Saturday 14 March 2020 02:37 PM IST

പ്രിയതമനെക്കൊണ്ട് അനു ഡിസൈൻ ചെയ്യിപ്പിച്ച വീട്; അതിശയിപ്പിക്കുന്ന ഇന്റീരിയര്‍; വിഡിയോ

Sunitha Nair

Sr. Subeditor, Vanitha veedu

anu-veedu

വയനാടിന്റെ ഹരിതാഭയും ഊഷ്മളതയും മാടിവിളിക്കുന്നതുകൊണ്ട് തരംകിട്ടുമ്പോഴെല്ലാം നാട്ടിലേക്ക് ഓടിയെത്തും അനുസിതാര. പുതിയ വീട് വയ്ക്കുമ്പോഴും എവിടെ വേണമെന്ന് അതുകൊണ്ടുതന്നെ രണ്ടാമതൊന്ന് അനുവിന് ആലോചിക്കേണ്ടി വന്നില്ല. ഭർത്താവ് വിഷ്ണുവിന്റെ വീടിനോട് ചേർന്നു വച്ച പുതിയ വീട് ഒരു മാസം മുൻപാണ് പൂർത്തിയായത്.

വീടിന്റെ നിറം ഉൾപ്പെടെയുള്ള ചുരുക്കം ചില കാര്യങ്ങളിൽ മാത്രമേ അനുവിന്റെ കൈകടത്തൽ ഉണ്ടായിട്ടുള്ളൂ. ബാക്കി ക്രെഡിറ്റ് മുഴുവൻ അനു നൽകുന്നത് വിഷ്ണുവിനാണ്. വീടു പണിയുന്ന സമയത്ത് സിനിമ കാണുമ്പോൾ പോലും ശ്രദ്ധ മുഴുവൻ അതിലെ വീടുകളിലായിരുന്നുവെന്ന് അനു പറയുന്നു.

പുതിയ വീട്ടിലെ വാഷ്ബേസിൻ കൗണ്ടറിനോട് അനുവിന് അൽപം പ്രിയം കൂടുതലാണ്. ചെറിയ, കളർഫുൾ സെറാമിക് ബോക്സുകൾ വാങ്ങി ഘടിപ്പിച്ച് കൗണ്ടർ മനോഹരമാക്കിയത് വിഷ്ണുവിന്റെ െഎഡിയ ആണ്. എന്നാൽ അതിന് ഒരു കിടിലൻ ഉപയോഗം അനു കണ്ടെത്തിയിട്ടുണ്ട്. കമ്മലുകൾ സൂക്ഷിക്കാനാണ് അനു ഈ ബോക്സുകൾ പ്രയോജനപ്പെടുത്തുന്നത്. അതോടെ കമ്മലുകൾ തപ്പിനടന്ന് സമയം കളയേണ്ടി വരുന്ന പ്രശ്നമില്ലെന്ന് അനു. അങ്ങനെ ഈ മൾട്ടിപർപസ് ബോക്സുകളുടെ ഫാനായി മാറിയിരിക്കുകയാണ് അനു.