Saturday 04 July 2020 03:11 PM IST

കാറ്റിന് കടന്നുവരാൻ വലിയ ജനലുകൾ; ഡോക്ടർ ദമ്പതിമാരുടെ സ്വപ്ന ഭവനമായ 'മേഘമൽഹാറി'ലെ വിശേഷങ്ങൾ...

Ali Koottayi

Subeditor, Vanitha veedu

vee445543322

അകത്തളം, ലൈബ്രറി ഏരിയ, കൺസൾട്ടൻസി റൂം കാറ്റും വെളിച്ചവും, തുടങ്ങിയ ആവശ്യങ്ങളാണ് കണ്ണൂർ കല്യാശേരിയിലെ ഡോക്ടർ ദമ്പതിമാരായ പത്മരാജനും അനുശ്രിക്കും വീടിനെ സംബന്ധിച്ച്  ഉണ്ടായിരുന്നത്. വീട്ടുകാരുടെ ആവശ്യം അറിഞ്ഞ് വീട് ഡിസൈൻ ചെയ്ത് നൽകിയത് അവ്യയയും സജിതും ചേർന്ന്. 

veedgvdydfy9987

സ്വപ്നത്തിന് വീട്ടുകാർ നൽകിയ പേര് 'മേഘമൽഹാർ'. വീടിനോട് ചേർന്ന് കൺസൾട്ടൻസി റൂം വേണം. വീടിന്റെ സ്വകാര്യത കണക്കിലെടുക്കണം. ഇത് മുന്നിൽ കണ്ടുകൊണ്ടുതന്നെ പ്ലോട്ടിലേക്ക് ഇരു സൈഡിൽ നിന്നും വഴി പ്രയോജനപ്പെടുത്തി. വീടിന്റെ  അരികുചേർന്ന് കൺസൾട്ടൻസി റൂമുകൾ ട്രസ് റൂഫിൽ ഒരുക്കി. വീടിനകത്ത് നിന്നും പ്രവേശിക്കാവുന്ന ക്രമീകരണവും നൽകി. 

vrdrefyfugu888

ഇരുഭാഗത്തും ചുറ്റുമതിലും ഗെയിറ്റും നൽകി. ഒപ്പം പാർക്കിങ് ഏരിയയും.  4600 ചതുരശ്രയടിയാണ് വീടിന്റെ ആകെ വിസ്തീർണ്ണം. നാല് കിടപ്പുമുറികളും ഒപ്പം മൾട്ടി പർപ്പസ് മുറിയുമുണ്ട്. സിറ്റ് ഔട്ട്, ഡൈനിങ് , കോർട് യാർഡ് ഫാമിലി ലിവിങ്ങ് , ഓപൻ കിച്ചൻ, വർക്ക് ഏരിയ, ലോൻട്രി ഏരിയ എന്നിവയും മൂന്ന് കിടപ്പുമുറികളുമാണ് താഴത്തെ നിലയിൽ ക്രമീകരിച്ചിരിക്കുന്നത്. ഒരു കിടപ്പുമുറിയും ലൈബ്രറി, ഫാമിലി ലിവിങ്, മൾട്ടി പർപ്പസ് റൂം, ബാൽക്കണി എന്നിവ മുകളിലത്തെ നിലയിലും ഒരുക്കി. 

vee4455433226

ടൈലും, ഇറ്റാലിയൻ മാർബിളുമാണ് തറയിലെ പരീക്ഷണം. തേക്കിലാണ് വാതിലും ജനലുകളും, പ്ലൈവുഡിൽ വെനീർ ഒട്ടിച്ചാണ് അകത്തള അലങ്കാരങ്ങൾ ഫാൾസ് സീലിങ് പരമാവധി കുറച്ചാണ് ഡിസൈൻ ചെയ്തത്. വിശാലമായ അന്തരീക്ഷത്തിൽ കാറ്റിന് കടന്നു പോകാൻ വലിയ ജനലുകളാണ് മേഘമൽഹാറിന്റെ മറ്റൊരു പ്രത്യേകത.

vee8778utkjkko

കടപ്പാട്: സജിത്, അവ്യയ്, 9947793303

vee0887ujoiooi
Tags:
  • Vanitha Veedu
  • Architecture