Wednesday 31 July 2019 06:58 PM IST : By സ്വന്തം ലേഖകൻ

40,000 ചതുരശ്രയടി, കേരളത്തിലെ ഏറ്റവും വലിയ വീട്; സോഷ്യൽ മീഡിയയുടെ കണ്ണുതള്ളിച്ച ആ കൊട്ടാരം ഇതാ; ചിത്രങ്ങൾ

wayanad

ബിസിനസ്സുകാരനായ ‍ജോയിയുടെ സ്വപ്നസാക്ഷാൽകാരമാണ് വയനാട് മാനന്തവാടിയിലെ 40,000 ചതുരശ്രയടിയുള്ള വീട്. കണ്ണഞ്ചിപ്പിക്കുന്ന രൂപഭംഗിക്കു പിന്നിൽ ഡിസൈനറായ ജാബർ ബിൻ അഹമദ്. കാണാനേറെയുണ്ട് വീടിന്റെ അകത്ത്.

w5
w12

വരൂ... നടന്ന് കയറാം

പ്രധാന ഗെയ്റ്റിനു പുറമെ വീടിന്റെ തെക്ക് ഭാഗത്ത് സ്വിമിങ്പൂൾ, ജിം ഏരിയ എന്നിവയിലേക്കു പ്രവേശിക്കുന്ന ഗെയ്റ്റും വടക്ക് ഭാഗത്ത് ഗാരജിലേക്ക് തുറക്കുന്ന മറ്റൊരു ഗെയ്റ്റും നൽകിയിട്ടുണ്ട്. എല്ലാം വീടിനകത്തു നിന്ന് നിയന്ത്രിക്കാവുന്നവ.

w15
w4

പ്രധാന ഗെയ്റ്റ് കടന്നാൽ ദൂരെയായി വീട് നിൽക്കുന്നു. നാല് ഏക്കറിൽ ഒരുക്കിയ ലാൻഡ്സ്കേപ്പാണ് ആരെയും ആകർഷിക്കുക.

‘‘ഉയർന്ന സ്ഥലത്തു വീടു വേണമെന്നതായിരുന്നു ആഗ്രഹം. വയനാടിന്റെ പ്രത്യേകതയായ, എപ്പോഴും വീശുന്ന കാറ്റ് ആസ്വദിക്കാനാവുന്നു ഇവിടെ. കൂട്ടുകുടുംബമായി കഴിയാൻ ആഗ്രഹിച്ചതുകൊണ്ടു തന്നെ അത്യാവശ്യം സൗകര്യത്തിൽ വീടു പണിതു,’’ ജോയി പറയുന്നു.

w13
w7

വൃത്താകൃതിയിൽ സിറ്റ്ഔട്ട്

പേർഷ്യൻ ഡിസൈനുള്ള തൂണുകളിൽ നിൽക്കുന്ന പോർച്ച് ഡബിൾ ഹൈറ്റിലാണ് നൽകിയത്. 180 ഡിഗ്രി ചരിഞ്ഞ് വീടിന്റെ ഒരറ്റത്തു നിന്നും മറ്റേ അറ്റം വരെ വളഞ്ഞ് കിടക്കുന്ന സിറ്റ്ഔട്ട് ലാൻഡ്സ്കേപ്പി‌ന്റെ മുഴുവൻ കാഴ്ചയും കണ്ണിൽ നിറയ്ക്കുന്നു. ഭിത്തി മുഴുവൻ നിറയുന്ന തേക്കു കൊണ്ടുള്ള പ്രധാന വാതിലാണ് നോക്കി നിന്നുപോവുന്ന മറ്റൊരു അദ്ഭുതം.

w2
w6

ഇനി, അകത്തേക്ക്

പ്രധാന വാതിൽ കടന്നുള്ള ഡബിൾഹൈറ്റ് ഫോയർ കടന്നാലാണ് വീടിന്റെ ഏറ്റവും ആകർഷകമായ വിശാലമായ ഹാളിലേക്കു പ്രവേശിക്കുന്നത്. ട്രിപ്പിൾഹൈറ്റും 26 മീറ്റർ നീളവുമുണ്ട് ഹാളിന്. കോപ്പറും ക്രിസ്റ്റലും കൊണ്ടു നിർമിച്ച ലൈറ്റുകളാണ് ഇവിടെയുള്ളത്. തേക്കിൽ അപ്ഹോൾസ്റ്ററി ചെയ്ത ഇന്തൊനീഷ്യയിൽ നിന്നുള്ള ഫർണിച്ചർ അകത്തളത്തിന്റെ പ്രൗഢി വർധിപ്പിക്കുന്നു. ഡിസൈനിനു യോജിച്ച രീതിയിൽ സ്കെച്ച് ചെയ്തെടുത്ത് നേരിട്ട് പോയി പണിയിപ്പിച്ചെടുക്കുകയായിരുന്നു.

w8
w11
w16

തൂണുകളാണ് ഇവിടത്തെ പ്രധാന കാഴ്ച. എല്ലാ തൂണുകളും തുർക്കിയിൽ നിന്നുള്ള മാർബിളിൽ പൊതിഞ്ഞെടുത്തിട്ടുണ്ട്. ഹാളിന് ഇരുവശത്തും വാട്ടർബോഡി നൽകിയിട്ടുണ്ട്.

w14
w3
w10
w1
Tags:
  • Celebrity Homes