Tuesday 27 April 2021 01:16 PM IST : By സ്വന്തം ലേഖകൻ

റിസോർട്ട് പോലെ കുളിർമ നിറയുന്ന വീട്, ജനൽ തുറന്നാൽ പുൽത്തകിടിയുടെ സൗന്ദര്യമുള്ള കാഴ്ച, ഇംപോർട്ടഡ് റൂഫ് ടൈലും സ്റ്റീൽ ജാളിയും ഹൈലൈറ്റ്

jose 1

തൃശൂർ പുത്തൻചിറയിലെ പച്ചപുതച്ച നെൽപാടങ്ങളുടെ അരികിലൂടെയുള്ള  റോഡ് നേർത്തുവന്ന്, കൊടിയൊരു വളവു തിരിഞ്ഞാൽ അനന്യമായ ഗാംഭീര്യവും സൗകര്യങ്ങളും ഒന്നിക്കുന്ന ഒരു മൾട്ടി ലെവൽ കെട്ടിടത്തിന്റെ മുന്നിലെത്തും. ജോജിന്‍ സണ്ണിക്കും റോഷ്‌നിക്കുമായി ആർക്കിടെക്ട് എം. എം. ജോസാണ് വീട് ഡിസൈൻ ചെയ്‌തത്. ഗെയ്റ്റ് തുറക്കുമ്പോൾ ആർക്കിടെക്ചറിന്റെ പ്രതിഭ വിരിഞ്ഞുവരും. കരിങ്കൽ പാകിയ ഡ്രൈവ്‌വേയിലൂടെ നീങ്ങുമ്പോൾ ചുറ്റും നോക്കാതിരിക്കാനാവില്ല. സ്റ്റീൽ പാനലുകൾ കൊണ്ടു തീർത്ത മനോഹരമായ ഒരു വേലി വീടിനെ പൊതിഞ്ഞു സൂക്ഷിച്ചിരിക്കുന്നു. പു ൽത്തകിടിയിലും കുറ്റിച്ചെടികളിലും ഇലക്കൂട്ടങ്ങളിലുമെല്ലാം പച്ചയുടെ വിവിധ ഭാവങ്ങൾ. നിറഞ്ഞുനിൽക്കുന്ന മാവിന്റെ നിഴലിലാണ് പുൽത്തകിടിയുടെ വലിയൊരു ഭാഗം. വീടിനു ചുറ്റും മെക്സിക്കൻ പച്ചപ്പിന്റെ പുതപ്പു മൂടിക്കിടക്കുന്നതു പോലെ... പല തരം ചെടികൾ പുൽത്തകിടിയിലും ഇന്റീരിയറിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിലും സവിശേഷമായ പ്രസരിപ്പു പകരുന്നു.

jose 6

‘‘ശ്രേഷ്ഠമായ എക്സ്റ്റീരിയറിന്റെ തുടർച്ചയെന്നോണമാണ് ഇന്റീരിയർ വികസിപ്പിച്ചത്. പുറത്തെ ഭംഗി അകത്തേക്കും പ്രതിഫലിപ്പിക്കുന്ന രീതിയിലാണു ചെയ്തത്. ഒാരോ ഇന്റീരിയർ ഘടകവും സൂക്ഷ്മമായി കൂട്ടിയിണക്കിയാണ് ഇത് സാധിച്ചെടുത്തത്, ’’ ആർക്കിടെക്ട് എം. എം. ജോസ് പറയുന്നു. ‘‘മരങ്ങൾ അധികം വെട്ടിക്കളയാതെ ഭൂമിയുടെ കിടപ്പിനെ അലോസരപ്പെടുത്താതെയാണ് ഇൗ പ്രോജക്ട് ചെയ്തത് എന്നതും വലിയൊരു വെല്ലുവിളിയും ഉത്തരവാദിത്തവും ആയിരുന്നു.’’ 

