ഉമ്മൻ ചാണ്ടി സാർ പറഞ്ഞു,‘ആദ്യ പുസ്തകമല്ലേ...മലയാളത്തിൽ പേര് കൊടുക്കാമായിരുന്നു’: ഒരു പുസ്തകപ്രകാശനത്തിന്റെ ഓർമ
ആൾക്കൂട്ടത്തിന്റെ നായകൻ കാലയവനികയ്ക്കുള്ളിൽ മറഞ്ഞിട്ട് രണ്ടു വർഷം. ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷിക ദിനമാണിന്ന്. ജനക്ഷേമം ജീവിതവ്രതമാക്കിയ നേതാവ്. ഉമ്മൻ ചാണ്ടിയെന്ന നൻമയുടെ ഓർമകളിലൂടെ സഞ്ചരിക്കുകയാണ് യുവസാഹിത്യകാരൻ രാകേഷ് നാഥ് – ഏതൊരു എഴുത്തുകാരനും ആഗ്രഹിക്കുന്ന ഒന്നാണ് തന്റെ ആദ്യ പുസ്തകം പ്രകാശനം
ആൾക്കൂട്ടത്തിന്റെ നായകൻ കാലയവനികയ്ക്കുള്ളിൽ മറഞ്ഞിട്ട് രണ്ടു വർഷം. ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷിക ദിനമാണിന്ന്. ജനക്ഷേമം ജീവിതവ്രതമാക്കിയ നേതാവ്. ഉമ്മൻ ചാണ്ടിയെന്ന നൻമയുടെ ഓർമകളിലൂടെ സഞ്ചരിക്കുകയാണ് യുവസാഹിത്യകാരൻ രാകേഷ് നാഥ് – ഏതൊരു എഴുത്തുകാരനും ആഗ്രഹിക്കുന്ന ഒന്നാണ് തന്റെ ആദ്യ പുസ്തകം പ്രകാശനം
ആൾക്കൂട്ടത്തിന്റെ നായകൻ കാലയവനികയ്ക്കുള്ളിൽ മറഞ്ഞിട്ട് രണ്ടു വർഷം. ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷിക ദിനമാണിന്ന്. ജനക്ഷേമം ജീവിതവ്രതമാക്കിയ നേതാവ്. ഉമ്മൻ ചാണ്ടിയെന്ന നൻമയുടെ ഓർമകളിലൂടെ സഞ്ചരിക്കുകയാണ് യുവസാഹിത്യകാരൻ രാകേഷ് നാഥ് – ഏതൊരു എഴുത്തുകാരനും ആഗ്രഹിക്കുന്ന ഒന്നാണ് തന്റെ ആദ്യ പുസ്തകം പ്രകാശനം
ആൾക്കൂട്ടത്തിന്റെ നായകൻ കാലയവനികയ്ക്കുള്ളിൽ മറഞ്ഞിട്ട് രണ്ടു വർഷം. ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷിക ദിനമാണിന്ന്. ജനക്ഷേമം ജീവിതവ്രതമാക്കിയ നേതാവ്. ഉമ്മൻ ചാണ്ടിയെന്ന നൻമയുടെ ഓർമകളിലൂടെ സഞ്ചരിക്കുകയാണ് യുവസാഹിത്യകാരൻ രാകേഷ് നാഥ് –
ഏതൊരു എഴുത്തുകാരനും ആഗ്രഹിക്കുന്ന ഒന്നാണ് തന്റെ ആദ്യ പുസ്തകം പ്രകാശനം ചെയ്യുന്നത് ഏറ്റവും നല്ല മഹദ് വ്യക്തിത്വത്തിനുടമയാകണമെന്ന്. എന്റെ സാഹിത്യ ജീവിതത്തിലും അങ്ങനെ ഒരു അവസരം തേടി വന്നു. ഒരു പുസ്തകമാക്കുക എന്നതൊക്കെ വിദൂരമായ ഒരു സ്വപ്നമാണ്. ഇന്നത്തെ പോലെ പ്രിന്റിങ് അത്ര സുലഭമല്ല. മാത്രവുമല്ല വലിയ പണ്ഡിതൻമാരായ വായനക്കാരുടെ മുന്നിലേക്ക് ഒരു പുസ്തകം സമർപ്പിക്കുക എന്നതു തന്നെ ഒരു ഭയമാണ്.
റെയ്ൻബോ ബുക്സിലെ എൻ. രാജേഷ് കുമാർ സാറാണ് എന്റെ കഥകളെല്ലാം സമാഹരിച്ച് പുസ്തകമാക്കാൻ നിർബന്ധിച്ചത്. കവി കെ. രാജഗോപാൽ സാറിന്റെ പ്രോത്സാഹനവും. നടനും നിരൂപകനുമായിരുന്ന പ്രൊഫ. നരേന്ദ്ര പ്രസാദ് സാറ് എന്റെ കഥയെ കുറിച്ചഴുതിയ കത്തും ചേർത്ത് പ്രസിദ്ധീകരിക്കുകയാണെന്ന് രാജേഷേട്ടൻ പറഞ്ഞു. കെ.ഇ.എൻ സാറിനെ കൊണ്ട് ഞാൻ അവതാരിക എഴുതിപ്പിച്ചു. ഡോ. വിഷ്ണുപ്രസാദിന്റെ പഠനവും ഫൈൻ ആർട്സ് ലക്ചററായിരുന്ന ഷിജോ ജേക്കബ് സാറിന്റെ കവർ രൂപകൽപ്പനയും ചേർന്ന് 2008 ൽ പുസ്തകമായി –
‘സീറോ + സീറോ = ബിഗ്ബാംഗ്’.
