Wednesday 30 December 2020 04:39 PM IST

വ്യത്യസ്തമായൊരു വീ‌ടാണ് ബാലന്റേത്... ബെംഗളൂരുവിൽ നിന്ന് പാനൂരിലേക്ക് പറിച്ചു നട്ട പോലെ...

Sona Thampi

Senior Editorial Coordinator

sona

ബെംഗളൂരുവിൽ താമസിക്കുന്ന ബാലന് അവിടെ കാണുന്ന പോലൊരു ബോക്സ് ടൈപ് ഡിസൈൻ വീടായിരുന്നു മനസ്സിൽ ഉണ്ടായിരുന്നത്. അതു മനസ്സിലാക്കിയാണ് ഡിസൈനറായ ലിജീഷ് തലശ്ശേരി പാനൂരിനടുത്ത് വടക്കേ പൊയ്‌ലൂരിൽ ബാലന്റെ വീടിന് ഡിസൈൻ വരച്ചത്. നിറയെ ബോക്സ് ഡിസൈൻ ഉള്ള വീടിന് ചതുരാകൃതിയാണ് കൂടുതൽ എന്നതിനാൽ ‘റെക്ടാംഗുലർ ഹൗസ് ’ എന്ന് പേരും കൊടുത്തു. ജനലുകളും ഭിത്തികളും പ്രൊജക്ഷനുകളുമെല്ലാം ചതുരവടിവിലാണ്. ചരിഞ്ഞ മേൽക്കൂരയും വേണ്ടെന്നു വച്ചു.

sona 1

3100 ചതുരശ്ര അടിയിലുള്ള വീട് ഉയർന്നൊരു പ്ലോട്ടിലാണ് നിൽക്കുന്നത്. അതുകൊണ്ട് നല്ലൊരു കാഴ്ച കിട്ടണമെന്ന് ബാലന് ആഗ്രഹമുണ്ടായിരുന്നു. പുറത്തെ ചുമരിൽ കുറച്ചു ഭാഗത്തു മാത്രം കറുത്ത സ്റ്റോൺ ക്ലാഡിങ് ചെയ്തു. പിന്നെ, പ്ലാസ്റ്ററിങ് ചെയ്ത് ചുവന്ന പെയിന്റടിച്ച് ചെറിയ ചെറിയ കളങ്ങളൊരുക്കി.

sona3

തേക്കിൻ തടിയിലാണ് തടിപ്പണികളെല്ലാം. അതിന്റെ ഭംഗി ഒന്നു വേറെത്തന്നെ. അഞ്ചു കിടപ്പുമുറികളുള്ള വീടിനകത്ത് ഒരു കോർട്‌‌യാർഡിനും സ്ഥലമൊരുക്കിയിട്ടുണ്ട്. സീലിങ്ങിൽ ചെയ്തിട്ടുള്ള വർക്കുകളെല്ലാം കണ്ണഞ്ചിപ്പിക്കുന്നവയാണ്. ജിപ്സം കൊണ്ടാണ് സീലിങ് ഡിസൈനുകൾ.

sona2

മറൈൻ പ്ലൈവുഡും വെനീറും കൊണ്ട് ചെയ്തിരിക്കുന്ന കട്ടിലിന്റെ ഹെഡ്ബോർഡുകളിൽ സിഎൻസി കട്ടിങ് ചെയ്ത് മനോഹര ഡിസൈനുകൾ തീർത്തിരിക്കുന്നു. ഫ്ലോറിങ്ങിന് മാർബിളിന്റെ തിളക്കം. ഗോവണിയുടെ റെയ്‌ലിങ്ങിലും കാണാം സിഎൻസി കട്ടിങ്ങിന്റെ ചാരുത.

sona4

ഡിസൈൻ: ലിജീഷ് സുകുമാരൻ

94474 13505

Tags:
  • Vanitha Veedu