Tuesday 11 August 2020 02:42 PM IST : By സ്വന്തം ലേഖകൻ

റിമി കൊടുത്ത വീട് മുക്തയ്ക്ക് സ്വന്തം കുഞ്ഞിനെ പോലെ; ബ്ലാക്ക് ആന്‍ഡ് വൈറ്റ് തീമിലൊരുക്കിയ വീടിന്റെ വിശേഷങ്ങള്‍

muktha-cover

'വനിത വീട്' മാസികയുടെ പുതിയലക്കത്തെ സമ്പന്നമാക്കുന്നത് നടി മുക്തയുടെ വീട്ടു വിശേഷങ്ങളാണ്. 'വൈറ്റ് ഹൗസിനെ' ഗ്രീനാക്കി മാറ്റിയ മാജിക്കിനെ കുറിച്ചാണ് മുക്ത പറഞ്ഞു തുടങ്ങുന്നത്. വീടിന്റെ ഓരോ മുക്കും മൂലയും എങ്ങനെ ഫലപ്രദമായി ഉപയോഗിച്ചിരിക്കുന്നുവെന്നും മുക്ത കാട്ടിത്തരുന്നു.  പ്രധാന ഇടങ്ങളിലേക്ക് ഇടങ്ങളിലേക്കും ശ്രദ്ധ പതിയുന്ന വിധമാണ് ഓപ്പണ്‍ കിച്ചണ്‍ ക്രമീകരിച്ചിരിക്കുന്നത്. വീടിനെ അലങ്കരിക്കുന്ന പ്ലാന്റുകള്‍ ഏതൊക്കെയെന്നും  വിഡിയോയിലുണ്ട്. അടുക്കള മുതല്‍ ലിവിങ് റൂം വരെയുള്ള ഭാഗം എപ്പോഴും വൃത്തിയായി തന്നെ സൂക്ഷിക്കണമെന്ന് തനിക്ക് നിര്‍ബന്ധമാണെന്നും മുക്ത പറയുന്നു. ബ്ലാക്ക് ആന്‍ഡ് വൈറ്റ് തീമില്‍ ഒരുങ്ങിയ മുക്തയുടെ വീട് കാണാം

വിഡിയോ;