Monday 27 May 2019 05:02 PM IST : By

കട്ടയ്ക്ക് കാശ് പൊടിച്ച് പാപ്പരാകേണ്ട; ചെലവ് കുറച്ച് ചുമര് കെട്ടിയാൽ പിടിച്ചു നിൽക്കാം

cost-control

വളരെ വേഗം ചുമരുകെട്ടാം. ചെലവ് കുറയുകയും ചെയ്യും. ഇതു രണ്ടുമാണ് ഇന്റർലോക്ക് കട്ട ഉപയോഗിക്കുന്നതുകൊണ്ടുള്ള മെച്ചം. കോൺക്രീറ്റ്, ടെറാക്കോട്ട, ഫ്ലൈ ആഷ് എന്നിവകൊണ്ടുള്ള ഇന്റർലോക്ക് കട്ടകൾ വിപണിയിൽ ലഭ്യമാണ്. ഈടിന്റെയും ഉറപ്പിന്റെയും കാര്യത്തിലും ഇവ ഒട്ടും പിന്നിലല്ല.

തറയുടെ തൊട്ടു മുകളിൽ വരുന്ന നിരയിലെ കട്ട മാത്രമേ സിമന്റും മണലും ഉപയോഗിച്ച് ഉറപ്പിക്കേണ്ടതുള്ളൂ എന്നതാണ് ഇന്റർലോക്കിങ് സാങ്കേതികവിദ്യയുടെ പ്രത്യേകത. തുടർന്നു വരുന്ന നിരയിലുള്ള കട്ടകൾ ഒന്ന് മറ്റൊന്നിലേക്ക് ലോക്ക് ആകും വിധമാണ് ഉറപ്പിക്കുന്നത്. പെട്ടെന്ന് പണിതീർക്കാം എന്നതിനാൽ പണിക്കൂലി കുറച്ചുമതി. കട്ട തമ്മിൽ യോജിപ്പിക്കാൻ സിമന്റിന്റെയോ മണലിന്റെയോ ആവശ്യം വരുന്നില്ല. സാധാരണപോലെ ഭിത്തി നനച്ചുകൊടുക്കേണ്ട കാര്യവുമില്ല. നല്ല മിനുസമുള്ളതിനാൽ പ്ലാസ്റ്ററിങ്ങിന്റെ ആവശ്യവുമില്ല. പുട്ടിയിട്ട് പെയിന്റ് ചെയ്യാം.

വിവരങ്ങൾക്കു കടപ്പാട്:

ടഫി ബ്രിക്ക്സ്, പെരുമ്പാവൂർ