Tuesday 07 April 2020 12:52 PM IST

പക്കാ മോഡേൺ വീട് എന്നാൽ ട്രെഡീഷനലും.... ഗുരുവായൂരിലുള്ള ഈ വീട് പ്രിയപ്പെട്ടതാകുന്നത് ഉപയോഗക്ഷമത കൊണ്ട്

Sunitha Nair

Sr. Subeditor, Vanitha veedu

Gvr1

പരമ്പരാഗത– ആധുനിക ശൈലികളുടെ മിശ്രണമാണ് ഗുരുവായൂരിനടുത്ത് പുത്തൻപള്ളിയിലുള്ള റഹിമിന്റെ വീടിനെ വ്യത്യസ്തമാക്കുന്നത്. എക്സ്റ്റീരിയർ ഭംഗിക്കു മാറ്റു കൂട്ടുന്ന ചരിഞ്ഞ മേൽക്കൂരയ്ക്ക് ബ്രിക് റെഡ് നിറത്തിലുള്ള ഷിംഗിൾസ് അഴകേകുന്നു. ഡിസൈനർ ഫൈറൂസ് ആണ് വീട് രൂപകൽപന ചെയ്തത്.

Gvr2-new

2950 ചതുരശ്രയടിയുള്ള ഈ വീട്ടിൽ ലിവിങ്, ഡൈനിങ്, ഫാമിലി ലിവിങ്, അടുക്കള, വർക്ഏരിയ, നാല് കിടപ്പുമുറികൾ, പടിഞ്ഞാറ് അഭിമുഖമായ പ്രെയർറൂം  എന്നിവയാണുള്ളത്. പരമ്പരാഗത ശൈലിയുടെ മുഖമുദ്രയായ വരാന്തകളെ അനുസ്മരിപ്പിക്കും വിധം വലിയ സിറ്റ്ഔട്ടാണ്. സിറ്റ്ഔട്ടിൽ  നാനോവൈറ്റ് മാർബിൾ കൊണ്ടാണ് ഫ്ലോറിങ്. ലിവിങ്ങിൽ തടി ഫിനിഷിലുള്ള ടൈൽ നൽകി. ഡൈനിങ്ങിനോടു ചേർന്ന് ചെറിയ സ്കൈലിറ്റ് കോ‍ർട്‌യാർഡുണ്ട്. അതിൽ ചെടികൾ വച്ചു മനോഹരമാക്കി.

Gvr3

ഫാമിലി ലിവിങ്ങിൽ നിന്ന് പാഷ്യോയിലേക്ക് ഇറങ്ങാം. സ്റ്റെയർകെയ്സ് ആണ് ഈ വീടിന്റെ ഹൈലൈറ്റ്. കോയമ്പത്തൂരിൽ നിന്ന് വാട്ടർജെറ്റ് കട്ടിങ് ചെയ്തുകൊണ്ടു വന്ന മൈൽഡ് സ്റ്റീലിനു മുകളിൽ  തടി പൊതിഞ്ഞാണ് ഗോവണി ഗംഭീരമാക്കിയത്. നാനോവൈറ്റ് മാർബിളിൽ പണിത ഊണുമേശയും ആകർഷണീയമാണ്. മച്ചിന്റെ മാതൃകയിൽ ചെയ്തിട്ടുള്ള സീലിങ് പാറ്റേണുകൾ വീടിന്റെ പരമ്പരാഗത ശൈലിയോടിണങ്ങുന്നു. പുട്ടിയിട്ട് പെയിന്റ് ചെയ്ത് റീപ്പറുകൾ കൊണ്ട് ബീഡിങ് നൽകിയിരിക്കുകയാണ്. സീലിങ്ങിലെ തൂക്കുവിളക്കുകളും കൂടിയായപ്പോൾ ഭംഗി ഇരട്ടിച്ചു.

വീട്ടുകാരുെട ആവശ്യപ്രകാരം നൽകിയ വിശാലമായ അടുക്കളയിൽ മൾട്ടിവുഡ് കൊണ്ടാണ് കാബിനറ്റുകൾ പണിതത്. പ്ലൈവുഡും വെനീറും കൊണ്ടാണ്  കിടപ്പുമുറികളിലെ വാഡ്രോബുകൾ. ജനലുകളും വാതിലുകളും നിർമിച്ചത് തേക്കു കൊണ്ടാണ്. ബെയ്ജ് നിറത്തിലാണ് ഇന്റീരിയർ ഒരുക്കിയത്.

ഡിസൈൻ: ഫൈറൂസ്, ഫൈറൂസ് ആർക്കിടെക്ട്സ്, പുത്തൻപള്ളി,ഗുരുവായൂർ, mail@fairuzarchitechts.com, ഫോൺ: 9946777370

Tags:
  • Vanitha Veedu
  • Architecture