Monday 23 July 2018 05:06 PM IST : By സ്വന്തം ലേഖകൻ

ഞങ്ങളുടെ വീട് പണിത കഥ പറയാം!

reader-home-kannur.jpg.image.784.410

എന്റെ പേര് ഷബീറ സമീം. കണ്ണൂർ ജില്ലയിലെ ചേച്ചിക്കുളമാണ് സ്വദേശം. മനോരമ ഹോംസ്‌റ്റൈൽ ചാനൽ പതിവായി വായിക്കാറുണ്ട്. ധാരാളം ആളുകൾ തങ്ങളുടെ വീട് വച്ച അനുഭവങ്ങൾ ചാനലിലൂടെ പങ്കുവച്ചത് വായിച്ചിട്ടുണ്ട്. അപ്പോൾ എനിക്കും തോന്നി എന്റെ വീടുപണി അനുഭവം പങ്കുവയ്ക്കണമെന്ന്. ഈ ചിത്രങ്ങൾ ഞങ്ങൾ തന്നെ എടുത്തതാണ് കേട്ടോ..വലിയ ഭംഗിയൊന്നും കാണില്ല..ക്ഷമിക്കുക...പഴയ വീട് പൊളിച്ചു പണിതാണ് എന്റെ സ്വപ്നഗൃഹം സാധ്യമാക്കിയത്. കാലപ്പഴക്കത്തിനൊപ്പം സ്ഥലപരിമിതികളും എറിയപ്പോഴാണ് വീട് പൊളിച്ചു പുതിയത് പണിയാൻ തീരുമാനിച്ചത്.


പഴയ വീട്ടിലെ ഒരു കിടപ്പുമുറിയും അടുക്കളയും നിലനിർത്തിയാണ് പുതിയ ഇടങ്ങൾ കൂട്ടിച്ചേർത്തത്. 21 സെന്റുള്ള പ്ലോട്ടിൽ 2800 ചതുരശ്രയടിയാണ് വീടിന്റെ വിസ്തീർണം. സ്വീകരണമുറി, ഊണുമുറി, അഞ്ചു കിടപ്പുമുറികൾ. അടുക്കള എന്നിവയാണ് രണ്ടുനില വീട്ടിൽ ഉള്ളത്. പഴയ വീട്ടിൽ നിന്നുള്ള മരം മുഴുവൻ പുനരുപയോഗിച്ചത് ചെലവ് കുറയ്ക്കാൻ സഹായകരമായി.

reader-home-living.jpg.image.784.410

സമകാലിക ശൈലിയിലാണ് പുറംകാഴ്ച. ഫ്ലാറ്റ് സ്ലോപ് റൂഫുകൾ എലിവേഷനിൽ നൽകി. വെള്ള നിറമാണ് പുറംഭിത്തിയിൽ അടിച്ചത്. ചില ഭിത്തികളിൽ പച്ച പെയിന്റും അടിച്ചു.

reader-home-stair.jpg.image.784.410

വാതിൽ തുറന്നാൽ ആദ്യം കാണുന്നത് ലളിതമായ സ്വീകരണമുറിയാണ്. പുതിയ വീട്ടിൽ അകത്തളങ്ങൾ അത്യാവശ്യം വിശാലമാണ്. എല്ലാ ഇടങ്ങളും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. വിട്രിഫൈഡ് ടൈലുകളാണ് നിലത്ത് വിരിച്ചത്. കുറച്ചിടങ്ങളിൽ ജിപ്സം ഫോൾസ് സീലിങ് കൊടുത്തിട്ടുണ്ട്.

reader-home-kitchen.jpg.image.784.410

ഗോവണിയുടെ വശത്തായി എട്ടുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ.

അഞ്ചു കിടപ്പുമുറികളുണ്ട് ഇപ്പോൾ പുതിയ വീട്ടിൽ. താഴെ മൂന്നും മുകളിൽ രണ്ടും. നാലു മുറികൾക്ക് അറ്റാച്ഡ് ബാത്റൂം നൽകി, ഒരു കോമൺ ബാത്‌റൂമുമുണ്ട്.

എനിക്ക് അടുക്കളയിൽ ധാരാളം സ്റ്റോറേജ് വേണം എന്ന് നിർബന്ധമുണ്ടായിരുന്നു. ഇതിനനുസരിച്ച് കബോർഡുകൾ കൂടുതൽ നൽകി. പാതകത്തിൽ ബ്ലാക് ഗ്രാനൈറ്റാണ് വിരിച്ചത്. സമീപം വർക്ക് ഏരിയയുമുണ്ട്.

മുറ്റത്ത് ചരൽ വിരിച്ചു. അധികം മരങ്ങൾ വെട്ടാതെയാണ് വീടിനു നിലമൊരുക്കിയത് എന്നതും എടുത്തുപറയണം. അതുകൊണ്ടുതന്നെ ചുറ്റിനും നല്ല തണലാണ്. രാത്രിയിൽ വിളക്കുകൾ കൂടി തെളിയുമ്പോൾ വീടിന്റെ ഭംഗി വർധിക്കും. 33 ലക്ഷത്തിനു സ്ട്രക്ച്ചർ പൂർത്തിയാക്കാൻ കഴിഞ്ഞു. അധികം കാശുമുടക്കിയുള്ള  ഇന്റീരിയർ ഒന്നും ചെയ്തിട്ടില്ല. ഈ ചാനലിൽ വന്ന മറ്റുവീടുകൾ പോലെ ഭയങ്കര സൗകര്യങ്ങൾ ഒന്നുമില്ല ഞങ്ങളുടെ വീട്ടിൽ. എങ്കിലും ഞങ്ങളുടെ വീട് ഞങ്ങൾക്ക് സ്വർഗം തന്നെ.

reader-home-night.jpeg.image.784.410



Project Facts

Location- Checkikulam, Kannur

Plot - 21 Cent

Area - 2800 SFT

Consultant - Tencil Kannur (Engr. Lajeesh)

Contractor - Abdul Fathah Kayyamkod, Kannadi Paramba

Mobile # 00919947203311