Thursday 19 December 2019 07:00 PM IST : By സ്വന്തം ലേഖകൻ

ടയറിനെ ചെടിച്ചട്ടിയാക്കി സ്വന്തം വീട്ടിൽ പരീക്ഷിച്ചു, അബ്ബാസിന്റെ ജീവിതം ഉരുണ്ടുകയറിയത് ഉയരത്തിലേക്ക്

flower-vase

തൃശൂർ ജില്ലയിലെ പഴയന്നൂർക്കാരനായ അബ്ബാസ് പഴയ ടയർ മുറിച്ച് ചെടിച്ചട്ടി ഉണ്ടാക്കിയത് വീട്ടിൽ ചെടി നടാനാണ്. വീട്ടിൽ വരുന്നവരും പോകുന്നവരുമെല്ലാം ശ്രദ്ധിക്കുന്നത് ചട്ടിയാണെന്നു മനസ്സിലായതോടെ അബ്ബാസിന്റെ ജീവിതം മാറിമറിഞ്ഞു. ടയർ ചട്ടി വിപണിയിലെ താരമായി.

fv-4

ഇന്ന് ഉപയോഗശൂന്യമായ ടയർ ഉപയോഗിച്ച് അബ്ബാസ് നിർമിക്കുന്ന ചെടിച്ചട്ടിയും ആമ്പൽകുളവുമെല്ലാം കേരളത്തിൽ പലയിടത്തും ലഭിക്കുന്നുണ്ട്. ഇനി ടയർ ചട്ടി സ്വന്തമായി വീട്ടിൽ പഞ്ചർ കടകൾ കയറിയിറങ്ങി ടയർ ശേഖരിക്കലാണ് ആദ്യഘട്ടം. സ്കൂട്ടറിന്റെ മുതൽ ലോറിയുടെയും ബസിന്റെയും ടയർ വരെ ചട്ടിയുണ്ടാക്കാൻ ഉപയോഗിക്കാം. വലിയ ടയറുകളാണ് ഫ്ലോട്ടിങ് അറൈഞ്ച്മെന്റിനും ആമ്പൽകുളമായും മീൻകുളമായുമെല്ലാം ഉപയോഗിക്കുന്നത്. ടയർ ചട്ടി നിർമിക്കാൻ പഠിക്കാം.

fv2

1. ടയറിന്റെ അറ്റം പൂവിതളിന്റെ ആകൃതിയിൽ മുറിച്ചെടുക്കുന്നു. അതിനുശേഷം പുറംമറിച്ചിടുന്നു.

2. ഇതളുകളുടെ വശങ്ങൾ ചെത്തി വൃത്തിയാക്കിയെടുക്കുന്നു.

3. വലിയ ഷീറ്റ് ചെരുപ്പിന്റെ സോൾ വാങ്ങി,ആവശ്യമുള്ള വട്ടത്തിൽ മുറിച്ചടുക്കുന്നു.

4. അടിയിൽ സ്ഥാപിക്കാനുള്ള, പൂവിതളിന്റെ ആകൃതിയുള്ള കഷണം ടയറിൽനിന്നു മുറിച്ചെടുക്കുന്നു.

5. അടിയിലെ കഷണം സോളിൽ ഉറപ്പിക്കുന്നു.

6. ഇതിലേക്ക് ടയർ വച്ച് ആണിയടിച്ച് ഉറപ്പിക്കുന്നു. ചെടിച്ചട്ടിയാണ് ഉണ്ടാക്കുന്നതെങ്കിൽ അടിയിൽ ദ്വാരമിടും. ആമ്പൽകുളമോ മീൻകുളമോ ആണെങ്കിൽ വെള്ളമിറങ്ങാത്ത രീതിയിൽ അടച്ചുറപ്പാക്കും. ഇഷ്ടനിറം നൽകുന്നതോടെ ചട്ടി ഉപയോഗയോഗ്യമാകും.

fv-1
fv-3
Tags:
  • Gardening