Wednesday 10 October 2018 04:45 PM IST : By സ്വന്തം ലേഖകൻ

കടവല്ലൂരിലുണ്ടൊരു കൊട്ടാരം; തേക്കിന്റെ ഗാംഭീര്യം വിളിച്ചോതുന്ന രാജന്റെ സ്വപ്നവീട്

palace

തൃശൂർ ജില്ലയിൽ കല്ലുംപുറത്തിനടുത്ത് കടവല്ലൂർ ആണ് വി. ടി. കെ. രാജന്റെയും കുടുംബത്തിന്റെയും പുതിയ വീട്. കണ്ടാൽ ഒരു ‘പാലസ് ’ ലുക്ക് ആണ് 4250 ചതുരശ്രയടി വിസ്തീർണമുള്ള വീടിന്. റോഡിൽ നിന്ന് 10 അടിയോളം താഴ്ന്നു കിടന്ന പ്ലോട്ടായതിനാൽ താഴെ ഒരു ബേസ്മെന്റ് ഫ്ലോറും കൂടി ഡിസൈനിൽ ‘ബോണസ് ’ ആക്കിയെടുത്തു. പോർച്ചിൽ നിന്ന് കാർ കയറി വരുന്നതിനു തന്നെയുണ്ട് ഒരു ഗമ! കുട്ടികൾക്കു കളിക്കാനുള്ള സ്ഥലവും പൂളും ബേസ്മെന്റ് ഫ്ലോറിലാണുള്ളത്.

തടിപ്പണിക്ക് കൂടുതലും തേക്കിന്റെ ഗാംഭീര്യം കൊണ്ടുവന്നു. മുൻവശത്തെ പാനലിങ്ങും സ്റ്റെയർകെയ്സുമെല്ലാം തടിയുടെ അഴകിലാണ് തീർത്തിരിക്കുന്നത്. ഫോയറിൽ നിന്നാണ് ലിവിങ്ങിലേക്കും ഫാമിലി റൂമിലേക്കുമുള്ള പ്രവേശനം. ബേസ്മെന്റ് ഫ്ലോറിൽ നിന്ന് ആരംഭിക്കുന്ന സ്റ്റെയർ മൂന്നു നിലകളിലായി ഒഴുകി കിടക്കുന്നു. താഴെയും മുകളിലുമായി നാല് അറ്റാച്ഡ് കിടപ്പുമുറികൾ. കിച്ചനും വർക്ഏരിയയും നിറമുള്ള ടൈലുകൾ കൊണ്ട് ‘ലൈവ്’ ആക്കി.

Design by: Dr. Shine C Chinnan

ചിത്രങ്ങൾ കാണാം;

1.

p4

2.

p6

3.

p3

4.

sitout1

5.

p7

6.

p5

7.

p2

8.

p11

9.

p12

10.

p9

11.

p10

12.

p1