Wednesday 27 April 2022 02:50 PM IST

അനിയന്മാരെപ്പോലെ നിന്നു, ‘അനുഗ്രഹ’ പ്രതീക്ഷിച്ചതിലും നന്നായി

Sona Thampi

Senior Editorial Coordinator

sona 2

തിരുവനന്തപുരം കൈമനത്ത് അനൂപിന്റെയും രാധികയുടെയും 2000 സ്ക്വയർഫീറ്റ് വീട് പണിതിരിക്കുന്നത് മണ്ണെടുത്ത 10 സെന്റിലാണ്. മുൻവശത്താണെങ്കിൽ നല്ലകാറ്റു ലഭിക്കുന്ന വയലും. ഇക്കാര്യങ്ങൾ പരിഗണിച്ചാണ് ദീപുവും ശരത്തും വീട് ഡിസൈൻ ചെയ്തത്.

sona4 ലിവിങ് റൂം

വീതി കുറഞ്ഞ പ്ലോട്ടും കന്നിമൂലയും കണക്കിലെടുത്ത് കാർപോർച്ചിനെ വീട്ടിൽ നിന്ന് മാറ്റിവച്ചു. കൊളാണിയൽ ഭംഗിയുള്ള കന്റെംപ്രറി വീടാണ് അനൂപിനും രാധികയ്ക്കും വേണ്ടിയിരുന്നത്. അതുകൊണ്ട് വെള്ളയും തടിയുടെ നിറവും ചേർത്ത കളർ കോംബിനേഷനാണ് ചെയ്തിരിക്കുന്നത്.

sona6 സ്റ്റെയർകെയ്സ്

വീട്ടുകാരുടെ കയ്യിലുണ്ടായിരുന്ന േതക്കിൻ തടിയാണ് ഇന്റീരിയറിൽ ഉപയോഗിച്ചിരിക്കുന്നത്. മൂന്ന് ബെഡ്റൂം വീടിന്റെ രണ്ട് കിടപ്പുമുറികൾ താഴെയും ഒരെണ്ണം മുകളിലുമാണ്. ലിവിങ്ങിന് നീലയുടെ വിവിധ ഷേഡുകളാണുള്ളത്. ടിവി യൂണിറ്റിനും മ്യൂറൽ പെയിന്റിങ്ങിനും രണ്ട് ഭിത്തിയിൽ സ്ഥലം കൊടുത്തു. സിഎൻസി കട്ടിങ് ചെയ്ത പാർട്ടീഷൻ വഴി അടുക്കളയിലേക്ക് ഒരു നോട്ടം കിട്ടും. ലിവിങ്ങിലെ സ്കർട്ടിങ്ങിന് വുഡൻ ഫിനിഷ് ടൈലുകളാണ് അതിരിടുന്നത്. സിറ്റ്ഒൗട്ടിൽ നിന്ന് ലിവിങ്ങിലേക്ക് കയറുമ്പോൾ പെബിൾകോർട്ടും പൂജാമുറിയും മനസ്സിന് സ്വസ്ഥത പകരും.

sona 1 ഡൈനിങ്ങും സ്റ്റെയർകെയ്സും

ഡൈനിങ് പ്രത്യേകമായി നിൽക്കുന്നു. സ്റ്റെയർകെയ്സും ഒാപൻ കിച്ചനും ഡൈനിങ്ങിനോട് ചേർന്നാണ്. മെറ്റൽ ഫ്രെയിമിൽ തടി പതിച്ചാണ് ഗോവണിയുടെ പടികൾ. കൈവരിക്ക് ഗ്ലാസും. ഒാപൻ കിച്ചനെ വേർതിരിക്കാൻ ബ്രേക്ഫാസ്റ്റ് ടേബിളിനു താഴെ വുഡൻ ഫിനിഷ് ടൈലുകളാണ്.

ഡൈനിങ്ങിൽ നിന്ന് വെളിയിലേക്ക് കൊടുത്ത പാഷ്യോയിൽ ഒരു വെർട്ടിക്കൽ ഗാർഡനും സെറ്റ് ചെയ്തിട്ടുണ്ട്. തൊട്ടപ്പുറത്തെ പ്ലോട്ട് ഉയർന്നുനിൽക്കുന്നതിനാൽ ആ ഭാഗത്ത് ഉയരത്തിൽ റീട്ടെയ്നിങ് വോൾ കെട്ടിപ്പൊക്കേണ്ടി വന്നു. വീട്ടുകാർക്ക് അതിന് അഞ്ച് ലക്ഷത്തോളം രൂപ ചെലവായി. ആ ഭിത്തിയിലാണ് വെർട്ടിക്കൽ ഗാർഡൻ ചെയ്തിരിക്കുന്നത്. മുകളിൽ പോളികാർബണേറ്റ് ഷീറ്റ് കൊടുത്ത് അതിനെ സൂര്യപ്രകാശം കയറുന്ന ഇടമാക്കി. ഡൈനിങ്ങിൽ നിന്ന് ഫോൾഡിങ് ഡോർ വഴിയാണ് ഇവിടേക്ക് ഇറങ്ങുന്നത്.

sona5 ഓപൻ കിച്ചൻ

മതിലിൽ പൊങ്ങിനിൽക്കുന്ന തൂണിലാണ് വീടിന്റെ പേരായ ‘അനുഗ്രഹ’ എന്ന് ബോർഡ് തൂക്കിയിട്ടിരിക്കുന്നത്. മുൻവശത്തെ ബെഡ്റൂമിന്റെ മുമ്പിലായി ചെടികൾക്കൊരു ഇടം ഒരുക്കി. അതിനു മുന്നിലെ ജിെഎ സ്ക്വയർട്യൂബിന്റെ കമ്പികൾ എക്സ്റ്റീയറിന് ഭംഗി കൂട്ടുന്നു.

sona8 അനൂപും രാധികയും

‘‘അനിയന്മാരെപ്പോലെ നിന്ന ദീപുവിനും ശരത്തിനും മുഴുവൻ ഫ്രീഡവും കൊടുത്തു. ഞങ്ങളുടെ ആവശ്യങ്ങളൊക്കെ മുൻകൂട്ടി പറഞ്ഞിരുന്നു. ഞങ്ങൾ പ്രതീക്ഷിച്ചതിലും നല്ല വീടാണ് അവർ തിരിച്ചുതന്നത്,’’ വീട്ടുകാരൻ അനൂപ് സന്തോഷത്തോടെ പറയുന്നു.

sona7 ഡിസൈനർമാരായ ദീപുവും ശരത്തും

ഫ്ലോറിങ്: ആർഎകെയുെട വെള്ള വിട്രിഫൈഡ് ടൈൽ എപോക്സി ഫില്ലറിട്ടത്

സീലിങ്: വെനീർ

കിച്ചൻ കബോർഡ്: തേക്കിൻതടി

ഡിസൈൻ: ദീപു & ശരത്, ഫ്രഷ് ഹോംസ്, തിരുവനന്തപുരം, freshhomestvpm@gmail.com

Tags:
  • Architecture