Friday 28 September 2018 05:11 PM IST : By സ്വന്തം ലേഖകൻ

പ്രൗഢം...രാജകീയം...; ഇതാണ് ഇംഗ്ലീഷ് ഇന്റീരിയർ

int

വാതിൽ തുറക്കുമ്പോൾതന്നെ കണ്ണിലേക്കും മനസ്സിലേക്കും പൊഴിയുന്ന മൃദുവായ നിറങ്ങൾ, പൂക്കളുടെ മോട്ടിഫുകൾ, കണ്ണെടുക്കാൻ തോന്നാത്തത്ര ഭംഗിയുള്ള വോൾപേപ്പറുകൾ.. ഇംഗ്ലിഷ് ശൈലിയിൽ ചെയ്ത ഈ അകത്തളം മലയാളിയുടെ മാറിക്കൊണ്ടിരിക്കുന്ന അഭിരുചിയുടെ പ്രതീകമാണ്. കന്റെംപ്രറി ശൈലിയുടെ അധിനിവേശത്തിൽനിന്ന് മെല്ലെമെല്ലെ വിടുതി നേടുകയാണ് ഇന്റീരിയർ രംഗം എന്ന വിദഗ്ധാഭിപ്രായത്തിന് പിൻതുണയേകുന്നു കോഴിക്കോട് കോട്ടൂളിയിലുള്ള ഈ ഫ്ലാറ്റ് ഇന്റീരിയർ. മൂന്ന് കിടപ്പുമുറികളുള്ള,1550 ചതുരശ്രയടി ഫ്ലാറ്റ് ആണിത്. ലാംപ്ഷേഡുകളും ഫ്ലോറിങ്ങും ഒഴിച്ച് മറ്റെല്ലാം ദുബായിൽനിന്ന് ഇറക്കുമതി ചെയ്തു.

int-2

ലിവിങ്– ഡൈനിങ് ഏരിയ

വളരെ ചെറുതാണ് ലിവിങ്– ഡൈനിങ് ഏരിയ. ബാൽക്കണി കൂടി ഇതോടു കൂട്ടിച്ചേർത്തപ്പോൾ ഫാമിലി ലിവിങ്ങും ലഭിച്ചു. പ്രധാനവാതിലിന്റെ വലതുവശത്ത് ഫോയറുമുണ്ട്. ഡിസ്ട്രസ്ഡ് ഫിനിഷുള്ള തടിപ്പലകകൾ കൊണ്ടുള്ള ഫ്ലോറിങ് ഫ്ലാറ്റിന് ഇംഗ്ലിഷ് ശൈലി നൽകാൻ വളരെയധികം സഹായിച്ചു.

int-4

ഡൈനിങ് ഏരിയ

ഗ്രൂവ് ഇട്ട ഭിത്തിയാണ് ഇവിടത്തെ ഹൈലൈറ്റ്. ഫർണിഷിങ്ങിലൂടെയും അലങ്കാരവസ്തുക്കളിലൂടെയും ഡൈനിങ്ങിനും വാഷ്ഏരിയയ്ക്കും ഇംഗ്ലിഷ് ഭാവം വരുത്തി. ഡൈനിങ്ങിനോടു ചേർന്നുതന്നെയുള്ള അടുക്കള താരതമ്യേന ചെറുതാണ്. ചെറിയൊരു വർക്ഏരിയയും ഈ അപാർട്മെന്റിനുണ്ട്.

int-5

കിടപ്പു മുറികൾ

ഫോയറിൽനിന്ന് പ്രവേശിക്കുന്ന, ബാത്റൂം അറ്റാച്ഡ് ആയ മൂന്ന് കിടപ്പുമുറികളാണുള്ളത്. മൂന്നെണ്ണവും മൂന്ന് വ്യത്യസ്ത നിറങ്ങളിൽ ക്രമീകരിച്ചിരിക്കുന്നു. ‘ഡെയ്സി ഹാർട്ട്’ എന്ന മഞ്ഞയിൽ അൽപം വെള്ള ചേർത്ത് മയപ്പെടുത്തിയതാണ് കിഡ്സ് റൂമിന്റെ നിറം. മാസ്റ്റർ ബെഡ്റൂമിലേക്ക് ‘ഫ്രഷ് മോസ്’ ഗ്രീനും ഗെസ്റ്റ് റൂമിലേക്ക് ലൈറ്റ് ബ്ലൂവും തിരഞ്ഞെടുത്തു. ■

int-3

Project Facts

Area: 1550 sqft

int-5

Architect:

അമീന അമാൽ

AAK Concepts, കോഴിക്കോട്

aak@conceptstories.com

Location: കോട്ടൂളി, കോഴിക്കോട്

Year of completion: നവംബർ, 2018

Owner:

ഹാഫിസ് അബ്ദുൾ മജീദ്, സനൂബിയ

int--7. ‘‘സഹോദരിയുടെ ഫ്ലാറ്റ് ആയതിനാൽ വീട്ടുകാരുടെ ഇഷ്ടങ്ങൾ വ്യക്തമായി അറിയാമായിരുന്നു. ഇത് ഡിസൈനിങ്ങിൽ സഹായിച്ചു.’’ -അമീന അമാൽ, ആർക്കിടെക്ട് -