Friday 07 December 2018 11:23 AM IST : By സ്വന്തം ലേഖകൻ

അലങ്കാരം കുത്തിനിറയ്ക്കാത്ത ലിവിങ് റൂം, ചുമരുകളിൽ തിക്രിവർക്കിന്റെ മനോഹാരിത; ആഢംബരമില്ലാതെ ഈ ഫ്ലാറ്റ്

t-1

Living Area

ബെംഗളൂരുവിലെ 2620 ചതുരശ്രയടി വിസ്തീർണമുള്ള ഈ ഫ്ലാറ്റിൽ മൂന്ന് തലമുറകൾ ഒന്നിച്ചു കഴിയുന്നു. അതിനാൽ ഒരുപാട് അലങ്കാര വസ്തുക്കൾ കുത്തിനിറയ്ക്കാതെ ആവശ്യത്തിന് സ്റ്റോറേജ് ഒരുക്കി. വെള്ളയും ഗ്രേയുമാണ് ലിവിങ് റൂമിലെ നിറങ്ങൾ. ലിവിങ് റൂമിന്റെ അറ്റത്തുള്ള സീറ്ററിലിരുന്നാൽ ഗൃഹനാഥ കിരണിന് മുൻവാതിലിലേക്കും അടുക്കളയിലേക്കും കുട്ടികളുടെ മുറിയിലേക്കും കണ്ണെത്തും.

t5

Thikri Works

അപാർട്മെന്റിലേക്ക് പ്രവേശിക്കുന്നിടത്തും ലിവിങ് റൂമിലും ആട്ടുകട്ടിലിൽനിന്ന് പ്രചോദനമുൾക്കൊണ്ട തടി സീറ്ററുകൾ കാണാം. ചുമരുകളിലും സീലിങ്ങിലും തിക്രി വർക്കിന്റെ മനോഹാരിത കളിയാടുന്നു.

16–ാം നൂറ്റാണ്ടിൽ നിലവിലുണ്ടായിരുന്ന, പ്ലാസ്റ്റർ ഓഫ് പാരിസിൽ ചെയ്യുന്ന ഈ മിറർ ആർട് രാജസ്ഥാൻ കൊട്ടാരങ്ങളെ അലങ്കരിച്ചിരുന്നു. രാജസ്ഥാനിൽ നിന്നുള്ള പരമ്പരാഗത തൊഴിലാളികളെ കൊണ്ട് ട്രൈബൽ ജ്യോമട്രിക് ഡിസൈനിൽ ഇവിടെ തിക്രി വർക് ചെയ്തു. മെഴുകുതിരി വെളിച്ചത്തിൽ കണ്ണാടികൾ തിളങ്ങി കൊട്ടാരത്തെയാകെ പ്രകാശമാനമാക്കിയിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഇന്റീരിയറിന്റെ ആധുനിക ഛായയോടു നീതി പുലർത്തിക്കൊണ്ട് കസ്റ്റംമെയ്ഡ് ലൈറ്റുകൾ തന്ത്രപരമായ സ്ഥാനങ്ങളിൽ നൽകി.

t6

Dining Area

കസ്റ്റംമെയ്ഡ് ഡൈനിങ്ടേബിളിന് ടീക് വെനീർ കൊണ്ടു പൊതിഞ്ഞ ടോപ് ആണ്. ക്ലിയർ ഗ്ലാസ്കൊണ്ടുള്ള മേശക്കാലിന് രണ്ട് തടി റാഫ്റ്ററുകൾ ഉറപ്പേകുന്നു. ‍‍ഡൈനിങ് സീറ്ററിന്റെ ഇരുവശങ്ങളിലും ഇരിക്കാം. ഇത് ഡൈനിങ്ങും ഫോർമൽ ലിവിങ്ങും തമ്മിൽ ബന്ധിപ്പിക്കുന്നു. ഡീപ് ബ്ലൂ, ടാൻ, ഗ്രേ എന്നീ നിറങ്ങൾ ഊണിടത്തെ സമ്പുഷ്ടമാക്കുന്നു.