jose 8

താഴെയും മുകളിലുമുള്ള നാല് കിടപ്പുമുറികളുടെയും ജനൽ തുറന്നിട്ടാൽ പുൽത്തകിടിയുടെ സൗന്ദര്യമുള്ള കാഴ്ച കാണാം. വലതുവശത്ത്, മുകളിലെ കിടപ്പുമുറിക്കു മുകളിലായി ത്രികോണാകൃതിയിലുള്ള റൂഫിൽ പെട്ടെന്നു കണ്ണെത്തും. ഇംപോർട്ടഡ് റൂഫ് ടൈലുകൾ നൽകുന്ന അപൂർവ ഭംഗിയാണ് വീടിന്റെ മറ്റൊരു ഹൈലൈറ്റ്. മുൻഭാഗത്ത് കണ്ണുടക്കുന്നത് വെളുത്ത സ്റ്റീൽ ജാളിയിലാണ്. ജ്യാമിതീയ രൂപങ്ങളാണ് ഇതിലെ ഡിസൈൻ. ജാളി സ്ക്രീനിന്റെ തൊട്ടുപിറകിൽ കോർട്‌യാർഡാണ്. ഗരാജ്, പോർച്ച്, വരാന്ത, സിറ്റ്ഒൗട്ട്, ലിവിങ് എന്നിവിടങ്ങളിൽ നിന്നെല്ലാം ഇൗ കോർട്‌യാർഡിൽ എത്താം എ ന്നതാണ് ഇൗ ഡിസൈനിന്റെ ഏറ്റവും മനോഹരമായ കാര്യം.

jose 5

ഒാപൻ തീം അതിലോലമായി സമന്വയിപ്പിച്ചിരിക്കുന്ന പ്ലാൻ. വീടിനകത്ത് എല്ലാവരും പൊതുവായി ചേരുന്ന സ്ഥലങ്ങളിലെല്ലാം ഭിത്തികൾ കുറവാണ്. അതേസമയം, സ്വകാര്യ ഇടങ്ങൾക്കെല്ലാം പൂർണമായ സ്വകാര്യത ഉറപ്പുവരുത്തി. കണ്ടു മടുക്കാത്ത ഫർണിച്ചർ ഡിസൈനുകൾക്കുള്ള ക്രെഡിറ്റ് ആർക്കിടെക്ടിനു കൊടുക്കാം. ഇൗ വീടിനുവേണ്ടിത്തന്നെ പ്രത്യേകമായി ഡിസൈൻ ചെയ്തെടുത്തവയാണവ. തേക്കിന്റെ ആഢ്യത്തം പറയാതിരിക്കാൻ വയ്യ. വാഡ്രോബുകൾക്കാണെങ്കിൽ തേക്കും വെനീറും ഉപയോഗിച്ചിരിക്കുന്നു. വിട്രിഫൈഡ് ടൈൽ ആണ് ഫ്ലോറിങ്ങിന്, എങ്കിലും പ്രാധാന്യം കൊടുക്കേണ്ട ഇടങ്ങൾ തടികൊണ്ട് ഹൈലൈറ്റ് ചെയ്തു. വീടിനെ സവിശേഷമാക്കുന്ന മറ്റൊരു കാര്യം ഭിത്തിയിലെ റിലീഫ് വർക്കുകളാണ്. സ്റ്റീലും വുഡും ചേർന്ന റിലീഫ് വർക്കുകൾ ലിവിങ്ങിലും ഡൈനിങ്ങിലും കാണാം.

