Wednesday 31 March 2021 03:52 PM IST

ആലപ്പുഴയിൽ സ്വീഡിഷ് മോഡലിൽ മലയാളി വീട്, വീട്ടമ്മ ഡിസൈനറായപ്പോൾ സംഭവിച്ചത്: മൂന്നര സെന്റിൽ മൊഞ്ചുള്ള ദുവ

Sona Thampi

Senior Editorial Coordinator

sona 1

ഏഴു സംസ്ഥാനങ്ങൾ ചുറ്റിയടിച്ച് വന്നിട്ടേയുള്ളൂ സിയാനയും ഭർത്താവും മൂന്നു വയസ്സുകാരി മകളും. വനിത വീടിൽ നിന്ന് ഫോൺ വന്നപ്പോൾ വീടിനെപ്പറ്റി പറയാൻ സിയാനക്ക് ആവേശം മാത്രം. കാരണമുണ്ട്. എംസിഎ പഠിച്ച സിയാന തന്നെയാണ് വീടിന്റെ ഡിസൈനർ. മൂന്നര സെന്റാണ് വീട് വയ്ക്കാനുണ്ടായിരുന്നത്. വീടിന്റെ ലുക്കും ഡിസൈനും സിയാനയുടെ മനസ്സിൽ ഭദ്രം. പിന്നെ, മുറിയുടെ അളവുകളും കണക്കുകളും തയാറാക്കാൻ മാത്രം പുറത്തു നിന്ന് സഹായം തേടി.

sona 3

രണ്ടു വശത്തും കൂര പോലെ നിൽക്കുന്ന വീടിന്റെ ചിത്രം കണ്ടാൽ ഇത് ‘കിഴക്കിന്റെ വെനീസി’ലാണെന്ന് ആർക്കും പിടികിട്ടില്ല. കാരണം സ്വീഡിഷ് മാതൃകയാണ് വീട്ടുകാർ തയാറാക്കിയിരിക്കുന്നത്. ഷിംഗിൾസ് മേൽക്കൂര കൂടിയായാൽ വിേദശങ്ങളിലെ വീടുകളെപ്പോലെ സുന്ദരം. ഗേറ്റിൽ കൊടുത്തിരിക്കുന്ന വീടിന്റെ പേര് മകളുടേത് തന്നെയാണ്: ദുവ. മതിലിലും ഭിത്തിയിലുമുള്ള വെർട്ടിക്കൽ ഗാർഡനും മുറ്റത്തെ പൂന്തോട്ടവുമെല്ലാം ഒരു പൂവാടിയിലൂടെ വീട്ടിലേക്കു കടക്കുന്ന അനുഭൂതി പകരും. പേരിനൊരു സിറ്റ്ഒൗട്ട്, ലിവിങ്ങിലേക്കു കടക്കുന്നതിനു മുമ്പുള്ള ആമുഖം മാത്രമായി വർത്തിക്കുന്നു.

sona 2

ലിവിങ് ഡൈനിങ് ഹാളിന്റെ പുറംഭിത്തിയിൽ നല്ലൊരു ഭാഗം അപഹരിച്ചിരിക്കുന്നത് ചില്ലു ജാലകങ്ങളാണ്. ചെക്ക് ഡിസൈനിലാണ് വാതിലും. ലിവിങ്ങിലെ നീല സോഫ, സിയാനയുടെ ഭാവനയിൽ കണ്ടപോലെ ചെയ്യിപ്പിച്ചെടുത്തു. കിടന്ന് ടിവി കാണുന്ന ഭർത്താവിന് വേണ്ടി ഒരു കുട്ടി ദിവാനും ഒരുക്കിയിട്ടുണ്ട്. ബെഞ്ചും കസേരകളും േചർന്നൊരു ‍ൈഡനിങ് ടേബിൾ. ഇഷ്ടിക ഭിത്തിയോടുള്ള ഇഷ്ടം കാരണം ഡൈനിങ്ങിലെ ഒരു ഭിത്തിയിൽ ഇഷ്ടിക ക്ലാഡ് ചെയ്തെടുത്തു.

sona 4

വീടിന്റെ പിൻവശത്തായാണ് രണ്ട് കിടപ്പുമുറികളും. മകൾ ചെറുതായതിനാൽ ബെഡിനെ താഴേക്ക് ഇറക്കിയിട്ട് കുഞ്ഞിന് കളിക്കാനുള്ള സ്ഥലമൊരുക്കി.പക്ഷേ, ദുവയ്ക്ക് കളിക്കാൻ മുകളിൽ ഒരു പ്ലേ ഏരിയയും അമ്മ ഒരുക്കിവച്ചിട്ടുണ്ട്. ഭാവിയിൽ മുറി പണിയണമെന്ന് തോന്നിയാൽ അതിനും ബാൽക്കണിക്കും ഉള്ള സൗകര്യങ്ങളും സിയാന മുൻകൂട്ടി കണ്ടിട്ടുണ്ട്.

sona 5
Tags:
  • Vanitha Veedu