Monday 02 November 2020 04:01 PM IST

ലൈറ്റും ഫാനും തനിയെ കറങ്ങിയാലും പേടിക്കേണ്ട; ദൂരെയിരിക്കുന്ന വീട്ടുകാരൻ എല്ലാം കാണുന്നുണ്ട്. അറിയാം ‘ബ്രീത്തിങ് വില്ല’യിലെ വിശേഷങ്ങൾ

Sona Thampi

Senior Editorial Coordinator

6

തിരുവനന്തപുരത്ത് കമലേശ്വരത്തുണ്ടായിരുന്ന പഴയ വീട് ഒരുകാലത്ത് തിരിച്ചുവന്നാലും തന്റെ പൂർവകാലം ഒാർത്തെടുക്കാൻ വഴിയില്ല. അതുപോലെയുള്ള മാറ്റങ്ങളാണ് ഇൗ മേക്ഓവറിൽ  സംഭവിച്ചിരിക്കുന്നത്.  മോഡേൺ രീതിയിലുള്ള എലിവേഷൻ വേണമെന്ന് വീട്ടുകാർ. പഴയ സ്ലോപ് റൂഫിനൊപ്പം കന്റംപ്രറി ശൈലിയും ചേർത്ത് ഡിസൈനർ സിബിൻ മുഹമ്മദ് ‘ബ്രീത്തിങ് വില്ല’യ്ക്ക് പുതു ശ്വാസം കൊടുത്തു.

1


മുൻവശത്തു നിന്നു കാണുമ്പോൾ ചരിഞ്ഞ രണ്ടു ബീമുകളും അതിനിടയിലുള്ള കോർട്‌യാർഡ് സ്പേസും ചെറിയൊരു ജലാശയവും അതിലെ ഫൗണ്ടനുകളും മതിലിനോടു ചേർന്നുള്ള വെള്ളച്ചാട്ടവും ഒക്കെയായി  ജഗപൊഗയാണ് വീട്.  ജനലുകൾക്ക് വ്യത്യസ്തത തോന്നുന്നുണ്ടോ.. സംഭവം യുപിവിസി ജനലുകളാണ്. കടും ചാരനിറവും വെള്ളയും ആണ് പുറത്തെ ഭിത്തികളുടെ നിറക്കൂട്ട്. വീടിന്റെ ഇരുവശത്തും വാഹനം പാർക് ചെയ്യാനാവും എന്നതാണ് മറ്റൊരു ഹൈലൈറ്റ്.

3


പഴയ വീടിനെ മാറ്റിയെടുത്തപ്പോൾ അടിപൊളി ഹൈടെക് ആക്കാനും സിബിൻ മറന്നില്ല. ഗേറ്റ് മാത്രമല്ല,  ലൈറ്റും ഫാനുമെല്ലാം ദൂരെയിരുന്ന് മൊബൈൽ ആപ്ലിക്കേഷൻ വഴി പ്രവർത്തിപ്പിക്കാം. ടച്ച് സ്ക്രീൻ ആണ് ഇവിടത്തെ സ്വിച്ചുകളെല്ലാം. അടുക്കളയിലാണെങ്കിൽ ഡിഷ് വാഷർ, അവ്ൻ, ഫ്രിജ് .. എല്ലാം ഇൻ–ബിൽറ്റ് രീതിയിൽ കൊടുത്തു. ചുരുക്കത്തിൽ, അടിമുടി മോഡേൺ.

4


സ്വീകരണമുറിക്കു പുറമേ, വീട്ടുകാർക്കുള്ള ഫാമിലി ലിവിങ് ഏരിയ, ഡൈനിങ്, പ്രെയർ ഏരിയ, കോർട്‌യാർഡ്, മോഡുലർ കിച്ചൻ, താഴെയും മുകളിലുമായി നാല് കിടപ്പുമുറികൾ.. അങ്ങനെ പുതിയ കാല വീടിനു വേണ്ട ചേരുവകൾ ചേരുംപടി ചേർത്തിട്ടുണ്ട്.  3850 ചതുരശ്രയടിയുള്ള ബ്രീത്തിങ് വില്ലയിൽ അങ്ങനെ ശ്വസിക്കാൻ ഇഷ്ടംപോലെ ഇടമുണ്ട്....

5


ഡിസൈൻ: സിബിൻ മുഹമ്മദ്
ബ്ലോക് ഹൗസ്, തിരുവനന്തപുരം
9747348902

2