Saturday 28 September 2019 02:32 PM IST : By അലി കൂട്ടായി

ദൃഷ്ടി തട്ടാതിരിക്കട്ടെ! കണ്ണെടുക്കാതെ നോക്കി നിന്നു പോകുന്ന മൊഞ്ച്; കാഴ്ചയിലെ അത്ഭുതം ഈ വീട്

tr

മലപ്പുറം തലക്കടത്തൂരിലെ ഉനൈസിന്റെ വീടാണ് അതിശയിപ്പിക്കുന്നത്. ഡിസൈനറായ ഉനൈസ് തന്നെയാണ് സ്വന്തം വീട് വ്യത്യസ്ത രീതിയിൽ ഡിസൈൻ ചെയ്തത്.

tr5

‘‘നിലവിലെ മാതൃകകൾ പിൻതുടരുന്നതിനോടു താൽപര്യമില്ലായിരുന്നു. മനസ്സിൽ തോന്നിയ ആശയങ്ങൾ പ്രാവർത്തികമാക്കാൻ ശ്രമിച്ചു. വീട് മനോഹരമാക്കാൻ നമ്മുടെ ചുറ്റുപാടുമുള്ള വസ്തുക്കൾ കൊണ്ട് തന്നെ സാധ്യമാകും. ഇവ ഉപയോഗിച്ച് തന്നെ വീട് മോഡി കൂട്ടാം. അത് കണ്ടെത്തുന്നതിലാണ് നാം ശ്രദ്ധിക്കേണ്ടത്.’’ ഉനൈസ് പറയുന്നു.

tr-1

ഉയർന്നും താഴ്ന്നുമുള്ള ഭൂപ്രദേശം നിരത്താതെയാണ് വീട് പണിതത്. അതുകൊണ്ടു തന്നെ ഉയര‍ത്തിൽ നിൽക്കുന്ന വീട് റോഡിൽ നിന്ന് അതിന്റെ മുഴുവൻ ഭംഗിയിലും ദ‍ശ്യമാകുന്നു. വെട്ടു കല്ലുകൊണ്ട് ഒരുക്കിയ പ‍ടികൾ കയറി വീട്ടിലേക്ക് കയറാം. മുറ്റത്ത് പടിപ്പുരയും ഊഞ്ഞാലും, തടിയില്‍ ഇരിപ്പിടങ്ങളും കിണറും.

tr4
tr6

1870 ചതുരശ്രയടിയുള്ള വീട്ടിൽ താഴെയും മുകളിലുമായി മൂന്ന് കിടപ്പു മുറിയുണ്ട്. ജിഐ പൈപ്പും തടിയുമാണ് വീട്ടിലെ ഒട്ടുമിക്ക ഇടങ്ങളിലും പരീക്ഷിച്ചത്. ഗോവണി, ട്രസ്സ് റൂഫ്, കട്ടിൽ, ഡൈനിങ് ടേബിൾ, ചെയർ, സോഫ, പാർടീഷൻ‌ വാൾ, കിച്ചന്‍ കാബിൻ, കബോർഡ്, എല്ലാം ജിഐ മയം. ചെലവു ചുരുക്കലിന് ഇത് ഉനൈസിനെ ഏറെ സഹായിച്ചു.

tr3

ജിഐ പൈപ്പും തടിയും കൊണ്ട് ഉയർത്തി വീടിന്റെ തറയോട് നിരപ്പായി സിറ്റ്ഔട്ട് പണിതു. വിവിധ തരം തടികളാണ് വീടിന്റെ വിവിധയിടങ്ങളിൽ‌ വിസ്മയം തീർക്കുന്നത്. മഹാഗണി കൊണ്ട് പ്രധാന വാതില്‍ പണിതു. മറ്റുള്ള വാതിലുകൾ ജിഐ പൈപ്പും തടിക്കഷ്ണങ്ങളും ചേർത്ത് നിർമിച്ചു. തടികൾക്കിടയിൽ 20 എംഎം കനത്തിൽ അലുമിനിയം നൽകി. മുറികളുടെ വാതിൽകൾക്കൊന്നും കട്ടിളകൾ നൽകിയിട്ടില്ല പകരം ഒരിഞ്ച് കനത്തിൽ തടി സ്ക്രൂ ചെയ്തു പിടിപ്പിച്ചു. തടിക്കഷ്ണങ്ങൾ കൊണ്ട് പാർടീഷൻ ഭിത്തി ഒരുക്കി. കിച്ചൻ കൗണ്ടർ, കാബിനുകളും തടിയിൽ തന്നെ. പ്രധാന വാതിലിലും ഭിത്തിയിലെ വെന്റിലേറ്ററിലും തടിയിൽ ‍ഷട്ടർ നൽകി. ഇരുൾ, മാ‍‍‌‌ഞ്ചിയം, മുളവീരം തുടങ്ങിയ തടികളും, വേരുകളും വീടിനകത്ത് പല രൂപത്തിൽ പ്രത്യക്ഷപ്പെട്ടു.

tr2
tr7

ജിഐ ട്രസ്സും മാംഗ്ലൂർ ടൈലും ഹുരുടീസിലുള്ള സീലിങ്ങും വീടിനകം ചൂടിനെ അടുപ്പിക്കുന്നേയില്ല. വിയറ്റ്നാമിൽ നിന്നുള്ള ക്ലേ ടൈലാണ് ഫ്ലോറിങ്ങിന് ഉപയോഗിച്ചത്.

Tags:
  • Architecture