതോറിറ്റിയിൽ നിന്നു നമുക്കൊരു ഇൻവിറ്റേഷൻ ലഭിക്കണം. വിവിധ സബ്ക്ലാസ്സുകളിൽ നമ്മൾ സമർപ്പിച്ച അപേക്ഷയിൽ ഏതിൽ നിന്നാണോ നമ്മളെ ആദ്യം ഇ ൻവൈറ്റ് ചെയ്യുന്നത് അതിലൂടെ നമുക്കു പിആർ വീസ അപ്ലൈ ചെയ്യാം. ഇതു സംബന്ധിച്ചു പൊതുവായി പറയാവുന്ന കാര്യങ്ങൾ ഇത്രയുമാണ്.

English Summary:

Australia immigration focuses on Permanent Resident Visas. The popular subclasses 190 and 491 offer pathways to PR with state sponsorship, emphasizing points-based assessment and regional residency requirements.

ADVERTISEMENT