jose 7

അകത്തളത്തിൽ ഒരിടത്തും നിറങ്ങളുടെ ആധിക്യം കാണാനാവില്ല. മൃദുലഭാവങ്ങളുള്ള ലിവിങ് മനസ്സിനെ സ്വാധീനിക്കും. ഫ്ലോറിങ്ങിലും ഫർണിഷിങ്ങിലും ഫർണിച്ചറിലുമെല്ലാം ക്രീം, ബ്രൗൺ നിറങ്ങളാണ് പരസ്പരം ഇഴചേർന്നു കിടക്കുന്നത്. ഫാമിലി ലിവിങ്ങിലും സ്ഥിതി വ്യത്യസ്തമല്ല. മുഴുനീളജനാലയുടെ നേർത്ത കർട്ടനുകൾ മാറ്റിയാൽ പുറത്തെ പുൽത്തകിടിയിലേക്കിറങ്ങാം. ഫാമിലി ലിവിങ്ങിന്റെ എതിർവശത്തുള്ള ഭിത്തിയിലെ ജനലുകൾ തുറക്കുന്നത് പിറകുവശത്തെ ഗാർഡനിലേക്കും. പാൻട്രിയിലേക്ക് തുറന്നിരിക്കുന്ന ഒാപൻ ഡൈനിങ്ങാണിവിടെ. ഉൗണുമേശയുടെ കസേരകളിൽ വരെ കാണാം വേറിട്ടുനിൽക്കുന്ന ഡിസൈൻ ഭംഗി. ‘ഹാപ്പി ഡൈനിങ്’ ആണ് തീം. ‘എൽ’ ആകൃതിയിലാണ് കിച്ചന്റെ കിടപ്പ്.

jose 3

മാസ്റ്റർ ബെഡ്റൂം ഒഴിച്ച് മറ്റു മൂന്ന് കിടപ്പുമുറികൾ മുകളിലാണ്. മുകളിലെ കിടപ്പുമുറികളിലൊന്നിന് കുറച്ചു ഭംഗി കൂടുതലുണ്ട്. കാരണം, അതിന്റെ സൈഡിലെ വാതിൽ തുറക്കുന്നത് ടൈൽ വിരിച്ച ടെറസിൽ ക്രമീകരിച്ചിരിക്കുന്ന ഗസീബോയിലേക്കാണ്. മേലാപ്പിനു കീഴെ നാല് കസേരകളും ചുറ്റും നിറയെ ചെടികളുമായി കാൽപനികമായ ഇവിടത്തെ ഭംഗി സ്വപ്നങ്ങൾ വിരിയിക്കും. മറ്റു രണ്ടു കിടപ്പുമുറികളുടെയും ടെറസിലും സിമന്റിട്ട ചതുരങ്ങളിൽ ചെടികൾ നട്ടുവളർത്തിയിരിക്കുന്നു.

jose 4

സ്വിമ്മിങ് പൂൾ ഏരിയയിലേക്കു തുറക്കുന്ന ഭാഗത്ത് മനസ്സിനെ ആവേശത്തിലാക്കുന്ന രണ്ടു കാര്യങ്ങളുണ്ട് Ð ഹോംതിയറ്ററും മിനി ബാറും ഇവിടെ ഭിത്തികളിലെ നിഷ് സ്േപസിൽ വച്ചിരിക്കുന്ന പോർസലൈൻ ജാറുകളിലൂടെ നിഴലും വെളിച്ചവും ഇടകലർന്ന് ഒഴുകിയെത്തുന്നു. വീട്ടിലെ അത്യാവശ്യം പാർട്ടികൾ നടക്കുന്നതും പൂൾ ഏരിയയിൽ തന്നെ. അഞ്ച് അടിയിൽ കുറവാണ് പൂളിന്റെ താഴ്ച. കുട്ടികൾക്കും അതിഥികൾക്കും ഏറ്റവും സന്തോഷം ഇവിടെ ഒത്തുകൂടാനാണ്. വീടിന്റെ ഏറ്റവും മുകളിലെ നിലയിൽ കാത്തിരിക്കുന്നത് ഒരു രസികൻ സംഭവമാണ് ഒരു ഓപൻ ബാത്റൂം. ആകാശത്തിനടിയിൽ നിന്ന് പാട്ടുംപാടി കുളിക്കാനൊരിടം! ഇത് ജോജിന്റെ മനസ്സിലെ െഎഡിയയാണ്. വിദേശത്ത് യാത്ര പോയപ്പോൾ കണ്ടതും മനസ്സിൽ സൂക്ഷിച്ചതുമായ ഒരാഗ്രഹം.

jose 2

ഡിസൈൻ ആർക്കിടെക്‌ട് എം. എം. ജോസ്

മൈൻഡ്സ്കേപ് ആർക്കിടെക്ട്സ്, പാലാ ,

mmjarch@gmail.com

Tags:
  • Vanitha Veedu