Thursday 26 March 2020 12:53 PM IST

വെന്റിലേഷൻ നൽകുന്ന വളഞ്ഞ മേൽക്കൂര, പുറംഭംഗി ആസ്വദിക്കാവുന്ന മുറികൾ; ‘അമീബ ഹൗസി’ന്റെ വിശേഷങ്ങൾ അറിയാം

Sunitha Nair

Sr. Subeditor, Vanitha veedu

Veedu_1

ആകൃതിയിലെ വ്യത്യസ്തതയാണ് ഈ വീടിന്റെ പ്രത്യേകത. വളഞ്ഞ മേൽക്കൂരയാണ് ഒറ്റനോട്ടത്തിൽ കണ്ണിൽപ്പെടുക. ആർക്കിടെക്ചർ പഠനത്തിന്റെ അവസാന വർഷങ്ങളിലാണ് അജയ്‌യെ തേടി ഈ പ്രോജക്ട് എത്തുന്നത്. ‘അമീബ ഹൗസ്’ എന്ന് അജയ് ഈ പ്രോജക്ടിനു പേരിടാൻ കാരണം ഇതിന്റെ ആകൃതി തന്നെയാണ്.

Veedu_2

36 സെന്റിൽ 3000 ചതുരശ്രയടിയിലാണ് ഒറ്റനില വീട്. പൂർണമായും വാസ്തുനിയമങ്ങൾ പാലിച്ചു പണിത വീടാണ്.വീട് വിശാലമായി തോന്നിക്കാൻ മേൽക്കൂരയുടെ ഉയരം 3.6 മീറ്റർ നൽകി. പരമാവധി വെളിച്ചവും കാറ്റും കിട്ടാൻ പാകത്തിലും പുറത്തെ കാഴ്ചകൾ ആസ്വദിക്കാവുന്ന രീതിയിലുമാണ് എല്ലാ മുറികളും സജ്ജീകരിച്ചത്. ലാൻഡ്സ്കേപ്പും ഭംഗിയായി ക്രമീകരിച്ചിട്ടുണ്ട്. ഭാവിയിൽ വീടിനു വളരാനുള്ള സാധ്യത മുന്നിൽ കണ്ടാണ് പ്ലാൻ തയാറാക്കിയിട്ടുള്ളത്.

Veedu_3

ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, സ്റ്റഡി, ജിം, അടുക്കള, വർക്ഏരിയ, മൂന്ന് കിടപ്പുമുറി എന്നിവ ചേരുന്നതാണ് വീട്. ഡൈനിങ്ങിനോടു ചേർന്ന് കോർട്‌യാർഡ് ആണ്. കോർട് യാർഡിന്റെ പുറത്തേക്കുള്ള ചുമരിൽ മെഷ് ഇട്ട സ്റ്റീൽ അഴികളാണ്. ഇതിലൂടെ കിഴക്കുനിന്നുള്ള വെളിച്ചം വീടിനുള്ളിൽ എത്തുന്നു.

Veedu_5

വീട്ടുകാർ ആയുർവേദത്തോടു താൽപര്യമുള്ളവരായതിനാൽ ലാൻഡ്സ്കേപ്പിൽ ഔഷധച്ചെടികൾ ഇടം നേടിയിട്ടുണ്ട്. അവയെ തഴുകിയെത്തുന്ന കാറ്റും വീടിനുള്ളിലെത്തുന്നു.

Veedu_6

കോർട്‌യാർഡിന്റെ ചുമര് രാജസ്ഥാനിൽനിന്നുള്ള പ്രകൃതിദത്ത കല്ലുകൊണ്ട് ക്ലാഡിങ് ചെയ്ത് മനോഹരമാക്കി. പോളികാർബണേറ്റ് ഷീറ്റ്ആണ് കോർട്‌യാർഡിനു മുകളിൽ.ഓപൻ പ്ലാനിലാണ് മുറികൾ ക്രമീകരിച്ചത്. വാഷ്ഏരിയക്ക് സ്വകാര്യത നൽകാൻ ശ്രദ്ധിച്ചി ട്ടുണ്ട്. കർണാടകയിലെ ജിഗ്നിയിൽ നേരിട്ടു പോയി മാർബിൾ വാങ്ങി. സിറ്റ്ഔട്ടിലും ജിമ്മിലും ലപോത്രഗ്രാനൈറ്റിന്റെ പരുക്കൻ ഭംഗിയാണ്. മുറ്റത്ത് ഷാബാദ് സ്റ്റോൺ പാകിയിട്ടുണ്ട്.അടുക്കളയിൽ നിന്നാൽ ഗേറ്റ് വരെ കണ്ണെത്താൻ സാധിക്കുമെന്നതും പ്ലാനിന്റെ പ്രത്യേകതയാണ്.

ഇ.ആർ. അജയ്കൃഷ്ണൻ

architects@voidventures.in

Tags:
  • Vanitha Veedu
  • Budget Homes
  • Architecture