Kitchen

കാര്യക്ഷമമായ അടുക്കളയാണ് വീട്ടുകാർ ആവശ്യപ്പെട്ടത്. ന്യൂട്രൽ, വാം ടോണിലുള്ള ഡിഫ്യൂസ്ഡ്, ടാസ്ക് ലൈറ്റുകൾ നൽകിയിട്ടുണ്ട്. കാബിനറ്റിന്റെ ജേഡ് ഗ്രീൻ ഷട്ടറും വാവാ (ചാരനിറം കലർന്ന ബ്രൗൺ) ഡൈ ചെയ്ത തടിയും കസ്റ്റംമെയ്ഡ് ബ്രാസ് പിടിയും ഗ്രാനൈറ്റ്കൊണ്ടുള്ള ഡാഡോയിങ്ങിനെ എടുത്തുകാണിക്കുന്നു.

t7

Kids Room

ലൈറ്റിങ്, ഫർണിച്ചർ, വാഡ്രോബ്, കൈപ്പിടികൾ എന്നുവേണ്ട, സോഫ്റ്റ് ഫർണിഷിങ്ങിൽ വരെ നേർരേഖകളുടെ മേൽക്കോയ്മയാണ്. ലൈറ്റ് ഫ്രെയിമുകളുടെ ഹാൻഡ്പെയിന്റഡ് ക്യൂബ് ആണ് ഇവിടത്തെ ഏക ആക്സസറി. ഹെഡ്ബോർഡിലെ പച്ച, നീല നിറങ്ങൾ മുറിയിലെ ലൈറ്റ് പൈൻ വെനീറിനെ ബാലൻസ് ചെയ്യുന്നു. മേശയ്ക്ക് ജ്യോമട്രിക് ആർട്‌വർക്കും ഹാൻഡ്പെയിന്റഡ് നോബുകളും നൽകി.

t4

Bedroom

മാറ്റ് ബ്ലാക് ഫിനിഷിലുള്ള എംഎസ് റോഡ് ആണ് ഇവിടത്തെ ഹൈലൈറ്റ്. അപ്ഹോൾസ്റ്ററിയും തടികൊണ്ടുള്ള വാഡ്രോബും ഇതിനെ ബാലൻസ് ചെയ്യുന്നു. ഒരുപാട് പരീക്ഷണങ്ങളുടെ ഫലമായാണ് കോണിക്കൽ ലാംപുകൾ പിറവിയെടുത്തത്.

t2

Master Bedroom

എംഡിഎഫിലെ ഡസ്റ്റി റോസ് നിറത്തിലുള്ള പാറ്റേണുകളാണ് മാസ്റ്റർ ബെഡ്റൂമിനെ വേറിട്ടുനിർത്തുന്നത്. ടേബിൾ ലാംപിന്റെയും ഹാങ്ങിങ് ലാംപിന്റെയും അസിമിട്രിക്കൽ കോംബിനേഷനും കാണാം. അപ്ഹോൾസ്റ്ററി ചെയ്ത സ്ട്രിപ്പുകൾ വഴി കട്ടിലിലും സോഫയിലും ഡസ്റ്റി റോസ് ടോൺ പിന്തുടർന്നിട്ടുണ്ട്.

t3

Wardrobe

എംഡിഎഫിൽ ഡീബോസ് ചെയ്ത പാറ്റേണുകളാണ് മാസ്റ്റർ ബെഡ്റൂമിലെ വാഡ്രോബുകളുടെ ഹൈലൈറ്റ്. സ്പാനിഷ് ആർക്കിടെക്ട് പട്രീഷ്യ അർക്വേലയുടെ ഡിസൈനിൽനിന്ന് പ്രചോദനമുൾക്കൊണ്ടതാണ് ഈ പാറ്റേൺ. ഡസ്റ്റി റോസ് നിറത്തിലുള്ള ഡിസൈനിന്റെ പാറ്റേണും ടെക്സ്ചറും ശ്രദ്ധേയമാണ്. വാഡ്രോബുകളുടെ കൈപ്പിടിയും പ്രത്യേകം ഡിസൈൻ ചെയ്തതാണ്.

വിവരങ്ങൾക്ക് കടപ്പാട്;
ലുമിന ക്ലീറ്റസ്, നിധി കർനാനി, അജോയ് തോമസ്
ടീം ആർക്കിടെക്ട്
ലാൻഡ് സ്റ്റുഡിയോ
ബെംഗളൂരു
landesign@outlook.com