‘പീത്‌സ, ബർഗർ, പാസ്ത, സാലഡ് എന്നിവ രുചികരമാക്കാം’; ഇറ്റാലിയൻ തുളസി ചട്ടികളില്‍ വളര്‍ത്താം Cultivating Basil in Kerala's Climate
കേരളത്തിലെ കാലാവസ്ഥയിൽ നന്നായി വളരും ഔഷധഗുണമേറെയുള്ള ബേസിൽ. ഇറ്റാലിയൻ തുളസി എന്നും പേരുള്ള, പുതിനയുടെ കുടുംബത്തിൽപ്പെട്ട, ഈ ചെടിക്ക് എരിവോടു കൂടിയ വേറിട്ട ഗന്ധമുള്ള ഇലകളാണ്. പച്ച, വയലറ്റ് നിറമുള്ള ഇനങ്ങളാണു സാധാരണ കാണാറുള്ളത്. ഇലകൾ, തണ്ടുകൾ, വിത്തുകൾ, പൂക്കൾ എന്നിവ ഉപയോഗിക്കാറുണ്ട്. പീത്‌സ, ബർഗർ,

കേരളത്തിലെ കാലാവസ്ഥയിൽ നന്നായി വളരും ഔഷധഗുണമേറെയുള്ള ബേസിൽ. ഇറ്റാലിയൻ തുളസി എന്നും പേരുള്ള, പുതിനയുടെ കുടുംബത്തിൽപ്പെട്ട, ഈ ചെടിക്ക് എരിവോടു കൂടിയ വേറിട്ട ഗന്ധമുള്ള ഇലകളാണ്. പച്ച, വയലറ്റ് നിറമുള്ള ഇനങ്ങളാണു സാധാരണ കാണാറുള്ളത്. ഇലകൾ, തണ്ടുകൾ, വിത്തുകൾ, പൂക്കൾ എന്നിവ ഉപയോഗിക്കാറുണ്ട്. പീത്‌സ, ബർഗർ, പാസ്ത, സാലഡ് തുടങ്ങിയവയിലെല്ലാം ചേർക്കാം.
∙ നല്ല സൂര്യപ്രകാശവും ഉയർന്ന താപനിലയുമുള്ള പ്രദേശങ്ങളിലും നേരിയ തണലിലും വളരും. വീട്ടാവശ്യത്തിനു ചട്ടികളിലോ മഴമറയ്ക്കുള്ളിലോ വളർത്താം. നല്ല നീർവാർച്ചയും ജൈവാംശവും ഈർപ്പവുമുള്ള മണ്ണാണ് ഉത്തമം. തണുപ്പുള്ള ഇടങ്ങളിൽ കൂടുതൽ നന്നായി വളരും.
∙ വിത്തുകൾ പാകിയും കമ്പുകൾ മുറിച്ചു നട്ടും തൈകൾ ഉൽപാദിപ്പിക്കാം. പാകുന്ന മിശ്രിതത്തിൽ ട്രൈക്കോഡെർമ സമ്പുഷ്ട ചാണകവും ചകിരിച്ചോറും കംപോസ്റ്റും ഓേരാ ഭാഗം വീതം ചേർക്കണം. രണ്ടാഴ്ചയ്ക്കുള്ളിൽ വിത്തു മുളയ്ക്കും. 30– 35 ദിവസത്തിൽ പറിച്ചു നട്ട് തണൽ നൽകണം. െചടികൾ തമ്മിൽ ഒരടി അകലം നൽകുക. നേരിട്ടു വിത്തുപാകിയും വളർത്താം. പറിച്ചു നട്ട് രണ്ട് – മൂന്നാഴ്ച കഴിഞ്ഞ് വിളവെടുക്കുക. തണ്ടോടു കൂടെ വിളവെടുത്താൽ കൂടുതൽ ശിഖരങ്ങൾ മുളയ്ക്കുന്ന ചെടി കുറ്റിയായി നിർത്താം. ഇലകൾക്കു വിഷാംശം നിർവീര്യമാക്കുന്നതിനുള്ള കഴിവുണ്ട്. ഇതിന്റെ ഇല ഞെരടി ചട്ടിയിലിടുകയോ ചെടിയുടെ അടുത്തു േബസിൽ നടുകയോ ചെയ്താൽ ഒച്ചിന്റെ ശല്യമുണ്ടാകില്ല.
∙ മൂന്നോ നാലോ ഇല ഉപയോഗിക്കാം. അതിലേറെ ഉപയോഗിക്കരുത്. വൈറ്റമിൻ കെ ധാരാളം അടങ്ങിയതിനാൽ രക്തം കട്ട പിടിക്കുന്നതിനിടയാക്കാമെന്നതിനാലാണിത്.
Credits: റോസ്മേരി ജോയ്സ്, മുൻ ഡെപ്യൂട്ടി ഡയറക്ടർ, കൃഷി വകുപ്പ്, എറണാകുളം