Monday 06 September 2021 04:26 PM IST

നാലേമുക്കാൽ സെന്റിലെ കിടിലൻ വീട് ! തടിക്കു പകരം അലുമിനിയം കോംപസിറ്റ് പാനൽ.

Sunitha Nair

Sr. Subeditor, Vanitha veedu

suni1

ചെറിയ സ്ഥലത്തിന്റെ പരിമിതികൾ മറികടന്ന് എങ്ങനെ മനോഹരമായ വീടു സ്വന്തമാക്കാമെന്ന് ചിന്തിക്കുന്നവർ തിരുവനന്തപുരത്തെ ലിനുരാജിന്റെ വീട് ഒന്നു കാണണം. നാലേമുക്കാൽ സെന്റിൽ 3000 ചതുരശ്രയടിയിലുള്ള വീട്, ഓരോ ഇഞ്ചും എങ്ങനെ ഉപയുക്തമാക്കാമെന്ന് കാണിച്ചു തരുന്നു. വീടിന്റെ മുഴുവൻ ക്രെഡിറ്റിനും അർഹൻ ഡിസൈനർ രാധാകൃഷ്ണൻ ആണെന്ന് വീട്ടുകാർ പറയുന്നു. 

suni2

ലിവിങ്, ഡൈനിങ് , അടുക്കള, പൂജ എരിയ, ഹോം തിയറ്റർ, ബാർ കൗണ്ടർ, കോർട് യാർഡ്, നാല് അറ്റാച്ഡ് കിടപ്പുമുറികൾ എന്നിവയാണ് വീട്ടിലുള്ളത്. നേർരേഖയിലുള്ള എലിവേഷൻ വീടിനെ ചുറ്റുപാടുമുള്ള ഗൃഹങ്ങളിൽ നിന്ന് വേറിട്ടു നിർത്തുന്നു. സ്റ്റോൺ ക്ലാഡിങ്ങും ലൂവറുകളും എക്സ്റ്റീരിയറിന് ഭംഗിയേകുന്നു.

suni3

ഓപൻ പ്ലാൻ ആണ്. ലിവിങ്ങ് , ഡൈനിങ്ങ് , അടുക്കള എന്നിവ വേർതിരിച്ചിട്ടില്ല. ന്യൂട്രൽ നിറമാണ് അകത്തളത്തിന്. സൂര്യപ്രകാശത്തെ സ്വാഗതം ചെയ്യുന്ന കോർട് യാർഡാണ് ഇന്റീരിയറിൽ വെളിച്ചത്തിന്റെ പ്രധാന സ്രോതസ്സ്. ഡൈനിങ്ങിൽ നൽകിയിട്ടുള്ള 'ഡോർ കം വിൻഡോ' വേർതിരിവുകളില്ലാത്തതിനാൽ ലിവിങ്, അടുക്കള എന്നിവിടങ്ങളിലും വായുസഞ്ചാരം ഉറപ്പാക്കുന്നു.

suni4

കോർട് യാർഡ് നിറയെ ചെടികൾ നൽകിയിട്ടുണ്ട്. ഇന്റീരിയറിന്റെ ന്യൂട്രൽ നിറത്തിനൊപ്പം ചെടികളുടെ പച്ചപ്പ് ചേരുമ്പോഴുള്ള കോംബിനേഷൻ അടിപൊളിയാണ്. 

suni5

വുഡൻ ഫിനിഷിലാണ് അടുക്കള ഒരുക്കിയിട്ടുള്ളത്. കൗണ്ടർ ടോപ്പിന് നാനോ വൈറ്റ് മാർബിൾ നൽകി. കോഫി ടേബിളും അടുക്കളയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. 

suni6

കിടപ്പുമുറികളിൽ പ്രത്യേകിച്ച് അലങ്കാരങ്ങളൊന്നുമില്ല. നീളൻ ജനാലകൾ ബെഡ് റൂമുകളിൽ കാറ്റും വെളിച്ചവും ആവോളം നൽകുന്നു.

suni7

തടിയും ഗ്ലാസും കൊണ്ടാണ് ഗോവണിയുടെ റെയിലിങ്. വ്യത്യസ്തമായ ലൈറ്റ് ഫിറ്റിങ്സും ഹാങ്ങിങ് ലൈറ്റുകളും വീടിന് മോടി കൂട്ടുന്നു. തടിക്കു പകരം അലുമിനിയം കോംപസിറ്റ് പാനലാണ് ഉപയോഗിച്ചിട്ടുള്ളത്.

കടപ്പാട്:

രാധാകൃഷ്ണൻ, എസ്ഡിസി ആർക്കിടെക്ട്സ്, തിരുവനന്തപുരം

Ph: 94472 06623