Tuesday 14 January 2020 04:06 PM IST

അഞ്ചര ലക്ഷത്തിന് ഇരുനില വീട്; പ്രളയത്തിൽ കൂരയൊലിച്ചു പോയ സ്റ്റീഫന് ‍തണലൊരുക്കി പൂർവവിദ്യാർത്ഥികൾ

Ali Koottayi

Subeditor, Vanitha veedu

architecture

കൊല്ലം ടികെഎം എൻജിനീയറിങ് കോളജിലെ ആർക്കിടെക്ച്ചർ കോഴ്സിലെ 90– 96 ബാച്ചിലെ വിദ്യാർഥികളാണ് എറണാകുളം ചിറ്റൂർ സ്വദേശി സ്റ്റീഫൻ ദേവസ്യക്ക് വീട് വച്ച് നൽകിയത്. ഒരു ടോയിലറ്റ് ഒഴികെ എല്ലാം പ്രളയം കവർന്നിരുന്നു. ആർക്ക്ടെക് സെബാസ്റ്റ്യൻ ജോസ് വീട് ഡിസൈൻ ചെയ്തു. ആർക്കിടെക്ട് ഫ്രാൻക് ആന്റണി നിർ‌മാണ പ്രവർത്തികൾക്കു മേൽനോട്ട‌ം വഹിച്ചു.

രണ്ട് കിടപ്പുമുറി, രണ്ട് ടോയ്ല്റ്റ്, ഹാള്‍, കിച്ചൻ എന്നിവ ഉൾകൊള്ളുന്നതാണ് വീട്. ആകെ 504 സ്ക്വയർഫീറ്റാണ്. ഭാവിയിൽ ഒരു മുറി നീട്ടിപ്പണിയാവുന്ന വിധം മുകളിൽ തുറന്ന ടെറസ്സായി ഒരുക്കി. ചെലവ് അഞ്ചര ലക്ഷം രൂപ.

arch-1
arch-4

ഉണ്ടായിരുന്ന ടോയിലറ്റ് പുതിയ വീടിനോട് ചേർത്തു. ചെളി പ്രദേശമാണ്. തറകെട്ടുന്നതിനു മുൻപ് ബാംബൂ പൈല്‍ ചെയ്തു. അതിനു മുകളിൽ കോൺക്രീറ്റ് ഫുട്ടിങ് പ്ലിന്ത് ബീമുകൾ നൽകി. ഭാരം കുറഞ്ഞ നിർമാണ വസ്തുക്കള്‍ ഉപയോഗിച്ചാണ് വീടിന്റെ നിർമാണം. സിമെന്റ് ബ്ലോക്ക്, ഇഷ്ടിക എന്നിവ കൊണ്ടാണ് ഭിത്തി. താഴെയും മുകളിലുമായാണ് ഒരോ മുറികൾ. മേൽക്കൂര ട്രസ്സിട്ട് ഓട് പാകി. കോൺക്രീറ്റ് കട്ടിളയിൽ പ്രധാന ഡോർ തടിയും അകത്ത് ഫൈബർ ഡോറുകളും ഉപയോഗിച്ചു ചിലവ് നിയന്ത്രിച്ചു. ജനലുകൾ അലുമിനിയം കൊണ്ടാണ്. താഴത്തെ നിലയിൽ വിട്രിഫൈഡ് ടൈൽ നൽകി. മുകളിലെ നിലയിൽ ലാമിനേറ്റഡ് തടി കൊണ്ടാണ് ഫ്ലോർ. ബാളിൽ നിന്ന് സ്റ്റീൽ വർക്കിൽ റബ്‌വുഡ് പാനൽ ഉപയോഗിച്ച് പണിത സ്റ്റയർ വഴി മുകളിലേക്ക് കയറാം. വീടിന് നിർ‌മാണ മേഖലയില്‍ മേസ്തിരി കൂടിയാണ് വീട്ടുകാരനായ ദാസൻ. വീടിന്റെ നിർമാണ ജോലികൾ കഴിയുന്നത്ര ദാസൻ ചെയ്തതും ചിലവ് കുറയ്ക്കാൻ സഹായിച്ചു.

arch-1