Friday 25 June 2021 01:55 PM IST : By സ്വന്തം ലേഖകൻ

പ്ലോട്ടിന്റെ കിടപ്പനുസരിച്ച് ഡിസൈൻ ചെയ്‌ത വീട്, 2500 ചതുരശ്രയടിയിൽ നാല് കിടപ്പുമുറിയും മറ്റു സൗകര്യങ്ങളും

kanjhirappally

ജെയിംസ് കുടുംബത്തോടൊപ്പം സ്വിറ്റ്സർലൻഡിലാണ്. നാട്ടിൽ ഒരു വീട് എന്ന ആഗ്രഹമാണ് എൻജിനീയർ ശ്രീകാന്തിന്റെ അടുത്തെത്തിക്കുന്നത്. തറവാടിനോടു ചേർന്ന് സ്ഥലം വാങ്ങി. നാല് കിടപ്പുമുറി വീട് എന്നതായിരുന്നു ആവശ്യം. വീട്ടുകാരുടെ ആവശ്യം മനസ്സിലാക്കി ശ്രീകാന്ത് വരച്ചു നൽകിയ ആദ്യ പ്ലാനിൽ തന്നെ ജയിംസും ഭാര്യ റീനയും ഹാപ്പി.

kanjhirappally 3

ആധുനിക രീതിയിൽ കേരളത്തിലെ കാലാവസ്ഥാ വ്യതിയാനങ്ങളെ ചെറുക്കാൻ സഹായിക്കുന്ന റൂഫിങ് ആൻഡ് ഷെയ്ഡ് പാറ്റേൺ ഉൾക്കൊള്ളിച്ച ഡിസൈൻ ആണ് വീടിന്. വീട്ടുകാരുടെ വെള്ള നിറത്തോടുള്ള ഇഷ്ടത്തിനു പ്രധാന്യം നൽകി. വീടിന്റെ എക്സ്റ്റീരിയർ ആകർഷകമാക്കുന്നതിൽ വൈറ്റ് ആൻഡ് ഗ്രേ കോംബിനേഷൻ സഹായിക്കുന്നു.വീതി കുറഞ്ഞ് നീളം കൂടിയ പ്ലോട്ടിൽ റോഡ് തെക്കു വശത്തായതിനാല്‍ കിഴക്കും തെക്കും കൂടുതൽ മുറ്റം ലഭിക്കുന്ന രീതിയിലാണ് വീടിന്റെ ക്രമീക രണം. മുറ്റം നാച്വറൽ സ്റ്റോൺ പാകിയും മെക്സിക്കൻ ഗ്രാസ് പിടിപ്പിച്ചും പനകൾ നട്ടും മനോഹരമാക്കി. വീട് റോഡിൽ നിന്ന് ഉയരത്തിൽ നിൽക്കുന്നതിനാൽ എക്സ്റ്റീരിയറിന്റെ മുഴുവൻ സൗന്ദര്യവും കണ്ണിൽ നിറയും.

kanjhirappally 2

നീളത്തിലുള്ള സിറ്റ്ഔട്ട് കടന്ന് പ്രവേശിക്കുന്നത് ഹാളിലേക്കാണ്. വിശാലതയാണ് അകത്തളത്തെ ആകർഷകമാക്കുന്നത്. അഞ്ചംഗ കുടുംബത്തിന് ആവശ്യമുള്ളതല്ലാതെ മറ്റൊന്നും നൽകിയില്ല. കിടപ്പുമുറികളും ഡൈനിങ് റൂമും ഹാളിന് ചുറ്റും വരുന്ന രീതിയില്‍ ക്രമീകരിച്ചു. നീളത്തിലുള്ള ഹാളിൽ ലിവിങ്, ഫാമിലി ലിവിങ്, െപ്രയർ ഏരിയ എന്നിവ നൽകി. ഡൈനിങ് റൂമിൽ വാഷ്ഏരിയ ക്രോക്കറി ഷെൽഫിനോട് ചേർത്ത് നൽകി. കാൽസ്യം സിലിക്കേറ്റ് ബോർഡ് സീലിങ്ങും എൽഇഡി ലൈറ്റും അകത്തളത്തെ മനോഹരമാക്കുന്നു. 

kanjhirappally 1

ഡിസൈൻ: ശ്രീകാന്ത് പങ്ങപ്പാട്ട്

പി.ജി ഗ്രൂപ്പ് ഡിസൈൻസ്, കാഞ്ഞിരപ്പള്ളി

pggroupdesigns@gmail.com

Tags:
  • Vanitha Veedu