Saturday 25 January 2020 12:15 PM IST : By സ്വന്തം ലേഖകൻ

മനസിൽ കണ്ട വീട് സ്വന്തമായി ഡിസൈൻ ചെയ്തു; പത്ത് സെന്റിലെ ഈ വീടിന്റെ ക്രെഡിറ്റ് വീട്ടുകാരന്

thiruvanchur-home

സ്വന്തമായി വീട് ഡിസൈൻ ചെയ്യുക എന്നത് വലിയ തലവേദന ഉണ്ടാക്കുന്ന കാര്യമാണ്. ഒരിടത്ത് പിഴച്ചാൽ കഴിഞ്ഞു. ചെങ്ങന്നൂർ‌ കന്നിശ്ശേരി സ്വദേശി വിജേഷ് ഇതിനെ തിരുത്തി എഴുതി മനസ്സിൽ കൊണ്ടു നടന്ന വീടെന്ന സ്വപ്നം സാധ്യമാക്കുക എന്ന വെല്ലുവിളി സന്തോഷത്തോടെ നേരിടുകയും വിജയിക്കുകയും ചെയ്തു.

tvr-2
tvr-5

‘‘വാടക വീട്ടിലെ മടുപ്പിൽ നിന്നുള്ള രക്ഷ കൂടിയായിരുന്നു വീട്. ജോലി ആവശ്യാർത്ഥം വർഷങ്ങളായി കോട്ടയത്ത് തന്നെയാണ്. തിരുവഞ്ചൂരിൽ പത്ത് സെന്റ് സ്ഥലം വാങ്ങി. മൂന്ന് കിടപ്പുമുറി വീട് എന്ന ആവശ്യത്തിൽ എൻജിനിയറായ ജോർജ് പ്ലാൻ വരച്ചു നൽകി. അവിടുന്നങ്ങോട്ടുള്ള എല്ലാ ജോലികളും എന്റെ മനസ്സിൽ വിരിഞ്ഞ ആശയങ്ങളാണ് നടപ്പാക്കിയത്. സിമന്റ് കട്ട കൊണ്ടാണ് ഭിത്തി. വാട്ടർ പ്രൂഫ് ചെയ്തു. ഈ മേഖലയിൽ അഞ്ച് വർഷം ജോലി നോക്കിയതിന്റെ പരിചയവും സഹായിച്ചു. തേക്ക് തടിയും ആദ്യമെ വാങ്ങി സൂക്ഷിച്ചു. സ്റ്റെയറിന് ഇത് ഉപയോഗിച്ചു. വീട് മാഗസിന്റെ സ്ഥിരം വായനക്കാരനാണ്. വിവിധ വീടുകളും അവയുടെ ഇന്റീരിയറും കണ്ടു. ഇതിൽ നിന്നല്ലാം പ്രചോദനം ഉൾകൊണ്ടാണ് വീട് ഡിസൈൻ ചെയ്തത്.’’ വിജീഷ് പറയുന്നു.

tvr-4

കാറ്റിനും വെളിച്ചത്തിനും പ്രാധാന്യം നൽകിയാണ് അകത്തളത്തിന്റെ ക്രമീകരണം. ഭിത്തികളിൽ പർഗോവ നൽകി ഇത് സാധ്യമാക്കി. ഹാളിൽ ലിവിങ്, ഡൈനിങ്, കോർട്‌യാർഡ്, പ്രയർ ഏരിയ എന്നിവ വേർതിരിച്ച് ക്രമീകരിച്ചു. രണ്ട് മുറികളിലേക്കും ഹാളിൽ നിന്ന് പ്രവേശിക്കാം. ഭിത്തി നൽകാതെ തുറന്ന കിച്ചൻ ഒരുക്കിയതാണ് മറ്റൊരു ആകർഷണം. പ്ലൈവുഡിൽ മൈക്ക ഒട്ടിച്ച കിച്ചൻ കാബിനുകൾ കളർ ഫുള്‍ ആണ്. വിട്രഫൈഡ് ടൈലാണ് ഫ്ലോറിൽ പ്ലാവാണ് ഡോറിന് ഇതിൽ അധികം വന്ന തടി കൊണ്ടാണ് ഊഞ്ഞാൽ നിർമിച്ചത്. മുകളിൽ ഒരു കിടരപ്പുമുറി ക്രമീകരിച്ചു. സീലിങ്ങാണ് അകത്തളത്തിലെ മറ്റൊരു അതിശയം ജിപ്സം സീലിങ് ഡിസൈനും അവയിലെ ലൈറ്റുകളും അകത്തളത്തിനെ ആകർഷകമാക്കുന്നു.

tvr-1

വിവരങ്ങൾക്ക് കടപ്പാട്: വിജീഷ്, 8547857716