പുതിയ ഫോണുകളിലേക്ക് ഡാറ്റയും വാട്ട്‌സ്ആപ്പ് ചാറ്റുകളും എളുപ്പത്തിൽ മാറ്റാനും ഇ-സിം സംവിധാനം ഉപയോഗിക്കാനും സഹായിക്കുന്ന മാർഗ്ഗങ്ങളെക്കുറിച്ചാണ് ഈ ലേഖനം വിശദീകരിക്കുന്നത്. മൊബൈൽ ട്രാൻസ് (Mobile Trans) എന്ന ആപ്ലിക്കേഷൻ ഉപയോഗിച്ച് ഐഫോണിൽ നിന്നും ആൻഡ്രോയിഡിലേക്കും തിരിച്ചും വാട്ട്‌സ്ആപ്പ് ഡാറ്റകൾ സുരക്ഷിതമായി കൈമാറാം. ഇതിനായി രണ്ട് ഫോണുകളിലും ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത്, വൈഫൈ വഴിയോ ഹോട്ട്‌സ്പോട്ട് വഴിയോ കണക്ട് ചെയ്ത് നിർദ്ദേശങ്ങൾ പാലിക്കണം. അതുപോലെ, നിലവിലുള്ള സിം സേവനം ഇ-സിം ആയി മാറ്റുന്നതിനും ലേഖനം വിശദീകരണം നൽകുന്നു. ഓരോ ടെലികോം ഓപ്പറേറ്റർമാരുടെയും നിർദ്ദേശങ്ങൾക്കനുസരിച്ച് അവരുടെ ആപ്പുകളിലൂടെയോ വെബ്സൈറ്റുകളിലൂടെയോ അപ്‌ഗ്രേഡ് ചെയ്ത്, ഫോണിന്റെ ഇഐഡി നമ്പർ ഉപയോഗിച്ച് ഇ-സിം സജ്ജീകരിക്കാം. ഇ-സിം ആക്ടിവേറ്റ് ചെയ്ത ശേഷം 24 മണിക്കൂറിനുള്ളിൽ എസ്എംഎസ് അയക്കാനുള്ള പരിമിതിയും ഓർമ്മിപ്പിക്കുന്നു.

ഐഫോണ്‍ ഉപയോഗിക്കുന്നവര്‍ ആന്‍ഡ്രോയ്ഡ് ഫോണ്‍ വാങ്ങിയാലും ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോഗിക്കുന്നവര്‍ ഐ ഫോണ്‍ വാങ്ങിയാലും ബുദ്ധിമുട്ടുന്ന ഒരു സന്ദര്‍ഭമുണ്ട്, ഡേറ്റ ട്രാൻസ്ഫർ. അത് എളുപ്പത്തിൽ ചെയ്യാനുള്ള വഴിയാണ് ഇക്കുറി. ഒപ്പം ഇ സിം ട്രെൻഡിനൊപ്പം മാറാനുള്ള വഴിയും.

ഐഫോൺ ഡേറ്റ

ADVERTISEMENT

ഐഫോണിലെ വാട്ട്സാപ്പിലെ ചാറ്റുകള്‍ മെസേജ് ഒന്നും നഷ്ടമാകാതെ പുതിയ ഫോണിലേക്കു മാറ്റാൻ കംപ്യൂട്ടറിലെ ചില സോഫ്റ്റ്‌വെയറുകളെയാണു മിക്കവരും ആശ്രയിച്ചിരുന്നത്. എന്നാല്‍ മൊബൈല്‍ ഫോൺ ഉപയോഗിച്ചു തന്നെ ഇതു ചെയ്യാം. രണ്ടു ഫോണിലും മൊബൈല്‍ ട്രാന്‍സ് (Mobile Trans: Data Transfer) എന്ന ആപ്ലിക്കേഷന്‍ ആപ് സ്റ്റോറില്‍ നിന്നും പ്ലേ സ്റ്റോറില്‍ നിന്നും ഇന്‍സ്റ്റാള്‍ ചെയ്യുകയാണ് ആദ്യം വേണ്ടത്. ഇനി പെര്‍മിഷന്‍ അലൗ ചെയ്യുക. ഫോണ്‍ ടു ഫോണ്‍, ഐ ക്ലൗഡ് ടു ആന്‍ഡ്രോയ്ഡ്, ഫയല്‍ ട്രാന്‍സ്ഫര്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഇതിലുണ്ട്. 

വാട്സ് ആപ് ട്രാന്‍സ്ഫര്‍ (Whatsapp Transfer) ഐക്കണ്‍ സെലക്ടു ചെയ്ത ശേഷം ഏതു ഫോണില്‍ നിന്ന് ഏതു ഫോണിലേക്ക് എന്നതും സെലക്ട് ചെയ്യുക. ഇനി വൈഫൈ പെര്‍മിഷനും (WiFi permission) ലൊക്കേഷന്‍ സര്‍വീസസും (Location services) നിയര്‍ബൈ ഡിവൈസസും (Nearby devices) കൂടി അലൗ ചെയ്യണം. അപ്പോള്‍ ഒരു ഹോട്ട്സ്പോട്ട് കണക്ടു ചെയ്യാനുള്ള ക്യൂആര്‍ കോഡ് കാണിക്കും. അതുപയോഗിച്ച് ഐ ഫോണില്‍ വൈഫൈ കണക്ടു ചെയ്യണം. 

