Friday 14 August 2020 02:45 PM IST

തേക്കാതെ നിർത്തിയ ഈ ഭിത്തിക്കുള്ളിൽ തേച്ച് മിനുക്കിയ വീട് ഒളിച്ചിരിപ്പുണ്ട്: ഇങ്ങനെയൊരു വീട് ആരും കാണാൻ സാധ്യതയില്ല

Ali Koottayi

Subeditor, Vanitha veedu

chalakkudi-home

കാറ്റും വെളിച്ചവും വേണം, ചൂടിനെ പുറത്താക്കണം, വീട് വളർന്നു കൊണ്ടേയിരിക്കണം. പുതിയ കാലത്ത് വീടിനെ കുറിച്ചുള്ള ചിന്തകളിൽ കാര്യമായ മാറ്റങ്ങൾ വന്നിരിക്കുന്നു. യുവ ആർക്കിടെക്ടുമാരായ നിഖിൽ, ജോ ജേക്കബ്, സായിനാഥ്, മിന്ന ഡാനിയൽ തങ്ങളുടെ പ്രൊജക്ടുകളിലെല്ലാം ഇക്കാര്യങ്ങൾക്കാണ് മുൻതൂക്കം നൽകുന്നത്, പ്ലോട്ടിനും കാലവസ്ഥയ്ക്കും അനുസരിച്ചുള്ള വീടുകൾ. ചാലക്കുടിയിലെ സോനിഷിനുവേണ്ടി നിർമിച്ചത് ഇത്തരത്തിലൊന്നാണ്. വീടാണോ എന്ന് പെട്ടെന്ന് സംശയം തോന്നുന്ന തരത്തിലാണ് പുറം കാഴ്ച. വീടിന്റെ ചുറ്റുമതിൽ വീടിനോട് ചേർത്ത് പണിതതാണ് കാരണം. തേക്കാതെ നിർത്തിയ ഈ ഭിത്തിക്കുള്ളിൽ തേച്ച് മിനുക്കിയ വീട് ഒളിച്ചിരിപ്പുണ്ട്.

chalakkudi-6
chalakkudi--1


‘‘വീട്ടിലേക്കുള്ളത് നീളമുള്ള വഴി വീടിനു മുന്നിൽ അവസാനിക്കും. അതാണ് ഇത്തരത്തിലൊരു എക്സ്റ്റീരിയർ പരീക്ഷിച്ചത്. കാറ്റിന്റെ ഗതിയും പരിഗണിച്ചു. ഈ ഭിത്തിക്കപ്പുറം ഒരുക്കിയ കോർട്‌യാർ‍ഡ് ഇവിടെയെത്തുന്ന കാറ്റ് തണുപ്പിച്ച് വീടിനകത്ത് പ്രധാനം ചെയ്യും. ഡൈനിങ്ങിലേക്കും ലിവിങ്ങിലേക്കും മാസ്റ്റർ ബെഡ്റൂമിലേക്കും തുറന്നിരിക്കുന്ന രീതിയിലാണ് കോർ‍ട്‌യാർഡ്. ചൂട് കാറ്റ് പുറത്തുകടക്കാൻ വെന്റിലേഷനും നൽകിയിട്ടുണ്ട്. തേക്കാതെ നിർത്തിയ ഭിത്തിയിൽ മുഴുവൻ വള്ളിച്ചെടി പടർത്തുകയാണ് ലക്ഷ്യം. അങ്ങനെയാവുമ്പോള്‍ പുറമെ നിന്ന് നോക്കുമ്പോള്‍ പച്ച പൊതിഞ്ഞ കൂടാണെന്നേ തോന്നൂ.’’

chalakkudi-5
chalakkudi-3

2900 ചതുരശ്ര അടിയിലുള്ള വീട്ടില്‍‌ താഴെയും മുകളിലുമായി മൂന്ന് കിടപ്പുമുറികളുണ്ട്. ലിവിങ്, ഡൈനിങ് എന്നിവ വിശാലതയോടെ ക്രമീകരിച്ചു. ചെലവ് കുറച്ച നിർമാണ രീതിയാണ് അവലംബിച്ചത്. അകത്തളം വെളിച്ചം നിറയ്ക്കുന്നത് സ്റ്റെയറിനടുത്ത് നല്‍കിയ പര്‍ഗോളയാണ്. ഒരു കിടപ്പുമുറിയും ഹാളും ബാല്‍ക്കണിയുമാണ് മുകള്‍ നിലയില്‍ ഒരുക്കിയത്. വിട്രിഫൈഡ് ടൈലാണ് ഫ്ലോറിന് നല്‍കിയത്. അലുമിനിയം ഫാബ്രിക്കേഷനില്‍ നല്‍കിയ ജനല്‍ ചെലവ് കുറയ്ക്കാന്‍ സഹായിച്ചു. പ്രധാന വാതില്‍ തേക്കിലും മറ്റുള്ളിടത്തേക്ക് റെഡിമെയ്ഡ് വാതിലും നല്‍കി. മള്‍ട്ടിവുഡില്‍ കാബിനറ്റുകള്‍ നല്‍കിയ കിച്ചന്‍ ഒതുക്കമുള്ളതും ആകര്‍ഷകവുമാണ്.  ആകെ ചിലവ് 35 ലക്ഷം. 

chalakkudi-2

കടപ്പാട്: നിഖിൽ ജോ ജേക്കബ്, സായിനാഥ്, മിന്ന ഡാനിയൽ, ദ ചെയിഞ്ചിങ് ട്രീ, 8301096659