Saturday 18 May 2019 03:27 PM IST : By സ്വന്തം ലേഖകൻ

വേനലിൽ വെന്തുരുകില്ല, കാറ്റ് താരാട്ടു പാടുന്ന സ്വപ്നഭവനം; വിഡിയോ

punalur

ഇളം കാറ്റ് പെയ്തിറങ്ങുന്ന വീട്...സ്വച്ഛന്ദമായ അന്തരീക്ഷം...ഒരു വീടെന്ന സ്വപ്നം സാക്ഷാത്കാരത്തിലേക്ക് അടുക്കുമ്പോൾ മനസിലോടിയെത്തുന്ന ആദ്യ ഘടകങ്ങൾ ഇവയൊക്കെയായിരിക്കും. കൊടും ചൂടിന്റെ ‘കലിപ്പ്’ ആവോളം അടുത്തറിഞ്ഞ മലയാളി ഇങ്ങനെയൊക്കെ ചിന്തിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.

മനസിനിണങ്ങിയ രൂപം എല്ലാ ആഢംബരങ്ങളോടും കൂടി പൂർത്തീകരിക്കുമ്പോഴും കാലാവസ്ഥയെ പ്രതിരോധിക്കുന്ന വീട് എന്നും മലയാളിയുടെ സ്വപ്നങ്ങളിൽ മാത്രമായിരുന്നു. എന്നാൽ ആ സ്വപ്നങ്ങളുടെ പൂർണതയാണ് പുനലൂർ ചുടുകട്ടയിലുള്ള പ്രകാശിന്റേയും ഷൈബയുടേയും വീട്. ഇഷ്ട ഡിഡൈനിൽ തന്നെയാണ് തങ്ങളുടെ സ്വപ്ന വീട് ഇവർ പൂർത്തീകരിച്ചിരിക്കുന്നത്. അതേസമയം തന്നെ കാലാവസ്ഥയ്ക്ക് അനുയോജ്യമായാണ് ഈ വീടിന്റെ നിർമിതി എന്നത് എടുത്തു പറയണം.

വരാന്തയിലെ ഷേഡുകള്‍ വെയിലിൽ നിന്നും ഈ വീടിനെ കാത്തു സൂക്ഷിക്കുന്നു. ചുറ്റുവട്ടത്തെ മരങ്ങൾ വെട്ടിമുറിക്കാതെ തന്നെ പൂർത്തീകരിച്ച ഈ വീട് പ്രകൃതിക്കിണങ്ങിയ നിർമാണ ശൈലിക്ക് ഉത്തമ ഉദാഹരണമാണ്.

വിഡിയോ കാണാം;