ADVERTISEMENT

അപ്പോള്‍ ഡാറ്റ ട്രാന്‍സ്ഫറിങ് ആരംഭിക്കും. എത്ര ഫോട്ടോ, എത്ര വീഡിയോ എന്നൊക്കെ കാണിക്കും. നെക്സ്റ്റ് അമര്‍ത്തിയ ശേഷം വാട്ട്സാപ്പ് അക്കൗണ്ടിലെ മൊബൈല്‍ നമ്പർ കൂടി എന്റര്‍ ചെയ്യണം. അപ്പോൾ വരുന്ന ഓടിപി എന്റര്‍ ചെയ്ത ശേഷം കുറച്ചു കാത്തിരിക്കണം. അപ്പോള്‍ പ്ലേ സ്റ്റോറില്‍ നിന്നും വാട്ട്സാപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നിർദേശം ലഭിക്കും. ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതി, ഓപ്പണാക്കരുത്. 

ട്രാന്‍സ്ഫര്‍ 100% കഴിയുമ്പോൾ വാട്ട്സാപ്പ് ഓപ്പണാക്കി ഫോണ്‍ നമ്പര്‍ എന്റര്‍ ചെയ്തു ബാക്കി നിർദേശങ്ങൾ പൂർത്തിയാക്കിയാൽ എല്ലാ ഡാറ്റയും പുതിയ ഫോണിലേക്കു വന്നതു കാണാം.

ADVERTISEMENT

ഇ സിം എളുപ്പത്തിൽ

ഏതു കണക്ഷനാണോ നിങ്ങൾ ഉപയോഗിക്കുന്നത് അതിന്റെ ആപ്ലിക്കേഷൻ പഴയ ഫോണിൽ ഓപ്പണാകുക. മോർ സെറ്റിങ്സ് എന്നതിൽ നിന്നോ മാനേജ് സർവീസസ് എന്നതിൽ നിന്നോ അപ്ഗ്രേഡ് ടു ഇ സിം (Upgrade to eSIM) എന്ന ഓപ്ഷൻ എടുക്കുക. നമ്മുടെ ഫോണിൽ കിടക്കുന്ന സിം അതിൽ ഡിറ്റക്ട് ചെയ്തു വരും. ആ വിൻഡോയിലുള്ള ഗെറ്റ് ഇ സിം ഫോർ അദർ ഡിവൈസ് (Get eSIM for other device) എന്ന ഓപ്ഷൻ സെലക്ട് ചെയ്യുക. അപ്പോൾ ഇഐഡി നമ്പർ (EID Number) എന്റർ ചെയ്യാൻ ആവശ്യപ്പെടും.

ഏതു ഫോണിലാണോ ഇ സിം ഉപയോഗിക്കേണ്ടത്, ആ ഫോൺ സെറ്റിങ്സിലെ എബൗട്ട് ഫോൺ (About Phone) എന്ന ടാബിൽ നിന്ന് ഇഐഡി നമ്പർ കണ്ടുപിടിക്കാം. ആ നമ്പർ ഇവിടെ ടൈപ് ചെയ്തു കൊടുക്കണം. ഇനി ഗെറ്റ് ഇ സിം വയ ഓടിപി എന്ന ഓപ്ഷൻ നൽകി മെസേജായി ലഭിക്കുന്ന ഓടിപി നൽകണം. പ്രൊസീഡ് കൂടി അമർത്തിയാൽ സെറ്റിങ്സ് പൂർത്തിയാകും. 

രണ്ടു മണിക്കൂറിനു ശേഷം പുതിയ ഫോണിൽ ഇ സിം ആക്ടിവേറ്റ് ചെയ്യാം. അതിനായി സെറ്റിങ്സിൽ നിന്ന് സിം മാനേജർ സെലക്ട് ചെയ്യണം. ആഡ് ഇ സിം (Add eSIM) എന്ന ഓപ്ഷനിൽ നിന്ന് സെർച് ഫോർ ഇ സിംസ് (Searcg for eSIMs) എന്നതു സെലക്ട് ചെയ്യുക. അപ്പോൾ വരുന്ന വിൻഡോയിൽ ആഡ് കൂടി അമർത്തിയാൽ സെറ്റിങ്സ് പൂർത്തിയാകും. ഇ സിം ആക്ടിവേറ്റ് ചെയ്ത് 24 മണിക്കൂറിനുള്ളിൽ എസ്എംഎസ് അയക്കാനാകില്ല എന്നു കൂടി ഓർക്കണേ.

Effortless iPhone to Android Data Transfer:

Seamlessly transferring data between iPhone and Android devices is now effortless. This guide explains how to migrate your WhatsApp chats and other essential data using the Mobile Trans app, along with a simple process for upgrading to an eSIM.

ADVERTISEMENT