ഇന്നേക്ക് 17 വർഷം ആകുന്നു എന്റെ ആദ്യ പുസ്തകത്തിന്റെ പ്രായം.
ഉമ്മൻചാണ്ടി വരുന്നു.
ദർശന ബുക് ഫെയറിൽ വച്ച് പുസ്തകം പ്രകാശനം ചെയ്യാമെന്ന് രാജേഷ് സാറ് തന്നെ പറഞ്ഞു. ഉമ്മൻ ചാണ്ടി സാറിനെക്കൊണ്ട് ചെയ്യിക്കാമെന്ന് ഭാഷാപോഷിണിയിലെ മാധവൻ നായർ സാറു പറഞ്ഞു. കഥകൾ പ്രകാശനം ചെയ്യാൻ ഉമ്മൻ ചാണ്ടി സാറ് വരുമോ എന്ന് എനിക്ക് ആശങ്ക തോന്നി. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ജനസാഗരത്തിനിടയിലൂടെ ഉമ്മൻ ചാണ്ടി സാറ് വന്നു. അന്ന് പ്രതിപക്ഷ നേതാവായിരുന്നിട്ടുപോലും സാറിനു ചുറ്റും വലിയ ആൾക്കൂട്ടം എപ്പോഴും തിങ്ങി നിറഞ്ഞു. എന്റെ പുസ്തകം ഒന്ന് മറിച്ചു നോക്കി. പുസ്തകത്തിന്റെ പേര് വായിച്ചിട്ട് ഒരു അഭിപ്രായം പറഞ്ഞു. ആദ്യ പുസ്തകത്തിന് മലയാളത്തിൽ പേര് കൊടുക്കാമായിരുന്നു. ബിഗ് ബാംഗ് എന്ന് കേൾക്കുമ്പോൾ സയൻസ് പുസ്തകമാണോ എന്നു തോന്നിപ്പോകും എന്നു പറഞ്ഞു. മലയാള ഭാഷയ്ക്ക് വലിയ വാഗ്ദാനമായി വളരട്ടെ എന്നും ആശിർവദിച്ചു പ്രസംഗിച്ചു.
എന്റെ പുസ്തകം സ്വീകരിച്ചത് വിവർത്തകനായ കെ.ശ്രീകുമാർ സാറായിരുന്നു. മാത്യു ടി തോമസ് എം.എൽ. എ, കഥാകൃത്ത് എബ്രഹാം മാത്യു, കവി അനുജി കെ. ഭാസി, പ്രൊഫ. അമ്പലപ്പുഴ രാമവർമ്മ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. പുസ്തകത്തിന്റെ ഒരു കോപ്പി കൊടുക്കാൻ നരേന്ദ്രപ്രസാദ് സാറ് ഇല്ലല്ലോ എന്ന ദു:ഖം മാത്രം അന്നുണ്ടായി.
പിന്നീട് വർഷങ്ങൾക്കു ശേഷം കണ്ടുമുട്ടിയത് ദീപിക ചീഫ് എഡിറ്റർ പൈകടയച്ചൻ വിരമിക്കുന്ന വേളയിൽ നടത്തിയ യാത്രയയപ്പിൽ ആണ്. അന്ന് വിശിഷ്ടാതിഥികൾ എല്ലാം പോയി കഴിഞ്ഞിട്ടും ഒരു തിരക്ക് പോലും കാണിക്കാതെ ഒരു മണിക്കൂറോളം ആ ചടങ്ങിൽ ഉമ്മൻ ചാണ്ടി സാറ് നിന്നത് എന്നെ അത്ഭുതപ്പെടുത്തി. വലിയ രാഷ്ട്രീയ നേതാവാകുമ്പോഴും സാധാരണക്കാരന്റേതായ വിനയം ഉമ്മൻ ചാണ്ടി സാറിന് ഉണ്ടായിരുന്നു. പൈകടയച്ചൻ എന്നെ പ്രത്യേകം വിളിപ്പിച്ച് ഉമ്മൻ ചാണ്ടി സാറിനോട് എന്നെപ്പറ്റി പറഞ്ഞതും അവർ ഇരിക്കുന്ന പന്തിയിൽ തന്നെ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാനും അവസരം ലഭിച്ചത് വലിയ ഭാഗ്യമായി കരുതുന്നു.
ഉമ്മൻ ചാണ്ടി സാറ് ആ തിരക്കിൽ പോലും മൊബൈൽ ഫോണിൽ നിരവധി കോളുകൾ വരുന്നതും മറുപടി പറയുന്നതും ഞാൻ നോക്കിനിന്നിട്ടുണ്ട്.
വർഷങ്ങൾക്കിപ്പുറം എത്രയോ പുസ്തകങ്ങളും പുസ്തകപ്രകാശനങ്ങളും ഞാൻ കണ്ടു. എന്നാലും ആദ്യ പ്രകാശനവും ഉമ്മൻ ചാണ്ടി സാറിന്റെ സാനിധ്യവും മറക്കാനാവാത്ത അനുഭവമായി തുടരുന്നു...