Friday 10 May 2019 04:35 PM IST : By സ്വന്തം ലേഖകൻ

അങ്ങനെ ആ അസൂയക്കും മരുന്നായി; കാറ്റു കൊള്ളാനും കിന്നാരം പറയാനും ഇതാ കലക്കനൊരു പൂന്തോട്ടം

garden

അങ്ങനെ ആ അസൂയയ്ക്കും മരുന്നായി!

ചെടികൾക്കും പൂക്കൾക്കുമിടയിലിരുന്ന് വായിക്കാം. ഉദയാസ്തമയങ്ങൾ കണ്ട് ഒരു കപ്പ് ചായയും നുണഞ്ഞിരിക്കാം. ഇതിനെല്ലാം പുസ്തകവും ചായക്കപ്പും മാത്രമുണ്ടായിട്ടു കാര്യമില്ല. ഇരിക്കാൻ സുന്ദരനൊരു പൂന്തോട്ടവും വേണം. പൂന്തോട്ടമുണ്ടാക്കാൻ സ്ഥലമില്ലാത്തവർക്ക് ഉള്ളവരോട് തീർച്ചയായും അസൂയതോന്നും. അവർക്കുള്ള മരുന്നിതാ...

garden-1

വീടുവയ്ക്കാൻ വാങ്ങിയ ചെറിയ പ്ലോട്ടിൽ പൂന്തോട്ടത്തിനു സ്ഥലമില്ലെന്നു സങ്കടപ്പെട്ടതാണ് കോഴിക്കോട് ചേവായൂരുള്ള ജോണിയും മായയും. പക്ഷേ, സുന്ദരനൊരു വീടുണ്ടാക്കിയിട്ട് പൂന്തോട്ടമില്ലെന്നു പറഞ്ഞ് തോറ്റുകൊടുക്കാൻ പറ്റുമോ?

ടെറസിൽ പോളി കാർബണേറ്റ് ഷീറ്റിട്ട് നിരത്തിയങ്ങ് ചെടി വച്ചു. പേവിങ് ടൈലിനടിക്കുന്ന ചുവന്ന പെയിന്റ് നിലത്തടിച്ച് ഭംഗിയാക്കി, ചെടികൾക്കിടയിൽ ഗാർഡൻ ചെയറും ഇട്ടപ്പോൾ കിട്ടിയത് കിടിലനൊരു ടെറസ് ഗാർഡൻ. അസൂയ തോന്നുന്നോ? എങ്കിൽ വേഗം ടെറസിലേക്കു വിട്ടോളൂ...പൂന്തോട്ടമൊരുക്കിക്കോളൂ...

g3